12 ആഴ്ചയിൽ കുഞ്ഞിന്റെ വളർച്ച:
നിങ്ങളുടെ കുഞ്ഞിന്റെ മുഖത്തിന്റെ രൂപം മനുഷ്യന്റേതു പോലെയാകാൻ തുടങ്ങുകയാണ്. തലയുടെ വശങ്ങളിലായിരുന്ന കണ്ണുകൾ ഇപ്പോൾ കൂടുതൽ മുന്നോട്ടു നീങ്ങി മുഖത്തേക്ക് വന്നിരിക്കുന്നു. കൂടാതെ കീഴ്‌ച്ചെവിയും വളർന്നിരിക്കുന്നു.

നിങ്ങളുടെ കുഞ്ഞിന്റെ അസ്ഥികൾ ഇപ്പോൾ കാർട്ടിലേജ് (cartilage) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് ഉറച്ചതും റബ്ബറിന്റെ പോലുള്ള ടിഷ്യുമാണ്. എന്നാൽ ഈ ആഴ്ച മുതൽ അത് കട്ടിയുള്ളതാകാൻ തുടങ്ങുകയും, സാവധാനത്തിൽ അസ്ഥിയായി മാറുകയും ചെയ്യും.
നിങ്ങളുടെ കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾ കൂടുതൽ വളരുകയും പൂർണ്ണവളർച്ച പ്രാപിക്കാൻ തുടങ്ങുകയും ചെയ്യും. കുഞ്ഞിന്റെ പൊക്കിള്കൊടിയുടെ അടുത്തു ഒരു വീക്കം പോലെ വളരാൻ തുടങ്ങിയ കുടൽ കുടല് അവന്റെ/അവളുടെ വയറിന്റെ ഭാഗത്തേക്ക് നീങ്ങാൻ തുടങ്ങും.
12 ആഴ്ച ഗർഭകാലത്ത് നിങ്ങളുടെ ജീവിതം മാറുന്നതെങ്ങനെ:
ഈ ആഴ്ചയോടെ നിങ്ങളുടെ ആദ്യ ത്രൈമാസം അവസാനിക്കുകയാണ്. ഗർഭധാരണ ഹോർമോണുകളുടെ പ്രവർത്തനം മൂലം നിങ്ങളുടെ മോണകൾ വീര്‍ക്കുകയും, നിങ്ങൾ ബ്രഷ് ചെയ്യുമ്പോൾ മോണയിൽ നിന്നും രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യും. ശ്രദ്ധിച്ചില്ലെങ്കിൽ മോണയിൽ നിന്നുള്ള രക്തസ്രാവം ഗുരുതരമായ ദന്തരോഗങ്ങൾക്കു കാരണമാകാം. ദിവസം രണ്ടുനേരം ബ്രഷ് ചെയ്യുകയും, മൂന്നു തവണ പല്ലു വൃത്തിയാക്കാനും (floss) ശ്രമിക്കുക. നിങ്ങള്ക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെങ്കിൽ ഒരു ദന്തഡോക്ടറെ കാണുക.
നിങ്ങളുടെ പഴയ വസ്ത്രങ്ങൾ അൽപം ടൈറ്റാകാൻ തുടങ്ങും, പ്രത്യേകിച്ചും വെസ്റ്റേൺ ഡ്രസ്സ് ധരിക്കുന്നവർക്കു. നിങ്ങളുടെ വയറിന്റെ വലുപ്പം കൂടുകയാണ്, പുറമെ ശ്രദ്ധേയമായ മാറ്റം ഇല്ലെങ്കിലും സാവധാനം അത് സംഭവിക്കുന്നുണ്ട്. നിങ്ങൾ സാരിയോ ചുരിദാറോ ധരിക്കുന്നവരാണെങ്കിൽ, പെട്ടെന്ന് വലിയ അളവിലുള്ള ഡ്രെസ്സിലേക്കു മാറേണ്ടതില്ലേ. നിങ്ങളുടെ സ്തനങ്ങൾ വലുതാകാൻ തുടങ്ങുകയാണെങ്കിൽ സൈസ് കൂടിയ ബ്രാ ഉപയോഗിക്കുക.
12 ആഴ്ചയിൽ നിങ്ങളുടെ കുഞ്ഞിന്റെ വലുപ്പം:
നിങ്ങളുടെ കുഞ്ഞിനിപ്പോൾ ഏകദേശം 14 ഗ്രാം ഭാരവും ഒരു ചെറുനാരങ്ങയുടെ വലുപ്പവുമായിരിക്കും ഉള്ളത്.
