ആഴ്ച – 31 അല്ലെങ്കിൽ, മാസം – 8, അല്ലെങ്കിൽ ത്രൈമാസം – 3
31 ആഴ്ചയിൽ കുഞ്ഞിന്റെ വളർച്ച: (Baby development & changes at 31 weeks in Malayalam)
ഭൂരിഭാഗം ഗർഭിണികളിലും കുഞ്ഞിന്റെ സ്ഥാനമിപ്പോൾ തലകീഴെ അതായിരിക്കും, അതാണ് പ്രസവസമയത്തെ യഥാർത്ഥ പൊസിഷൻ.
നിങ്ങളുടെ കുഞ്ഞിനെ നേരിട്ടുകാണുന്നതിനുള്ള സമയം അടുത്ത വരുകയാണ്, കുഞ്ഞിനിപ്പോൾ ഏകദേശം 1600 ഗ്രാം ഭാരമുണ്ടായിരിക്കും. കുഞ്ഞിന്റെ ചലങ്ങൾ കൂടുകയും എന്നാൽ അതിനാവശ്യമുള്ള സ്ഥലം ഗർഭപാത്രത്തിൽ കുറഞ്ഞുംവരുന്നതിനാൽ കുഞ്ഞിന്റെ ചലങ്ങൾ വയറിനു മുകളിലൂടെ അമ്മയ്ക്കും മറ്റുള്ളവക്കും കാണാൻ സാധിക്കും.
കുഞ്ഞിന്റെ മസ്തിഷ്കത്തിന്റെ വളർച്ച ഇപ്പോഴും തുടരുകയാണ്.
31 ആഴ്ച ഗർഭകാലത്ത് നിങ്ങളുടെ ജീവിതം മാറുന്നതെങ്ങനെ: (Your body changes during 31 weeks pregnant in Malayalam)
കുഞ്ഞിന്റെ വലുപ്പം കൂടുന്നതിനാൽ നിങ്ങൾക്കുണ്ടായിരുന്ന ശാരീരികബുദ്ധിമുട്ടുകളും കൂടും. ക്ഷീണവും നെഞ്ചെരിച്ചിലും കൂടുതലായി അനുഭവപ്പെടും, അതിനാൽ ഭക്ഷണം വളരെ കുറഞ്ഞ അളവിൽ 8 – 10 തവണയായി കഴിക്കാൻ ശ്രദ്ധിക്കുക.
നിങ്ങളും നിങ്ങളുടെ അവയവങ്ങളും വളരെയധികം ക്ഷീണം അനുഭവപ്പെടുന്ന ഒരു കാലഘട്ടമാണ് ഇനിയുള്ളത്. അതിനാൽ നിങ്ങൾ കൂടുതൽ സാമ്യം വിശ്രമിക്കാൻ ശ്രമിക്കുക, ആയാസമുള്ള ജോലികൾ ചെയ്യരുത്, നടക്കുമ്പോഴും, എണീക്കുമ്പോഴും അത് വളരെ സാവധാനത്തിൽ ചെയ്യുക.
മുലപ്പാൽ പ്രസവത്തിനു ശേഷമേ ഉണ്ടാകൂ, എന്നിരുന്നാലും നിങ്ങൾക്കിപ്പോൾ സ്തനങ്ങളിൽ നനവ് അനുഭവപ്പെടാം. എന്നാൽ അതിൽ പേടിക്കേണ്ട കാര്യമില്ല കാരണം നിങ്ങളുടെ മാമ്മറി ഗ്ലാൻഡ് മുലപ്പാലുണ്ടാകുന്നതിനു മുൻപുള്ള കൊളസ്ട്രം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്.
പ്രസവസമയം അടുത്തതിനാൽ നിങ്ങൾ അതിനായി ഇപ്പോഴേ തയ്യാറെടുക്കുന്നത് നല്ലതാണ്. മാനസികമായ തയ്യാറെടുപ്പിനോടോപ്പോം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുമ്പോൾ കരുതേണ്ട വസ്ത്രങ്ങൾ, പാത്രം, ബെഡ് ഷീറ്റ്, തലയിണ എന്നിവ പ്രേത്യേകം പാക്ക് ചെയ്തു വെക്കാം.
കൂടാതെ ജനിക്കാൻ പോകുന്ന കുഞ്ഞിനുള്ള ഉടുപ്പുകൾ, തുണികൾ, ബ്ലാങ്കെറ്സ്, കുഞ്ഞിനെ കിടത്താനുള്ള ബെഡ്, കൊതുകുവല എന്നിവ വളരെ വൃത്തിയോടും, ശ്രദ്ധയോടും പാക്ക് ചെയ്തു വെക്കുക.
ജനിക്കുന്നതിനു മുൻപ് കുഞ്ഞിനുള്ളത് മേടിക്കരുത് എന്ന വിശ്വാസമുള്ളവരാണ് നിങ്ങൾ എങ്കിൽ, വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് എങ്കിലും എഴുതി ബന്ധുക്കളെ ഏൽപ്പിക്കുന്നത് നന്നായിരിക്കും.
31 ആഴ്ചയിൽ നിങ്ങളുടെ കുഞ്ഞിന്റെ വലുപ്പം: (Your baby size at 31 weeks pregnant in Malayalam)
നിങ്ങളുടെ കുഞ്ഞിന് ഇപ്പോൾ ഏകദേശം 40 – 42 cm വലുപ്പവും, 1600 ഗ്രാം ഭാരവും ഉണ്ടാകും.
31 ആഴ്ചയിൽ വയറിന്റെ ചിത്രം:
31 ആഴ്ചയിൽ അൾട്രാ സൗണ്ട് സ്കാൻ ചിത്രം:
You are reading: 31 Weeks Pregnancy tips, baby development, your changes, baby size, stomach pain, belly pictures, videos and other details in Malayalam language.