13 ആഴ്ചകൾക്കുള്ളിൽ കുഞ്ഞിന്റെ വളർച്ച: (Baby development & changes at 13 weeks in Malayalam)
ഈ ആഴ്ചയിൽ നിങ്ങളുടെ ഗർഭകാലത്തിന്റെ രണ്ടാമത്തെ ത്രൈമാസം തുടങ്ങുകായാണ്. നിങ്ങളുടെ മറുപിള്ള (പ്ലാസന്റ) ഇപ്പോൾ പൂർണമായും വികസിച്ചിരിക്കുകയാണ്, പ്ലാസന്റയിലൂടെയാണ് ഇപ്പോൾ കുഞ്ഞിന്റെ വളർച്ചക്കാവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നതും കൂടാതെ അവന്റെ/അവളുടെ വിസർജ്യങ്ങൾ പുറന്തള്ളുന്നതും, ഗർഭകാലം ശെരിയായരീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന ഹോർമോണുകളായാ പ്രോജസ്റ്ററോൺ, എസ്ട്രജൻ എന്നിവ ഉല്പാദിപ്പിക്കുന്നതും പ്ലാസന്റായാണ്.

നിങ്ങളുടെ കുഞ്ഞിന്റെ കൺപോളകൾ ഇപ്പോൾ വളർന്നു കഴിഞ്ഞിരിക്കുന്നു, പക്ഷെ കുഞ്ഞിന്റെ കണ്ണുകൾക്ക് സംരക്ഷണം നൽകാനായി അവ അടഞ്ഞാണ് ഇരിക്കുന്നത്.
13 ആഴ്ച ഗർഭകാലത്ത് നിങ്ങളുടെ ജീവിതം മാറുന്നതെങ്ങനെ: (Your body changes during 13 weeks pregnant in Malayalam)
നിങ്ങൾ നിങ്ങളുടെ രണ്ടാമത്തെ ത്രൈമാസത്തിലെത്തിയിരിക്കുകയാണ്. ഈ ആഴ്ചമുതൽ നിങ്ങളുടെ ഗർഭകാല ഛർദിൽ കുറയാൻ തുടങ്ങും, കൂടാതെ ഗർഭമലസാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും. ചില സ്ത്രീകളിൽ ഈ സമയത്തു നെഞ്ചിരിച്ചിൽ/ഗ്യാസ് ട്രബിൾ പോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പഴുത്ത പപ്പായ കഴിക്കുന്നത് നെഞ്ചെരിച്ചിൽ കുറക്കാൻ സഹായിക്കും.
13 ആഴ്ചയിൽ നിങ്ങളുടെ കുഞ്ഞിന്റെ വലുപ്പം: (Your baby size at 13 weeks pregnant in Malayalam)
ഇപ്പോൾ നിങ്ങളുടെ കുഞ്ഞിന് ഒരു പീച്ച് പഴത്തിന്റെ വലുപ്പവും, ഏകദേശം 20 ഗ്രാം ഭാരവും 7 cm നീളവും ഉണ്ടാകും.
13 ആഴ്ചയിലെ വയറിന്റെ വലുപ്പം: (Belly size photo at 13 weeks pregnant in Malayalam)

പതിമൂന്നാമത്തെ ആഴ്ചയിലെ നിങ്ങളുടെ ഭക്ഷണം: (Food at 13 weeks pregnant in Malayalam)
ഗർഭസ്ഥ ശിശുവിന്റെ ശരിയായ വളർച്ചക്കാവശ്യമായ കാർബോഹൈഡ്രേറ്റ്സ്, കൊഴുപ്പ്, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരമാണ് ആഹാരമാണ് ഗർഭിണികൾ കഴിക്കേണ്ടത്.
പയറ്, പച്ച നിറത്തിലുള്ള പച്ചക്കറികൾ, ബീറ്റ്റൂട്ട്, ഉണക്കിയ പഴങ്ങൾ, ആപ്പിൾ, തക്കാളിയിൽ നിന്നുള്ള ജ്യൂസ് എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക.
ഗർഭകാലത്തിന്റെ പതിമൂന്നാമത്തെ ആഴ്ചയിൽ സംഭവിക്കുന്നത് – വീഡിയോ കാണാം: (13 week pregnancy video in Malayalam)
പതിമൂന്നു ആഴ്ച ഗർഭിണിയായിരിക്കുമ്പോൾ സെക്സ്: (sex during 13 week pregnancy in Malayalam)
ഗർഭപാത്രം സ്ഥിരവും സുരക്ഷിതവുമായ നിലയിലും, ഗർഭം അലസാനുള്ള ലക്ഷണങ്ങൾ നിങ്ങൾക്കില്ലായെങ്കിലും ഈ ഘട്ടത്തിൽ ലൈംഗികബന്ധത്തിൽ ഏർപെടുന്നതിൽ കുഴപ്പമില്ല. പഠനങ്ങളെ ആസ്പദമാക്കി പറയുകയാണെങ്കിൽ ഈ കാലഘട്ടത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സ്ത്രീകൾക്ക് അവരുടെ ലൈംഗികതയും ഗർഭകാലത്തെ സന്തോഷവും വർധിപ്പിക്കാൻ സഹായിക്കും.
ഭർത്താവിന്റെ പങ്ക്: (husbands role during 13 weeks pregnancy in Malayalam)
ഗർഭിണിയായ സ്ത്രീയെക്കുറിച്ച് പങ്കാളി നല്ല പോലെ മനസിലാക്കി വേണം പെരുമാറാൻ. ഈ പ്രയാസകരമായ ഈ കാലഘട്ടത്തിൽ ഭാര്യയോട് ശാന്തവും മാന്യവുമായി പെരുമാറാൻ ശ്രദ്ധിക്കണം
You are reading: 13 Weeks Pregnancy tips, baby development, your changes, baby size, stomach pain, belly pictures, videos and other details in Malayalam language.