3 ആഴ്ചയിലെ ഗർഭകാലവും കുഞ്ഞിന്റെ വളർച്ചയും

0
16

നിങ്ങളുടെ കുഞ്ഞിന്റെ വളർച്ച മൂന്നാമത്തെ ആഴ്ചയിൽ:

നിങ്ങൾ ഗർഭിണിയാണെന്ന തോന്നൽ പലപ്പോഴും നിങ്ങൾക്ക് തോന്നാറില്ലെങ്കിലും, നിങ്ങളുടെ ഉള്ളിൽ ഒരു കുഞ്ഞ് വളർന്നുകൊണ്ടിരിക്കുന്നു.

ബീജസങ്കലനം ചെയ്ത അണ്ഡം, കോശവിഭജനം എന്ന പ്രക്രിയ കടന്നുപോകുന്നത് ഈ ആഴ്ചയിലാണ്. ബീജസങ്കലനത്തിനു ശേഷം ഏതാണ്ട് 30 മണിക്കൂർ കഴിഞ്ഞാൽ, അത് രണ്ടു സെല്ലുകളായി വേർതിരിക്കപ്പെടുന്നു , പിന്നെ നാല് സെല്ലുകളായും പിന്നീട് എട്ട് ആയും , പിന്നെ ഫാലോപ്യൻ ട്യൂബി മുതൽ ഗര്ഭപാത്രത്തിലേക്ക് നീങ്ങുമ്പോഴും വിഭജനം തുടരുന്നു. ഗര്ഭപാത്രത്തിലേക്കാണ് ഇത് വരുന്നത്. കോശങ്ങളുടെ ഈ ഗ്രൂപ്പ് ഒരു ചെറിയ പന്ത് പോലെയാണ് കാണപ്പെടുന്നത്.ഇതിനെ ‘മോറുല’ എന്ന് വിശേഷിപ്പിക്കുന്നു.

മോറൂലയുടെ അകം പൊള്ളയായതാണ് , അതിൽ ദ്രാവകം നിറയുന്നു. അതിനെ ‘ബ്ലാസ്റ്റോസിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നു. . ഈ ആഴ്ചയുടെ അവസാനം, ബ്ലാസ്റ്റോസിസ്റ്റ് ഗർഭാശയത്തിൻറെ ലൈനിങ് ആയ എൻഡോമെട്രിയത്തിലേക്ക് ചേരുന്നതാണ്. ഈ പ്രക്രിയയെ ഇംപ്ളാന്റേഷൻ എന്നാണ് വിളിക്കുന്നത്. ഇംപ്ളാന്റേഷൻ വഴി എന്റോമെട്രിയം ഭ്രൂണത്തിനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുകയും മാലിന്യങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു . കാലക്രമേണ, ഇംപ്ലാന്റേഷൻ നടന്ന ഭാഗം പ്ലാസന്റയായി മാറുന്നു.

നിങ്ങളുടെ ശരീരം മൂന്നാമത്തെ ആഴ്ചയിൽ:

ഫോളിക് ആസിഡ്, പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പോഷകഘടകങ്ങൾ കഴിക്കുന്നത് കുട്ടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഫോളിക്ക് ആസിഡ് സപ്ലിമെന്റ് പ്രത്യേകിച്ച് പ്രധാനപ്പെട്ടതാണ്, കാരണം ഫോളിക്ക് ആസിഡ് ന്യൂറൽ ട്യൂബിന്റെ വൈകല്യങ്ങളെ തടയും. ന്യൂറൽ ട്യൂബ് മസ്തിഷ്കത്തിനെയും സുഷുമ്നാ നാഡിയെയും ഉൽപ്പാദിപ്പിക്കുന്ന ഘടനയാണ് . ഇത് ഗർഭകാലത്തു വളരെ നേരത്തെ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്നു .

നിങ്ങളുടെ ഭക്ഷണം മൂന്നാമത്തെ ആഴ്ചയിൽ:

ഗർഭാവസ്ഥയിൽ കുഞ്ഞിന് പുതിയ ടിഷ്യു സൃഷ്ടിക്കുന്നതിനു ആവശ്യമായ പ്രോടീൻ നിങ്ങൾ കഴിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ അസ്ഥികളുടെയും പല്ലിന്റെയും വികസനം കാൽസ്യം ഏറ്റെടുക്കുന്നു , അതിനാൽ നിങ്ങൾ കാൽസ്യം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളായ പാൽ ഉത്പന്നങ്ങൾ, പച്ചില പച്ചക്കറികൾ, പയർവർഗങ്ങൾ (ബീൻസ്, പീസ്, പയറ് ) മുതലായവ ആഹാരത്തിൽ ഉറപ്പാക്കണം . നിങ്ങളുടെ കുഞ്ഞിൻറെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാനായി ഗർഭിണിയായിരിക്കുമ്പോൾ ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ചുവന്ന മാംസം, പയർ വർഗ്ഗങ്ങൾ, മുട്ട, പച്ചില പച്ചക്കറികൾ എന്നിവയിലാണ് ഇരുമ്പിന്റെ അംശം കൂടുതലായി കാണപ്പെടുന്നത്, അതുകൊണ്ട് മേല്പറഞ്ഞവ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപെടുത്തേണ്ടതാണ്…

You are reading: 3rd Week Pregnancy tips, baby development, your changes, stomach pain, belly pictures and other details in Malayalam language.

LEAVE A REPLY

Please enter your comment!
Please enter your name here