Friday, April 18, 2025
29.9 C
Kochi

റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിൾ സ്മാർട്ടിലെ പുതിയ ഗാനം പുറത്ത്; ബിഗ് ബുൾ ലിറിക് വീഡിയോ കാണാം

തെലുങ്ക് സൂപ്പർ താരം റാം പൊത്തിനേനിയെ നായകനാക്കി തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്ത ഡബിൾ സ്മാർട്ടിലെ ഏറ്റവും പുതിയ ഗാനം ‘ബിഗ് ബുൾ’ പുറത്ത്. നായകനായ റാം പൊത്തിനേനി, വില്ലൻ വേഷം ചെയ്യുന്ന ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് എന്നിവർ ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഭാസ്കരഭട്ടല രവികുമാർ വരികൾ രചിച്ച ഈ മാസ്സ് ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്‌വി ചന്ദ്ര, സഞ്ജന കൽമാഞ്ചേ എന്നിവർ ചേർന്നാണ്. സഞ്ജയ് ദത്ത് ജീവൻ പകരുന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനം കൂടിയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ‘ബിഗ് ബുൾ’. മണി ശർമയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘സ്റ്റെപ് മാർ’, ‘മാർ മുന്താ ചോട് ചിന്ട’ എന്നീ ഡാൻസ് നമ്പറുകളും, ‘ക്യാ ലഫ്ഡ’ എന്ന പ്രണയ ഗാനവുമാണ് ഇതിനു മുൻപ് ഈ ചിത്രത്തിൽ നിന്നും റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയ ഗാനങ്ങൾ.

അത് കൂടാതെ ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഡബിൾ സ്മാർട്ടിന്റെ മാസ്സ് ആക്ഷൻ ട്രെയ്‌ലറും സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. വലിയ കാൻവാസിൽ ഉയർന്ന സാങ്കേതിക നിലവാരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകിയത്. കാവ്യാ ഥാപ്പർ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെർ വംശി എന്നിവരും വേഷമിട്ടിരിക്കുന്നു. ഈ വർഷം ഓഗസ്റ്റ് 15-നാണ് ആഗോള റിലീസായി ഡബിൾ സ്മാർട്ട് പ്രേക്ഷകരുടെ മുന്നിലെത്തുക. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥ്, ചാർമി കൗർ എന്നിവർ ചേർന്നാണ് ഈ മെഗാ ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവർ ചേർന്ന് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ഡബിൾ സ്മാർട്ട് വെള്ളിത്തിരയിലെത്തുക. ജോണി ഷൈഖ് പ്രൊഡക്ഷൻ ഡിസൈനറായ ഈ ചിത്രത്തിന് വേണ്ടി വിഎഫ്എക്സ് ഒരുക്കിയത് അനിൽ പടൂരി, സംഘട്ടനം ചിട്ടപ്പെടുത്തിയത് കെച്ച ഖംപഖഡീ, റിയൽ സതീഷ്, സൗണ്ട് ഡിസൈനർ-ജസ്റ്റിൻ ജോസ്, കാസ്, കോ-ഡയറക്ടർ- ജിതേൻ ശർമ, സിഇഒ- വിഷ്ണു റെഡ്‌ഡി, വേൾഡ് വൈഡ് റിലീസ്- പ്രൈം ഷോ എന്റർടൈൻമെന്റ്, മാർക്കറ്റിങ്- ഹാഷ്ടാഗ് മീഡിയ എന്നിവരാണ്. പിആർഒ ശബരി.

Hot this week

‘മേനേ പ്യാർ കിയ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു...

‘കേക്ക് സ്റ്റോറി’യുടെ പ്രചരണാര്‍ത്ഥം വലിയങ്ങാടിയിലെത്തി തൊഴിലാളികളോടൊപ്പം മുൻകാല ഓർമ്മകള്‍ പങ്കുവെച്ച് ബാബു ആന്‍റണി; ചിത്രം ഏപ്രിൽ 19ന് റിലീസിനൊരുങ്ങുന്നു

കോഴിക്കോട് വലിയങ്ങാടിയിലെത്തി അവിടുത്തെ തൊഴിലാളികള്‍ക്കൊപ്പം സൗഹൃദം പങ്കുവച്ച് നടന്‍ ബാബു ആന്‍റണി....

ഒരു ഈച്ചയെ ഫ്രണ്ടായി കിട്ടിയാലോ! മാത്യു തോമസ് നായകനായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി ‘ മെയ് 2ന് തിയേറ്ററുകളിൽ

ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം 'ലൗലി' റിലീസ്...

വിഷ്ണുവും ബിബിനും ലാലു അലക്സും ഒന്നിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ കളർഫുൾ പോസ്റ്റർ പുറത്ത്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...

Topics

‘മേനേ പ്യാർ കിയ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു...

ഒരു ഈച്ചയെ ഫ്രണ്ടായി കിട്ടിയാലോ! മാത്യു തോമസ് നായകനായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി ‘ മെയ് 2ന് തിയേറ്ററുകളിൽ

ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം 'ലൗലി' റിലീസ്...

വിഷ്ണുവും ബിബിനും ലാലു അലക്സും ഒന്നിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ കളർഫുൾ പോസ്റ്റർ പുറത്ത്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ...

രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെഡ്‌ഡി’ ഫസ്റ്റ് ഷോട്ട് പുറത്ത്; റിലീസ് മാർച്ച് 27, 2026

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ...

ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ പുറത്ത്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ്...
spot_img

Related Articles

Popular Categories

spot_imgspot_img