11 ആഴ്ചയിൽ കുഞ്ഞിന്റെ വളർച്ച:
നിങ്ങളുടെ കുട്ടി ഇപ്പോഴും നിങ്ങളുടെ തള്ളവിരലിനേക്കാളും ചെറുതാണ്. എങ്കിലും അവളുടെ/അവന്റെ നിർണായകമായ അവയവങ്ങളുടെ വളർച്ച ത്വരിതഗതിയിലാണ്. അടുത്ത ആറുമാസം കൊണ്ട് നിങ്ങളുടെ കുഞ്ഞു കൂടുതൽ വളരുകയും, ഗർഭപാത്രത്തിനു പുറത്തുള്ള ജീവിതത്തിനു പ്രാപ്തയാകുകയും ചെയ്യും.
നിങ്ങളുടെ കുഞ്ഞിന്റെ തല ഇപ്പോഴും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെക്കാൾ വലുപ്പമുള്ളതായിരിക്കും (ഇത് സ്വാഭാവികമാണ്). കുഞ്ഞിന്റെ നാഡീവ്യവസ്ഥ രൂപപ്പെടാൻ തുടങ്ങുകയാണ്. 2 – 3 ആഴ്ചക്കുള്ളിൽ നിങ്ങളുടെ കുഞ്ഞിന് ഇപ്പോഴത്തതിനെക്കാൾ ഇരട്ടി വലുപ്പം വെക്കും.
ഈ ഘട്ടത്തിൽ കുഞ്ഞിന്റെ കരൾ മറ്റ് അവയവങ്ങളെക്കാൾ വേഗത്തിൽ വളരുന്നു, ഇപ്പോൾ അത് കുഞ്ഞിന്റെ ശരീരത്തിന്റെ ഏകദേശം 10 ശതമാനത്തോളം ഉണ്ടാകും.
11 ആഴ്ച ഗർഭകാലത്ത് നിങ്ങളുടെ ജീവിതം മാറുന്നതെങ്ങനെ:
ഈ സമയത്തു നിങ്ങൾ തുമ്മുമ്പോഴോ, ചിരിക്കുമ്പോഴോ അല്ലെങ്കിൽ ചുമക്കുമ്പോഴോ മൂത്രം പോകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, അത് സ്വാഭാവികമായും നിങ്ങൾക്ക് വിഷമംകുണ്ടാക്കുന്ന സംഗതിയാണ്, എന്നാൽ ഗർഭാവസ്ഥയിൽ നിയന്ത്രണമില്ലാതെ മൂത്രം പോകുന്നത് വളരെ സാധാരണമാണ്.
ഗർഭകാല ഹോര്മോണുകളായ പ്രൊജസ്ട്രോറോൺ, റീലാക്സിൻ എന്നിവയുടെ പ്രവത്തനം മൂലം നിങ്ങളുടെ ഇടുപ്പിലെ കോശങ്ങൾക്കും സന്ധികൾക്കും അയവുണ്ടാകുകയും. തന്മൂലം മൂത്രാശയത്തിൽ നിന്നും മൂത്രം പുറന്തള്ളുന്നതിനു സഹായിക്കുന്ന സ്പിൻറെർ മസിലിനു ബലഹീനതയുണ്ടാകുകയും അത് അനിയന്ത്രിതമായ മൂത്രം പോകുന്നതിനു കാരണമാകുന്നു.
11 ആഴ്ചയിൽ നിങ്ങളുടെ കുഞ്ഞിന്റെ വലുപ്പം:
ഇപ്പോൾ നിങ്ങളുടെ കുഞ്ഞിന് ഏകദേശം 7 ഗ്രാം ഭാരവും അത്തിപ്പഴത്തിന്റെ വലുപ്പവുമായിരിക്കും ഉണ്ടാവുക.
