Thursday, April 24, 2025
29.6 C
Kochi

5 വർഷത്തിന് ശേഷം സോളോ ഹീറോയായ് ജൂനിയർ എൻടിആർ ! ‘ദേവര’ ബ്ലോക്ക്ബസ്റ്റർ ഹിറ്റെന്ന് അനിരുദ്ധ് രവിചന്ദർ

ഇന്ത്യൻ സിനിമ ഇന്റസ്ട്രിയിൽ വലിയ ആരാധകവൃത്തമുള്ള നടനാണ് ജൂനിയർ എൻടിആർ. താരത്തിന്റെ സിനിമകൾ പ്രേക്ഷകർ ഇരു കരങ്ങളും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഒടുവിലായ് പുറത്തിറങ്ങിയ ആർആർആർ (രൗദ്രം രണം രുധിരം) തിയറ്ററുകളിൽ തീർത്ത കോളിളക്കം ചെറുതല്ല. റിലീസിനൊരുങ്ങുന്ന ‘ദേവര’ക്കായ് വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 5 വർഷത്തിന് ശേഷം ജൂനിയർ എൻടിആർ സോളോ ഹീറോയായ് എത്തുന്ന സിനിമയാണിത്. അതുകൊണ്ടുതന്നെ ആരാധകരുടെ ആവേശം വാനോളമാണ്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 27 മുതലാണ് തിയറ്ററുകളിലെത്തുന്നത്. പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനായ് സം​ഗീതം ഒരുക്കുന്നത്. അനിരുദ്ധ് സം​ഗീതം നൽകിയ ​ഗാനങ്ങളെല്ലാം പ്ലേ ലിസ്റ്റിൽ ഇടം പിടിച്ചവയാണ്. ഇപ്പോഴിതാ ‘ദേവര’യെ കുറിച്ച് അനിരുദ്ധ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. ഇതിന് മുന്നേ ഇത്തരത്തിൽ ട്വീറ്റ് ചെയ്ത ‘ലിയോ’, ‘ജവാൻ’, ‘ജയിലർ’ എന്നീ ചിത്രങ്ങൾ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് പുറത്തിറങ്ങുന്ന ആദ്യഭാഗം ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാൺ റാമാണ്.

‘ജനത ഗാരേജ്’ന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരിക്കൽ കൂടി ഒരുമിക്കുന്ന ചിത്രമാണ് ‘ദേവര’. ബോളീവുഡ് താരങ്ങളായ സൈഫ് അലി ഖാൻ വില്ലനായും ജാൻവി കപൂർ നായികയായും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ ആകർഷിച്ചിരുന്നു. പ്രൊമോഷന്റെ ഭാഗമായ് പ്രി-റിലീസ് ഇവന്റ് നടത്താൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും ആരാധകരുടെ സ്നേഹ പ്രകടനത്തെ തുടർന്നുണ്ടായ അതിപ്രസരം കാരണം ഇവന്റ് മാറ്റിവെച്ചു. ആയിരക്കണക്കിന് ആരാധകരാണ് എൻടിആർനെ കാണാനാവാതെ മടങ്ങിപ്പോയത്.

റിലീസിന് മുന്നേ തന്നെ ചിത്രത്തിലെ മൂന്ന് ഗാനങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം ‘ഫിയർ സോങ്ങ്’ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം ‘ചുട്ടമല്ലെ’ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മൂന്നാമത്തെ ഗാനമായ ‘ദാവൂദി’ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, പിആർഒ: ആതിര ദിൽജിത്ത്.

Hot this week

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു !

ആന്റണി വർഗീസ് നായകനായെത്തിയ 'ദാവീദ്' 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ...

‘മേനേ പ്യാർ കിയ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു...

‘കേക്ക് സ്റ്റോറി’യുടെ പ്രചരണാര്‍ത്ഥം വലിയങ്ങാടിയിലെത്തി തൊഴിലാളികളോടൊപ്പം മുൻകാല ഓർമ്മകള്‍ പങ്കുവെച്ച് ബാബു ആന്‍റണി; ചിത്രം ഏപ്രിൽ 19ന് റിലീസിനൊരുങ്ങുന്നു

കോഴിക്കോട് വലിയങ്ങാടിയിലെത്തി അവിടുത്തെ തൊഴിലാളികള്‍ക്കൊപ്പം സൗഹൃദം പങ്കുവച്ച് നടന്‍ ബാബു ആന്‍റണി....

Topics

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു !

ആന്റണി വർഗീസ് നായകനായെത്തിയ 'ദാവീദ്' 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ...

‘മേനേ പ്യാർ കിയ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു...

ഒരു ഈച്ചയെ ഫ്രണ്ടായി കിട്ടിയാലോ! മാത്യു തോമസ് നായകനായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി ‘ മെയ് 2ന് തിയേറ്ററുകളിൽ

ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം 'ലൗലി' റിലീസ്...

വിഷ്ണുവും ബിബിനും ലാലു അലക്സും ഒന്നിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ കളർഫുൾ പോസ്റ്റർ പുറത്ത്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ...
spot_img

Related Articles

Popular Categories

spot_imgspot_img