34 ആഴ്ചയിലെ ഗർഭകാലവും കുഞ്ഞിന്റെ വളർച്ചയും

0
35

ആഴ്ച – 34  അല്ലെങ്കിൽ, മാസം – 9,  അല്ലെങ്കിൽ ത്രൈമാസം – 3

34 ആഴ്ചയിൽ കുഞ്ഞിന്റെ വളർച്ച: (Baby development & changes at 34 weeks in Malayalam)

ഗർഭത്തിൻറെ 34-ാം ആഴ്ചയിൽ കുട്ടിയുടെ വികസനവും കുറയാൻ സാധ്യതയുണ്ട്. കുഞ്ഞിന്റെ ചർമ്മം കൂടുതൽ മൃദുലവും, ഇളം നിറമുള്ളതുമാകുന്നു. 34-ാം ആഴ്ചയിൽ കുഞ്ഞിന്റെ ചലങ്ങൾ കുറഞ്ഞു തുടങ്ങും, പക്ഷെ അവന്റെ/അവളുടെ ചവിട്ടുകളുടെ തള്ളലുകളുടെയും ശക്തി വളരെ കൂടുതലായിരിക്കും. ഓരോ 12 മണിക്കൂറിലും 10 തവണയിൽ കുറയാതെ ചലനങ്ങൾ ഉണ്ടാകാം.

കുഞ്ഞിന്റെ ശരീരമിപ്പോൾ പുറത്തേക്കു വരാനുള്ള തയ്യാറെടുപ്പിൽ തല കീഴ്പോട്ടുള്ള പൊസിഷനിലായിരിക്കും.

34 ആഴ്ച ഗർഭകാലത്ത് നിങ്ങളുടെ ജീവിതം മാറുന്നതെങ്ങനെ: (Your body changes during 34 weeks pregnant in Malayalam)

ഗർഭാശയവും വയറും വർദ്ധിക്കുന്നത് മൂലം നിങ്ങൾക്ക്‌ വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കാം. ഈ വേദന നിങ്ങള്ക്ക് അരക്കെട്ടു, നടുവ്, വയർ എന്നിവിടങ്ങളിൽ അനുഭവപ്പെടാം. അടിവയറ്റിലുണ്ടാകുന്ന കഠിനമായ വേദന ചിലപ്പോൾ അകാല പ്രസവത്തിൻറെ ലക്ഷണമാകാം. അതിനാൽ നിങ്ങളുടെ ഡോക്ടറെ എത്രയും പെട്ടന്ന് സന്ദർശിക്കുക.

വേദനയേറിയ സങ്കോചങ്ങളുണ്ടാകുന്നുവെങ്കിൽ നിങ്ങൾ ജാഗ്രത പുലർത്തണം. തെറ്റായ സങ്കോചങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല – അവ തീവ്രമായതോ ഇടക്കിടെയോ ഉണ്ടാവുകയില്ല. കൂടാതെ പെട്ടെന്ന് കടന്നുപോകുകായും ചെയ്യും. സങ്കോചങ്ങൾ ഇടയ്ക്കിടെ ഉണ്ടെങ്കിൽ – ആംബുലൻസ്/വാഹനം വിളിക്കുക, നിങ്ങളുടെ ഡെലിവറി ഉടൻ ആരംഭിക്കും.

34 ആഴ്ചയിൽ നിങ്ങളുടെ കുഞ്ഞിന്റെ വലുപ്പം: (Your baby size at 34 weeks pregnant in Malayalam)

നിങ്ങളുടെ കുഞ്ഞിന് ഇപ്പോൾ ഏകദേശം 44 – 45 cm വലുപ്പവും, 2.3 കിലോ ഗ്രാം ഭാരവും ഉണ്ടാകും.

34 ആഴ്ചയിൽ വയറിന്റെ ചിത്രം:

34 ആഴ്ചയിൽ അൾട്രാ സൗണ്ട് സ്കാൻ ചിത്രം:

You are reading: 34 Weeks Pregnancy tips, baby development, your changes, baby size, stomach pain, belly pictures, videos and other details in Malayalam language.

LEAVE A REPLY

Please enter your comment!
Please enter your name here