11 ആഴ്ചയിലെ വയറിന്റെ വലുപ്പം:
പതിനൊന്നാമത്തെ ആഴ്ചയിൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത്:
ഈ ആഴ്ചയിൽ നിങ്ങളുടെ ഡോക്ടർ നിങ്ങളോടു സ്കാൻ ചെയ്യാൻ ആവശ്യപ്പെടും. ഈ സമയത്തെ സ്കാൻ നിങ്ങൾക്ക് വളരെ സന്തോഷം നൽകുന്ന ഒന്നാണ്, കാരണം നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഉച്ചത്തിൽ കേൾക്കുവാനും, കുഞ്ഞിന്റെ ചലങ്ങൾ കാണുവാനും സാധിക്കും. അതിനാൽ തന്നെ ഈ സ്കാനിംഗിന് നിങ്ങളുടെ ഭർത്താവിനെ കൂടെ കൂട്ടുന്നത് നന്നായിരിക്കും.
ഈ ആഴ്ചയിലെ സ്കാനിംഗിന്റെ മറ്റൊരു പ്രത്യേകത ഇതിലൂടെ നിങ്ങളുടെ കുഞ്ഞിന് ബുദ്ധിമാന്ദ്യം (down syndrome) പോലുള്ള രോഗങ്ങളുണ്ടോയെന്നു അറിയുവാൻ സാധിക്കും. കൂടാതെ നിങ്ങളുടെ കുഞ്ഞിന്റെ വളർച്ച ശെരിയായ രീതിയിലാണോ എന്നും പരിശോധിക്കാൻ കഴിയും.
അമിതമായ ഓക്കാനം, ഛർദ്ദി എന്നിവ നിങ്ങൾക്കുണ്ടെങ്കിൽ, അധികം ഭാരം വെക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടാകില്, അതുമല്ലങ്കിൽ ഭാരം കുറഞ്ഞിട്ടുണ്ടാകാം. നിങ്ങളുടെ കുഞ്ഞിന്റെ വളർച്ച ശെരിയായ രീതിയിലാണെന്നു നിങ്ങളുടെ ഡോക്ടർ കരുതുന്നിടത്തോളം നിങ്ങളുടെ ശരീരഭാരത്തെകുറിച്ചോർത്തു നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല, രണ്ടാമത്തെയും മൂന്നാമത്തെയും ത്രൈമാസത്തിൽ നിങ്ങളുടെ ശരീരഭാരം സ്വാഭാവികമായും വർധിക്കും.
ഗർഭകാലത്തിന്റെ പതിനൊന്നാമത്തെ ആഴ്ചയിൽ സംഭവിക്കുന്നത് – വീഡിയോ കാണാം:
11 ആഴ്ച ഗർഭിണിയായിരിക്കുമ്പോൾ സെക്സ്:
ഗർഭപാത്രം സ്ഥിരവും സുരക്ഷിതവുമായ നിലയിലും, ഗർഭം അലസാനുള്ള ലക്ഷണങ്ങൾ നിങ്ങൾക്കില്ലായെങ്കിലും ഈ ഘട്ടത്തിൽ ലൈംഗികബന്ധത്തിൽ ഏർപെടുന്നതിൽ കുഴപ്പമില്ല. പഠനങ്ങളെ ആസ്പദമാക്കി പറയുകയാണെങ്കിൽ ഈ കാലഘട്ടത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സ്ത്രീകൾക്ക് അവരുടെ ലൈംഗികതയും ഗർഭകാലത്തെ സന്തോഷവും വർധിപ്പിക്കാൻ സഹായിക്കും.
ഭർത്താവിന്റെ പങ്ക്:
ഗർഭിണിയായ സ്ത്രീയെക്കുറിച്ച് പങ്കാളി നല്ല പോലെ മനസിലാക്കി വേണം പെരുമാറാൻ. ഈ പ്രയാസകരമായ ഈ കാലഘട്ടത്തിൽ ഭാര്യയോട് ശാന്തവും മാന്യവുമായി പെരുമാറാൻ ശ്രദ്ധിക്കണം
You are reading: 11th Week Pregnancy tips, baby development, your changes, stomach pain, belly pictures, videos and other details in Malayalam language.