പന്ത്രണ്ടാമത്തെ ആഴ്ചയിൽ നിങ്ങളുടെ ഭക്ഷണം:
നിങ്ങളുടെ കുഞ്ഞിന്റെ വളർച്ചയുടെ ഈ ഘട്ടത്തിലും തുടർന്നും അവന്റെ/അവളുടെ എല്ലിന്റെയും പല്ലിന്റെയും വളർച്ചക്ക് കാൽസ്യം അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ കുട്ടി വലുതാകുമ്പോഴും അസ്ഥിസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത് തടയാൻ, ആവശ്യമായ അളവിലുള്ള കാൽസ്യം അടങ്ങിയ ഭക്ഷണം അല്ലെങ്കിൽ കാൽസ്യം സപ്ലിമെന്റ് ഗർഭിണി കഴിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന്റെ വളർച്ചക്കാവശ്യമായ കാൽസ്യം അവന്റെ/അവളുടെ അമ്മയുടെ ശരീരത്തിൽ നിന്നാണ് ആഗിരണം ചെയ്യുന്നത്, അങ്ങനെ വരുമ്പോൾ നിങ്ങൾ ആവശ്യത്തിന് കാൽസ്യം അടങ്ങിയ ഭക്ഷണം കഴിച്ചില്ലായെങ്കിൽ അത് ഭാവിയിൽ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
കാല്സ്യം കൂടുതലടങ്ങിയ ചില ആഹാരസാധനങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
- തൈര്
- പാൽ
- പനീർ
- സംഭാരം
- ലസ്സി
- പാൽക്കട്ടി (ചീസ്)
- ഫിജി
- ബതാം
- സോയ
- മീൻ
നിങ്ങൾ നോൺ വെജിറ്റേറിയനാണെങ്കിൽ മാംസം നല്ലതുപോലെ വേവിച്ചു മാത്രം കഴിക്കുക.
ആഹാരത്തിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തിന് വിറ്റാമിൻ ഡി ആവശ്യമാണ്. ഇത് സൂര്യപ്രകാശം നിങ്ങളുടെ ശരീരത്തിൽ തട്ടുമ്പോൾ ശരീരം ഉത്പാദിപ്പിക്കുന്ന ഹോർമോണാണ്. ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കുന്നതിന് ദിവസവും ൧൦ – ൧൫ മിനുട്ട് നേരം വെയിൽ കൊള്ളാൻ ശ്രമിക്കുക. (കഴിവതും രാവിലത്തെ വെയിൽ കൊള്ളുക)
ഗർഭകാലത്തിന്റെ പന്ത്രണ്ടാമത്തെ ആഴ്ചയിൽ സംഭവിക്കുന്നത് – വീഡിയോ കാണാം:
12 ആഴ്ച ഗർഭിണിയായിരിക്കുമ്പോൾ സെക്സ്:
ഗർഭപാത്രം സ്ഥിരവും സുരക്ഷിതവുമായ നിലയിലും, ഗർഭം അലസാനുള്ള ലക്ഷണങ്ങൾ നിങ്ങൾക്കില്ലായെങ്കിലും ഈ ഘട്ടത്തിൽ ലൈംഗികബന്ധത്തിൽ ഏർപെടുന്നതിൽ കുഴപ്പമില്ല. പഠനങ്ങളെ ആസ്പദമാക്കി പറയുകയാണെങ്കിൽ ഈ കാലഘട്ടത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സ്ത്രീകൾക്ക് അവരുടെ ലൈംഗികതയും ഗർഭകാലത്തെ സന്തോഷവും വർധിപ്പിക്കാൻ സഹായിക്കും.
ഭർത്താവിന്റെ പങ്ക്:
ഗർഭിണിയായ സ്ത്രീയെക്കുറിച്ച് പങ്കാളി നല്ല പോലെ മനസിലാക്കി വേണം പെരുമാറാൻ. ഈ പ്രയാസകരമായ ഈ കാലഘട്ടത്തിൽ ഭാര്യയോട് ശാന്തവും മാന്യവുമായി പെരുമാറാൻ ശ്രദ്ധിക്കണം
You are reading: 12th Week Pregnancy tips, baby development, your changes, stomach pain, belly pictures, videos and other details in Malayalam language.