Tuesday, March 17, 2026
29 C
Kochi

സ്റ്റൈലിഷ് ലുക്കിൽ കിടിലൻ നൃത്ത ചുവടുകളുമായി നിവിൻ പോളി; ഹബീബീ ഡ്രിപ്പ് വീഡിയോ ഗാനം പുറത്ത്

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി അഭിനയിച്ച ആൽബം സോങ് ആയ ഹബീബീ ഡ്രിപ്പ് വീഡിയോ റിലീസ് ചെയ്തു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്ത ഈ ഗാനത്തിന്റെ ടീസർ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് നിവിൻ പോളിയേ ഈ ഗാനത്തിൽ കാണാൻ സാധിക്കുക. ഗൾഫിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ നിവിൻ്റെ ഗംഭീര നൃത്ത ചുവടുകളും പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് കാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവർ ചേർന്നാണ്.

ഹബീബീ ഡ്രിപ്പിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും ഈ ഗാനം നിർമ്മിച്ചിരിക്കുന്നതും. ഏതായാലും നിവിൻ പോളി ആരാധകർക്കും സംഗീത പ്രേമികൾക്കും ഒരുപോലെ വൈബ് ചെയ്യാവുന്ന ഒരു ഗാനമായാണ് ഹബീബീ ഡ്രിപ്പ് പുറത്തെത്തിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ, കലാസംവിധാനം – മുകേഷ് എം ഗോപി, സ്റ്റിൽസ് – ജസീം എൻ കേ, വസ്ത്രാലങ്കാരം – കോസ്റ്റുംസ് ഇൻ ദുബായ്, സെനി വേണുഗോപാലൻ, സ്റ്റൈലിസ്റ്റ് – ബിന്ധ്യ നെൽസൺ.

Hot this week

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ...

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

Topics

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം...

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്...
spot_img

Related Articles

Popular Categories

spot_imgspot_img