9 ആഴ്ചയിലെ ഗർഭകാലവും കുഞ്ഞിന്റെ വളർച്ചയും

0
12

9 ആഴ്ചകൾക്കുള്ളിൽ കുഞ്ഞിന്റെ വളർച്ച:

ഈ കാലയളവിൽ നിങ്ങളുടെ കുഞ്ഞിന്റെ ഭാരം ഏകദേശത്തെ 2 ഗ്രാം ആയിരിക്കും,എങ്കിലും കുഞ്ഞിന്റെ കണ്ണ്, അടഞ്ഞ കൺപോളകൾ, ചെവികൾ, കഴുത്ത് എന്നിവ വ്യക്തമായി തിരിച്ചറിയാൻ സാധിക്കും. കൂടാതെ പൽ പല്ലുകളുടെ വളർച്ചയും ഈ ഘട്ടത്തിൽ ആരംഭിക്കും.

9 week bay image (source: infobaby.org)

അതോടോപ്പോം സെറിബെല്ലം, പിറ്റുവേറ്ററി ഗ്രന്ഥി, അഡ്രീനൽ ഗ്രന്ഥി, ലിംഫ് നോഡുകൾ, ബ്രെസ്റ്റും, ലൈംഗിക അവയവങ്ങൾ എന്നിവയും രൂപം കൊള്ളാൻ തുടങ്ങുന്നു. നിങ്ങളുടെ പ്ലാസെന്റ പൂർണ്ണമായും പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു, അത് നിങ്ങളുടെ രക്തത്തിൽ നിന്നും പോഷകങ്ങളും ഓക്സിജനും ആഗിരണം ചെയ്ത് കുഞ്ഞിന് നൽകും.

9 ആഴ്ച ഗർഭകാലത്ത് നിങ്ങളുടെ ജീവിതം മാറുന്നതെങ്ങനെ:

ക്ഷീണം, വിഷാദം, ഗർഭകാല ഛർദി എന്നിവ ഗര്ഭാവസ്ഥയുടെ സാദാരണ ലക്ഷണങ്ങളാണെങ്കിലും അത് നിങ്ങൾ വിഷണ്ണയാക്കും. അതുകൊണ്ട് കഴിയുന്നത്ര വിശ്രമിക്കുകയും സന്തോഷവതിയായിരിക്കാൻ ശ്രമിക്കുകയും ചെയുക.

ഗർഭാവസ്ഥയിൽ തലവേദന സാധാരണമാണ്. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനം കൂടുതലായി നടക്കുന്നതാണ് ഇതിനു കാരണം. പ്രസവകാലത്തു ആസ്പിരിൻ, ഇബുപ്രോഫൻ പോലുള്ള ചില മരുന്നുകൾ നിങ്ങൾ കഴിക്കരുത്, അത് നിങ്ങളുടെ കുഞ്ഞിനെ ദോഷകരമായി ബാധിക്കും. തലവേദന കുറക്കാൻ നിങ്ങൾക്ക് പ്രകൃതിദത്ത മാര്ഗങ്ങളോ ഗൃഹവൈദ്യമോ പരീക്ഷിക്കാവുന്നതാണ്.

  • ചൂട് അല്ലെങ്കിൽ തണുത്ത ടവൽ കൊണ്ട് തലവേദനയുള്ള ഭാഗത്തു അമർത്തിപിടിക്കുക.
  • തല മസ്സാജ് ചെയ്യുക
  • തണുത്തവെള്ളത്തിൽ കുളിക്കുക

ഗർഭധാരണ ഹോർമോണുകളുടെ പ്രവർത്തനം മൂലം നിങ്ങൾക്ക് യോനിയിൽ ചില ബുദ്ധിമുട്ടുകളുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ യോനിയിലൂടെ കട്ടിയുള്ള വെളുത്ത ദ്രാവകം വരുകയോ ചൊറിച്ചിൽ പോലുള്ള മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറോട് അതിനെക്കുറിച്ച് പരാമർശിക്കുക.

