അസിഡിറ്റി, പരിഹാരങ്ങളും പ്രതിവിധികളും. വളരെ മികച്ച ഇൻഫർമേഷൻ.

0
13

ജീവിതത്തിൽ പലരും വലിയതോതിൽ തന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. അസിഡിറ്റി മൂലമുണ്ടാവുന്ന അസ്വസ്ഥത അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാക്കാൻ സാധിക്കു. പലർക്കും ഭക്ഷണം കഴിച്ച ഉടനെ സ്ഥിരമായി ഗ്യാസ് ട്രബിൾ അനുഭവപ്പെടാം.

അതി സങ്കീർണം അല്ലാത്ത ഒരു രോഗാവസ്ഥയാണ് അസിഡിറ്റി.
ഒരു നോർമൽ വ്യക്തിക്ക് അനുഭവപ്പെടുന്ന ഒരു കാര്യമാണ് ഗ്യാസ്ട്രബിൾ. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, സമയം തെറ്റി ഭക്ഷണം കഴിക്കുക, രാത്രികളിൽ കൂടുതൽ ഭക്ഷണം കഴിക്കുക, പുകവലി, എരിവ് അടങ്ങിയ ഭക്ഷണം കഴിക്കുന്നവർ, മദ്യപിക്കുന്നവർ, വ്യായാമമില്ലായ്മ, വെള്ളം കുടി കുറവ് എന്നിവ ഉള്ളവരിലാണ് ഗ്യാസ്ട്രബിൾ കൂടുതലായി കാണാൻ സാധിക്കുന്നത്.

ജീവിതശൈലി കാരണമുണ്ടാകുന്ന പ്രശ്നങ്ങളും അസിഡിറ്റി യിലേക്ക് നയിക്കാം. സ്ഥിരമായി ബേക്കറി സാധനങ്ങളും ഹോട്ടൽ ഫുഡുകളും കഴിക്കുന്നവർക്ക് ഇത് അനുഭവപ്പെടാം. പോരാത്തതിന് പല അസുഖങ്ങളും ഗ്യാസ്ട്രബിൾ ആയി ലക്ഷണം കാണിക്കും. തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ, മൈഗ്രേൻ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കരൾ സംബന്ധമായ അസുഖങ്ങൾ, വൃക്ക സംബന്ധമായ അസുഖങ്ങൾ എന്നിവയാണവ.

വയറുവേദന, നെഞ്ചിൽ വേദന എന്നിവയാണ് ഗ്യാസ്ട്രബിളിന് സ്ഥിര ലക്ഷണം. ഇങ്ങനെ സ്ഥിരമായി അനുഭവപ്പെടുകയാണെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. പ്രസവശേഷം വരുന്ന ഗ്യാസ്ട്രബിൾ സൂക്ഷിക്കുക. അനാവശ്യമായ മരുന്നുകൾ കഴിക്കുന്നവർക്കും ഇത് അനുഭവപ്പെടാം. അസിഡിറ്റിയെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here