നിങ്ങളുടെ കുട്ടിയുടെ വളർച്ച:
ഈ ആദ്യ ആഴ്ച യഥാർത്ഥത്തിൽ നിങ്ങളുടെ ആർത്തവകാല കാലമാണ്. കാരണം നിങ്ങളുടെ പ്രതീക്ഷിത ഡെലിവറി തീയതി (EDD) കണക്കാക്കുന്നത്നി, ങ്ങളുടെ കഴിഞ്ഞ മാസമുറയുടെ ആദ്യ ദിവസം മുതലാണ്. ഇതുവരെ ഗർഭം വളർന്നിട്ടില്ലെങ്കിലും ഈ ആഴ്ച നിങ്ങളുടെ ഗർഭകാലത്തിന്റെ 40 ആഴ്ചയുടെ ഭാഗമായി കണക്കാക്കുന്നു.
ഗർഭകാലത്ത്, നിങ്ങളുടെ ആരോഗ്യകരമായ ശീലങ്ങളും കുഞ്ഞിന്റെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഗര്‍ഭിണിയാകാൻ തയ്യാറെടുക്കുമ്പോൾ, നിങ്ങളുടെ ശരീരം മാതൃത്വത്തിനായി ഒരുക്കാനുള്ള സമയം എടുക്കുക.

ഗർഭിണിയാകുന്നതിന് മുമ്പ്, നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
മദ്യം, മരുന്നുകൾ, പുകയില ഉത്പന്നങ്ങൾ എന്നിവ ഒഴിവാക്കുക. ഈ ലഹരിവസ്തുക്കൾ ജനന വൈകല്യങ്ങൾ, കുറഞ്ഞ ജനന ഭാരം മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവക്ക് കാരണമാകും.
നിങ്ങൾ കഴിക്കുന്ന ഏതെങ്കിലും മരുന്നുകളെക്കുറിച്ചു നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക. പല കുറിപ്പുകളും കഴിക്കുന്ന മരുന്നുകളും ഗര്‍ഭസ്ഥശിശുവിനെ പ്രതികൂലമായി ബാധിക്കും. എന്നാൽ നിങ്ങളുടെ ഡോക്ടറോട് സംസാരിക്കാതെ മരുന്ന് കഴിക്കാതിരിക്കരുത്. നിങ്ങളുടെ മരുന്നുകൾ നിർത്തുന്നതിനുള്ള അപകടസാധ്യതകളെ കുറിച്ച് നിങ്ങൾ നിങ്ങളുടെ ഡോക്ടറോട് ചോദിച്ചു മനസിലാക്കുക.
ആവശ്യത്തിന് വിറ്റാമിനുകൾ, പ്രത്യേകിച്ച് ഫോളിക് ആസിഡ് ഭക്ഷണത്തിൽ ഉൾപെടുത്തുക. ഗർഭിണിയാകാൻ ശ്രമിക്കുന്ന സ്ത്രീകൾ ഒരു ദിവസം 400 മൈക്രോഗ്രാം ഫോളിക്ക് ആസിഡ് കഴിക്കണം. ആവശ്യമായ ഫോളിക്ക് ആസിഡ് കഴിക്കുന്നത് ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ തടയാനും, ബ്രയിൻ അല്ലെങ്കിൽ സുഷുമ്നയുടെ അപൂർണ്ണമായ വികാസം മൂലം ഉണ്ടാകുന്ന ജനന വൈകല്യങ്ങൾ ഒഴിവാക്കാനും സഹായിക്കും. ഗർഭിണിയായിരിക്കാൻ ശ്രമിക്കുന്ന സമയത്ത് ഫോളിക്ക് ആസിഡ് സപ്ലിമെന്റ് എടുക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.
You are reading: 1 Week Pregnancy tips, baby development, your changes, stomach pain, belly pictures and other details in Malayalam language.