10 ആഴ്ചകൾക്കുള്ളിൽ കുഞ്ഞിന്റെ വളർച്ച:
നിങ്ങളുടെ കുട്ടിയുടെ ഹൃദയം ഇപ്പോൾ പൂർണ്ണമായും വികസിച്ചിരിക്കുന്നു. ആ കുഞ്ഞു ഹൃദയം ഒരു മിനിറ്റിൽ ൧൮൦ തവണയോളമാണ് മിടിക്കുന്നത്. അവളുടെ/ അവന്റെ കാലുകൾ, ഇടുപ്പ് എന്നിവയിപ്പോൾ ചലിപ്പിക്കാൻ സാധിക്കും. അവളുടെ/ അവന്റെ കൈകൾ തോളുവരെ പോകാനും കഴിയും.

നിങ്ങളുടെ കുഞ്ഞിന്റെ തലച്ചോറിന്റെ വലുപ്പം കൂടുന്നതിനനുസരിച്ചു അവന്റെ/അവളുടെ നെറ്റിയും പുറത്തേക്കു തള്ളിവരാൻ തുടങ്ങും, പക്ഷെ ഈ തള്ളൽ താത്കാലികമാണ്. നിങ്ങളുടെ കുഞ്ഞിന്റെ താടി നെഞ്ചിൽ നിന്ന് ഉയർന്നു അവന്റെ/അവളുടെ തല കൂടുത ലംബമായി മാറിക്കൊണ്ടിരിക്കുകയാണ്.
10 ആഴ്ച ഗർഭകാലത്ത് നിങ്ങളുടെ ജീവിതം മാറുന്നതെങ്ങനെ:
നിങ്ങൾ നിങ്ങളുടെ ആദ്യ ത്രൈമാസത്തിലെ അവസാന ആഴ്ചയിലെത്തിയിരിക്കുകയാണ്. ഈ ആഴ്ച അവസാനത്തോടെ നിങ്ങളുടെ ഗർഭം അലസാനുള്ള സാധ്യത കുറയും.
ഈ ആഴ്ചയോടെ നിങ്ങളുടെ പേടിസ്വപ്നമായ ഗർഭകാല ഛർദിലും ക്ഷീണവും കുറയാൻ തുടങ്ങും.
ഈ സമയത്തു നിങ്ങൾക്ക് തലചുറ്റൽ/മയക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗർഭകാല ഹോർമോണായ പ്രൊജസ്റ്റീറോൺ (progesterone) ന്റെ പ്രവർത്തനത്താൽ നിങ്ങളുടെ രക്തധമനികൾക്കുണ്ടാകുന്ന അയവു/ഇളക്കം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ തലകറക്കം കൂടുതലായി തോന്നുന്നുവെങ്കിൽ ഇരുന്നിട്ട്/കിടന്നിട്ടു എണീക്കുമ്പോൾ സാവധാനം എണീക്കാൻ ശ്രമിക്കുക.
10 ആഴ്ചയിൽ നിങ്ങളുടെ കുഞ്ഞിന്റെ വലുപ്പം:
നിങ്ങൾ നിങ്ങളുടെ കുഞ്ഞിന് ഇപ്പോൾ ഒരു ഒലിവു പഴത്തിന്റെ വലുപ്പമേ കാണൂ. ഏകദേശം 4 ഗ്രാം ഭാരമായിരിക്കും അവനു/അവൾക്കു ഉള്ളത്.
10 ആഴ്ചയിലെ വയറിന്റെ വലുപ്പം:

പത്താമത്തെ ആഴ്ചയിലെ നിങ്ങളുടെ ഭക്ഷണം:
നിങ്ങൾക്ക് എപ്പോഴും അൽപ്പം ക്ഷീണം ഉണ്ടാകും. നല്ലവണ്ണം കഴിക്കാൻ തോന്നുന്നില്ലെങ്കിലും ശരീരത്തു നന്നായി ജലാംശം നിലനിർത്താൻ ഉറപ്പുവരുത്തണം . എല്ലാ ദിവസവും എട്ട് മുതൽ 12 ഗ്ലാസ് വെള്ളം കുടിക്കണം. പകൽ ധാരാളം വെള്ളം കുടിക്കുകയും രാത്രി കിടക്കുന്നതിനു 2 മണിക്കൂർ മുൻപായി വെള്ളം കുടിക്കുന്നത് കുറക്കുകയും ചെയ്‌താൽ ഉറക്കത്തിനിടയിൽ മൂത്രശങ്ക ഒഴിവാക്കാം.
തേയില, കോഫി, മറ്റ് കഫേയ്ന് അടങ്ങിയ പാനീയങ്ങൾ എന്നിവ, നിങ്ങളുടെ ശരീരത്തിലെ വെള്ളത്തിന്റെ അളവ് കൂട്ടാൻ സഹായിക്കില്ല, അതിനാൽ അങ്ങനെയുള്ള പാനീയങ്ങൾ ഒഴിവാക്കുക. ഒരു പരിധി വരെ ചായയോ കാപ്പിയോ പോലുള്ള പാനീയങ്ങൾ ഗർഭകാലത്ത് സുരക്ഷിതമാണെങ്കിലും, കഫീൻ നിങ്ങളുടെ കുഞ്ഞിൻറെ വളർച്ചയെ ബാധിക്കും.
ഗർഭകാലത്തിന്റെ പത്താമത്തെ ആഴ്ചയിൽ സംഭവിക്കുന്നത് – വീഡിയോ കാണാം:
പത്തു ആഴ്ച ഗർഭിണിയായിരിക്കുമ്പോൾ സെക്സ്:
ഗർഭപാത്രം സ്ഥിരവും സുരക്ഷിതവുമായ നിലയിലും, ഗർഭം അലസാനുള്ള ലക്ഷണങ്ങൾ നിങ്ങൾക്കില്ലായെങ്കിലും ഈ ഘട്ടത്തിൽ ലൈംഗികബന്ധത്തിൽ ഏർപെടുന്നതിൽ കുഴപ്പമില്ല. പഠനങ്ങളെ ആസ്പദമാക്കി പറയുകയാണെങ്കിൽ ഈ കാലഘട്ടത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സ്ത്രീകൾക്ക് അവരുടെ ലൈംഗികതയും ഗർഭകാലത്തെ സന്തോഷവും വർധിപ്പിക്കാൻ സഹായിക്കും.
ഭർത്താവിന്റെ പങ്ക്:
ഗർഭിണിയായ സ്ത്രീയെക്കുറിച്ച് പങ്കാളി നല്ല പോലെ മനസിലാക്കി വേണം പെരുമാറാൻ. ഈ പ്രയാസകരമായ ഈ കാലഘട്ടത്തിൽ ഭാര്യയോട് ശാന്തവും മാന്യവുമായി പെരുമാറാൻ ശ്രദ്ധിക്കണം
You are reading: 10th Week Pregnancy tips, baby development, your changes, stomach pain, belly pictures, videos and other details in Malayalam language.