Wednesday, March 11, 2026
28.8 C
Kochi

അമേരിക്കയിലെ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർ നാച്ച്വറൽ ത്രില്ലർ പുരസ്കാരം നേടുന്ന ആദ്യ മലയാള ചിത്രമായി ചരിത്രം കുറിച്ച് ‘വടക്കൻ’

അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ ഇതാദ്യമായി മികച്ച സൂപ്പർ നാച്വറൽ ത്രില്ലർ ചിത്രമായി ചരിത്രം രചിച്ച് മലയാളത്തിൽ നിന്നൊരു ചിത്രം. സജീദ് എ. സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ‘വടക്കൻ’ എന്ന ഈ സൂപ്പർ നാച്വറൽ ത്രില്ലർ‍ ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഫ്രൈറ്റ് നൈറ്റ് ഫെസ്റ്റിലേക്ക് കേരളത്തിൽ നിന്നൊരു ചിത്രം വിജയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഈ മാസം 28നായിരുന്നു ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവൽ നടന്നത്. ”വടക്കൻ’, ഹൃദ്യവും മനോഹരവുമായ ചിത്രം. ഛായാഗ്രഹണം ബ്രില്ല്യന്‍റാണ്. ഒപ്പം ശക്തമായ തിരക്കഥയും സംവിധാനവും അവിശ്വസനീയമായ പ്രകടനങ്ങളും!” എന്നാണ് ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ കെൻ ഡാനിയെൽസ് ചിത്രത്തെ കുറിച്ച് പറഞ്ഞ അഭിപ്രായം.

ലോക പ്രശസ്ത കാൻ ഫിലിം ഫെസ്റ്റിവലിൽ മാർഷെ ദു ഫിലിം 2024-ൽ ഹൊറർ, ഫാന്‍റസി സിനിമകൾക്കായുള്ള പ്രത്യേക വിഭാഗമായ ഫന്‍റാസ്റ്റിക് പവലിയനിൽ വടക്കന്‍റെ എക്സ്ക്ലൂസീവ്, ഇൻവൈറ്റ് ഒൺലി മാർക്കറ്റ് പ്രീമിയർ ഈ വർഷം ആദ്യം നടന്നിരുന്നു. സെലിബ്രിറ്റികളും ഹൊറർ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്ക്രീനിങ്ങിൽ 7 സിനിമകളിൽ ഒന്നായാണ് വടക്കൻ തെരഞ്ഞെടുക്കപ്പെട്ടത്. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നീ പ്രശസ്തർ അണിയറയിൽ ഒരുമിക്കുന്ന ‘വടക്കൻ’ ഈ വിഭാഗത്തിൽ ഇടംനേടിയ ഏക മലയാളചിത്രവുമാണ്.

പ്രശസ്ത ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്, ഹോളിവുഡിൽ നിന്നുള്ള വെർച്വൽ പ്രൊഡക്ഷൻ എക്സ്പെർട്ട് ഗബ്രിയേൽ സെബാസ്റ്റ്യൻ റയീസ് തുടങ്ങിയവർ കാനിൽ ചിത്രം കണ്ട് മികച്ച പ്രതികരണം അറിയിച്ചിരുന്നു. “ഈ സിനിമയുടെ ഓരോ നിമിഷവും ഞാൻ നന്നായി ആസ്വദിച്ചു, ഏറെ ആകർഷകവും മനോഹരമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല ചിത്രം കണ്ട് കഴിയുമ്പോള്‍ എന്‍റേതായ വ്യാഖ്യാനങ്ങൾക്കും നിഗമനങ്ങൾക്കും ചിത്രം ഇടം നൽകുന്നുണ്ട്. ഇതിൽ അഭിനയിച്ചിരിക്കുന്നവരെല്ലാം അതിശയിപ്പിച്ചു. സംവിധാനം കൈയ്യടക്കമുള്ളതായിരുന്നു. ചില രംഗങ്ങൾ ഉള്ളിൽ തറയ്ക്കുന്നതായിരുന്നു. പ്രത്യേകിച്ച്, സിനിമയിലെ അവസാന ഷോട്ട്, എന്നെ ശരിക്കും ഞെട്ടിച്ചു. ഒരുപക്ഷേ ഞാൻ ഇതുവരെ സിനിമകളിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരവും സ്വാധീനമുള്ളതുമായ രംഗമാണിത്, കാനിൽ ഇത് അനുഭവിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്”, ജാക്വിലിൻ പറയുകയുണ്ടായി. ഇതിന് മുമ്പ്, ഹൊറർ, ത്രില്ലർ, സയൻസ് ഫിക്ഷൻ സിനിമകൾ മാത്രമുള്ള ബ്രസ്സൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് “വടക്കൻ” ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കൻ’ ഒരുക്കിയിരിക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് നിർമാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. മലയാളികൾക്കും കേരളത്തിന് പുറത്തുള്ളവർക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും ‘വടക്കൻ’ എന്നാണ് നിർമ്മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോയിലെ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ എന്നിവരുടെ ആത്മവിശ്വാസം.

യുഎസ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ആരംഭം കുറിച്ച ഓഫ്ബീറ്റ് മീഡിയ ഗ്രൂപ്പ് ഇന്ത്യയിൽ നിന്നുള്ള ഏറെ വ്യത്യസ്തമായ കഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‍ഫോമായ 101India.com-ന് പിന്നിലെ സർഗ്ഗാത്മക ശക്തിയാണ്. അവരുടെ ബാനറായ ഓഫ് ബീറ്റ് സ്റ്റുഡിയോസിന് കീഴിൽ മലയാള സിനിമാലോകത്ത് അത്യന്തം വേറിട്ടുനിൽക്കുന്ന സിനിമകളൊരുക്കാനൊരുങ്ങുകയാണ്. നേരത്തെ, കൊച്ചിയിൽ നടന്ന എൻഎഫ്ടി എക്സിബിഷൻ “മിഥ്സ് ആൻഡ് മീമ്സ്” പപ്പായ കഫേയുമായി സഹകരിച്ച് ഓഫ്ബീറ്റ് മീഡിയയുടെ 101India.com ക്യൂറേറ്റ് ചെയ്തിരുന്നു. മലയാളി സിനിമാ പ്രേക്ഷകർക്കായി ഓഫ് ബീറ്റ് സ്റ്റുഡിയോസ് സമാനതകളില്ലാത്ത കഥകളൊരുക്കുന്ന യൂണിവേഴ്സിൽ ആദ്യത്തേതായാണ് ‘വടക്കൻ’ എത്തുന്നത്.

പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർനാച്ചുറൽ ത്രില്ലറാണ് ‘വടക്കൻ’. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും റിലീസിനായി ഒരുങ്ങുന്നുണ്ട്. സജീദ് എ ആണ് സിനിമയുടെ സംവിധാനം. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര ഛായാഗ്രഹണം ഒരുക്കുന്നു. ഉണ്ണി ആറിന്‍റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു. ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം ‘വടക്കനി’ൽ ആലപിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് ഒരുക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഒന്നിലധികം അഭിമാനകരമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ തരംഗം സൃഷ്ടിച്ച ‘വടക്കൻ’ ഉടൻ കേരളത്തിലെ തിയേറ്ററുകളിൽ എത്തും. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർ‍ഒ: ആതിര ദിൽജിത്ത്.

Hot this week

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ...

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

Topics

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം...

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്...
spot_img

Related Articles

Popular Categories

spot_imgspot_img