9 ആഴ്ചയിൽ നിങ്ങളുടെ കുഞ്ഞിന്റെ വലുപ്പം:

നിങ്ങളുടെ കുട്ടിക്ക് ഇപ്പോൾ ഒരു മുന്തിരിങ്ങയുടെ വലുപ്പമേ കാണൂ. അവനു/അവൾക്കു ഏകദേശം ൨ ഗ്രാമിൽ താഴെ ഭാരം മാത്രമായിരിക്കും ഉള്ളത്.

9 ആഴ്ചയിലെ വയറിന്റെ വലുപ്പം:

9 week pregnancy belly stomach photo (image: infobaby.org)

ഒൻപതാമത്തെ ആഴ്ചയിലെ നിങ്ങളുടെ ഭക്ഷണം:

നിങ്ങൾ സാധരണ കേട്ടിട്ടുള്ള ഒരു കാര്യമാണ് ഒരു ഗർഭിണി എല്ലായ്‌പോഴും രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കണമെന്നത്. കുഞ്ഞിനുള്ള പോഷകാഹാരം അമ്മയിൽ നിന്നാണ് ലഭിക്കുന്നത് എന്നിരുന്നാലും നിങ്ങൾ എത്ര കഴിക്കുന്നുവെന്നല്ല എന്ത് കഴിക്കുന്നു എന്നതിനാണ് ഇവിടെ പ്രസക്തി.

നിങ്ങളുടെ വിശപ്പ് തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഭക്ഷണം മാത്രം കഴിക്കുക. ശ്രദ്ധിക്കുക, ആദ്യ ത്രൈമാസത്തിൽ നിങ്ങൾക്ക് കൂടുതൽ കലോറി ആവശ്യമില്ല, അങ്ങനെയുള്ള ഭക്ഷണങ്ങൾ ആദ്യ ത്രൈമാസത്തിൽ കൂടുതൽ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

നിങ്ങൾ രണ്ടുപേർക്കുള്ള ആഹാരം കഴിക്കാൻ തുടങ്ങിയാൽ, ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭാരം നിങ്ങൾക്കുനടക്കുകയും, പ്രസവശേഷം നിങ്ങളുടെ ആകാരം (shape) തിരികെ കൊണ്ടുവരാൻ സാധിക്കാതെ വരുകയും ചെയ്യും.

ഗർഭകാലത്തിന്റെ ഒൻപതാമത്തെ ആഴ്ചയിൽ സംഭവിക്കുന്നത് – വീഡിയോ കാണാം:

9 ആഴ്ച ഗർഭിണിയായിരിക്കുമ്പോൾ സെക്സ്:

ഗർഭപാത്രം സ്ഥിരവും സുരക്ഷിതവുമായ നിലയിലും, ഗർഭം അലസാനുള്ള ലക്ഷണങ്ങൾ നിങ്ങൾക്കില്ലായെങ്കിലും ഈ ഘട്ടത്തിൽ ലൈംഗികബന്ധത്തിൽ ഏർപെടുന്നതിൽ കുഴപ്പമില്ല. പഠനങ്ങളെ ആസ്പദമാക്കി പറയുകയാണെങ്കിൽ ഈ കാലഘട്ടത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സ്ത്രീകൾക്ക് അവരുടെ ലൈംഗികതയും ഗർഭകാലത്തെ സന്തോഷവും വർധിപ്പിക്കാൻ സഹായിക്കും.

ഭർത്താവിന്റെ പങ്ക്:

ഗർഭിണിയായ സ്ത്രീയെക്കുറിച്ച് പങ്കാളി നല്ല പോലെ മനസിലാക്കി വേണം പെരുമാറാൻ. ഈ പ്രയാസകരമായ ഈ കാലഘട്ടത്തിൽ ഭാര്യയോട് ശാന്തവും മാന്യവുമായി പെരുമാറാൻ ശ്രദ്ധിക്കണം

You are reading: 9th Week Pregnancy tips, baby development, your changes, stomach pain, belly pictures, videos and other details in Malayalam language.

LEAVE A REPLY

Please enter your comment!
Please enter your name here