ആഴ്ച – 32 അല്ലെങ്കിൽ, മാസം – 8, അല്ലെങ്കിൽ ത്രൈമാസം – 3
32 ആഴ്ചയിൽ കുഞ്ഞിന്റെ വളർച്ച: (Baby development & changes at 31 weeks in Malayalam)
നിങ്ങളുടെ കുഞ്ഞിനിപ്പോൾ ശരാശരി 43 സെ.മീ. ഉയരവും, 1.8 കിലോ ഭാരവുമുണ്ടാകും. കുഞ്ഞിന് കൂടുതൽ ഭാരമുണ്ടെങ്കിൽ അതിൽ വിഷമിക്കേണ്ട കാര്യമില്ല. ഗർഭിണിയുടെ ഭക്ഷണരീതിക്കനുസരിച്ചു കുഞ്ഞിന്റെ ഭാരത്തിൽ വ്യത്യാസമുണ്ടാകാം.
ഈ ആഴ്ചയിൽ, നിങ്ങളുടെ കുട്ടിയുടെ ശരീരം അതിന്റെ രൂപവത്കരണം ഏകദേശം പൂർത്തിയാക്കും., അതുപോലെ പ്രധാന പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായ എല്ലാ അവയവങ്ങളും പൂർണമായും പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. കുട്ടിയുടെ മുഖം കൂടുതൽ മിനുസമാർന്നതാകുന്നു. കൂടാതെ മുടിയും രോമങ്ങളും കൂടുതൽ വളരുകയും ചെയ്യുന്നു.
കുഞ്ഞു പുറം ലോകത്തേക്കു കടക്കാൻ തയ്യാറെടുക്കുന്ന സമയമാണ് 32 ആഴ്ച. അവന്റെ/അവളുടെ തലയോട്ടി ഇപ്പോഴും മൃദുവായതാണ്, ഇത് പ്രസവസമയത് പുറത്തേക്കു വരാൻ സഹായിക്കുന്നു. തലയോട്ടി ഒഴികെ ശേഷിക്കുന്ന അസ്ഥികൾ ബലപ്പെടുകയും കൂടുതൽ കഠിനമാകുകയും ചെയുന്നു.
32 ആഴ്ച ഗർഭകാലത്ത് നിങ്ങളുടെ ജീവിതം മാറുന്നതെങ്ങനെ: (Your body changes during 32 weeks pregnant in Malayalam)
കുഞ്ഞിന്റെ ചലങ്ങൾ നിങ്ങള്ക്ക് മാനസികമായി സന്തോഷം നൽകുമെങ്കിലും. ശാരീരികമായി നിങ്ങൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കാലഘട്ടമാണിത്. ഒന്നാമതായി, വാരിയെല്ലിലും നട്ടെല്ല് വേദനയും ഉണ്ടാകും, നടക്കാൻ പ്രയാസമാണ്, ചിലർക്ക് വിറയലും അനുഭവപ്പെടാം, മൊത്തത്തിലുള്ള ക്ഷീണം വർദ്ധിക്കുന്നു. ഗർഭപാത്രത്തിന്റെ വികസനം വയറിലെ സമ്മർദ്ദം വർധിക്കാൻ കാരണമാകുന്നു.
Brekston-Hicks സങ്കോചങ്ങളും നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.
32 ആഴ്ചയിൽ നിങ്ങളുടെ കുഞ്ഞിന്റെ വലുപ്പം: (Your baby size at 32 weeks pregnant in Malayalam)
നിങ്ങളുടെ കുഞ്ഞിന് ഇപ്പോൾ ഏകദേശം 42 – 44 cm വലുപ്പവും, 1800 ഗ്രാം ഭാരവും ഉണ്ടാകും.
32 ആഴ്ചയിൽ വയറിന്റെ ചിത്രം:
32 ആഴ്ചയിൽ അൾട്രാ സൗണ്ട് സ്കാൻ ചിത്രം:
You are reading: 31 Weeks Pregnancy tips, baby development, your changes, baby size, stomach pain, belly pictures, videos and other details in Malayalam language.