2 ആഴ്ചയിലെ ഗർഭകാലവും കുഞ്ഞിന്റെ വളർച്ചയും

0
14

ഇത് വിചിത്രമായി തോന്നാം, പക്ഷേ നിങ്ങൾ ഇപ്പോഴും ഗർഭിണിയല്ല! ബീജത്താൽ നിങ്ങളുടെ അണ്ഡത്തിന്റെ ബീജസങ്കലനം ഈ ആഴ്ചയുടെ അവസാനത്തോടെ മാത്രമേ സംഭവിക്കുകയുള്ളൂ – ബീജസങ്കലനത്തെക്കുറിച്ച് വിശദമായി അറിയാൻ താഴെ വായിക്കൂ.

കുഞ്ഞിന്റെ വളർച്ച:

നിങ്ങളുടെ കുഞ്ഞു ആൺകുഞ്ഞു ആയിരിക്കുമോ അതോ പെണ്കുഞ്ഞു ആയിരിക്കുമോ എന്നറിയാൻ കാത്തിരിക്കണമെങ്കിലും ,ബീജസങ്കലനസമയത്ത് തന്നെ നിങ്ങളുടെ കുഞ്ഞിന്റെ ലിംഗം നിർണ്ണയിക്കപ്പെടും. ഒരു കുഞ്ഞിന്റെ ജനിതക ഘടനകളെ സൃഷ്ടിക്കുന്ന 46 ക്രോമസോമുകളിൽ രണ്ടെണ്ണമാണ് (ബീജത്തിൽ നിന്ന് ഒന്ന്, അണ്ഡത്തിൽ നിന്ന് ഒന്ന്) ശിശുവിന്റെ ലൈംഗികത നിർണ്ണയിക്കുക. ഇവ സെക്സ് ക്രോമസോമുകളായാണ് അറിയപ്പെടുന്നത്. ഓരോ അണ്ഡത്തിനും X-X ക്രോമസോം ഉണ്ട്. എന്നാൽ ബീജത്തിന് ഒരു സ് അല്ലെങ്കിൽ ഒരു Y ലൈംഗിക ക്രോമസോം ഉണ്ടാകാം. ബീജസങ്കലനം നിങ്ങളുടെ അണ്ഡത്തിലെ X ക്രോമോസോമും ബീജത്തിലെ X ക്രോമസോം തമ്മിൽ ആണെങ്കിൽ , നിങ്ങൾക്ക് ഒരു പെൺകുട്ടി ആയിരിക്കും ഉണ്ടാകുന്നത്. അഥവാ അണ്ഡത്തിലെ X ക്രോമോസോമും ബീജത്തിലെ Y ക്രോമോസോമും തമ്മിൽ ആണെങ്കിൽ, നിങ്ങളുടെ കുഞ്ഞ് ഒരു ആൺകുട്ടി ആയിരിക്കും.

നിങ്ങളുടെ ശരീരം രണ്ടാമത്തെ ആഴ്ചയിൽ:

നിങ്ങളുടെ കുഞ്ഞിനു ആവശ്യമായ പോഷകം പ്രദാനം ചെയ്യുന്ന ഗർഭാശയ ഭിത്തി വികസിച്ചു തുടങ്ങുന്നു. നിങ്ങളുടെ ശരീരം അണ്ഡത്തെ പക്വത പെടുത്തുന്നതിനുള്ള ഹോർമോൺ ആയ Follicle Stimulating Hormone (FSH) പുറപ്പെടുവിച്ചു തുടങ്ങുന്നു. ഈ ആഴ്ച അവസാനിക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ ആർത്തവചക്രത്തിന്റെ പാതിയിൽ എത്തിയിട്ടുണ്ടാകും. നിങ്ങൾക്ക് പതിവ് 28-ദിന ആർത്തവചക്രം ഉണ്ടെങ്കിൽ, ഈ ആഴ്ചയിൽ (14-ആം ദിവസം) അണ്ഡോത്പാദനം സംഭവിക്കും. നിങ്ങളുടെ അണ്ഡാശയം ഫാലോപ്യൻ ട്യൂബിലേക്ക് അണ്ഡം പുറപ്പെടുവിക്കുന്നു.

ഈ സമയമാണ് നിങ്ങൾ ഗർഭിണിയായിരിക്കാൻ കൂടുതൽ സാധ്യതയുള്ള സമയം . അണ്ഡോല്പാദന സമയത്തു നിങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ , നിങ്ങൾക്കു ഗര്ഭിണിയാകാൻ കഴിയും.നിങ്ങളുടെ പങ്കാളിയുടെ ബീജം യോനിയിലൂടെ യാത്ര ചെയ്യുകയും, അതിൽ നൂറുകണക്കിന് ബീജം ഫെല്ലോപിയൻ ട്യൂബ് വരെ എത്തുകയും, പിന്നീട് അതിൽ ഒരു ബീജം മാത്രം വിജയകരമായി അണ്ഡത്തിന് അരികിൽ എത്തുകയും ചെയ്യുന്നു. അതോടെ ബീജസങ്കലനം തുടങ്ങുകയും ചെയ്യുന്നു.ഇത്രയും സംഭവിക്കുമ്പോൾ, നിങ്ങൾ ഗർഭിണിയായിരിക്കും . എന്നാൽ ഈ കാലഘട്ടത്തിൽ നിങ്ങൾക്കോ നിങ്ങളുടെ ശരീരത്തിനോ യാതൊരു മാറ്റവും അനുഭവപ്പെടുകയില്ല !

You are reading: 2 Weeks Pregnancy tips, baby development, your changes, stomach pain, belly pictures and other details in Malayalam language.

LEAVE A REPLY

Please enter your comment!
Please enter your name here