Sunday, January 26, 2025
32 C
Kochi

ബുക്ക് മൈ ഷോയിൽ ‘ബോഗയ്‌ന്‍വില്ല’ വസന്തം! 24 മണിക്കൂറിൽ വമ്പൻ ബുക്കിങ്

റോയ്സായി കുഞ്ചാക്കോ ബോബനും റീതുവായി ജ്യോതിർമയിയും ഡേവിഡ് കോശിയായി ഫഹദ് ഫാസിലും ഞെട്ടിക്കുന്ന പ്രകടനം നടത്തിയ ‘ബോഗയ്‌ന്‍വില്ല’യ്ക്ക് ബുക്ക് മൈ ഷോയിൽ വമ്പൻ ബുക്കിങ്. കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ 95.31K ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റുപോയിരിക്കുന്നത്. ഓരോ മണിക്കൂറിലും അയ്യായിരത്തിനടുത്ത് ടിക്കറ്റ് ബുക്കിംഗും ലഭിച്ചുകൊണ്ടിരിക്കുകയാണ്.

വലിയ സ്വീകാര്യതയാണ് പ്രേക്ഷക സമൂഹത്തിൽ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രായഭേദമെന്യേ കുടുംബങ്ങൾ ഒന്നടങ്കം ചിത്രത്തിനായി ഓരോ തിയേറ്ററിലും എത്തിക്കൊണ്ടിരിക്കുകയാണ്. വിവിധ തിയേറ്ററുകളിലായി അമ്പതിലേറെ എക്സ്‍ട്രാ ഷോകളും ഇന്ന് ചാർട്ട് ചെയ്തിട്ടുണ്ട്. കൊച്ചിയിൽ സിനി പോളിസ്, ജി സിനിമാസ്, സെൻട്രൽ ടാക്കീസ്, പിവിആർ, വനിത, പത്മ, ഷേണായീസ് തിയേറ്റ‍ർ സ്ക്രീനുകളിൽ രാത്രിയിലും ഹൗസ് ഫുൾ ഷോകകളാണ് നടക്കുന്നത്.

അമൽ നീരദിന്‍റെ സ്റ്റൈലിഷ് മേക്കിങും, അതിദൂരൂഹവും ഏവരേയും പിടിച്ചിരുത്തുന്നതുമായ ലാജോ ജോസിന്‍റെ കഥപറച്ചിൽ മിടുക്കും, ഒപ്പം ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുടെ സമാനതകളില്ലാത്ത പ്രകടനമികവുമാണ് ‘ബോഗയ്‌ന്‍വില്ല’യുടെ ഹൈലൈറ്റ്. ഏറെ നാളുകള്‍ക്ക് ശേഷം സിനിമയിലേക്കുള്ള മടങ്ങിവരവ് ജ്യോതിർമയി ഗംഭീരമാക്കിയിട്ടുണ്ട്. അതോടൊപ്പം ആനന്ദ് സി ചന്ദ്രൻ ഒരുക്കിയ ദൃശ്യങ്ങളും സുഷിൻ ശ്യാമിന്‍റെ സംഗീതവും വിവേക് ഹർഷന്‍റെ എഡിറ്റിംഗുമെല്ലാം സിനിമയോട് ചേർന്ന് നീങ്ങുന്നതാണ്.

ഓരോ നിമിഷവും ത്രില്ലടിപ്പിച്ച് സീറ്റിൻ തുമ്പത്തിരുന്ന് കണ്ടിരുന്നുപോകുന്ന സിനിമയാണ് ‘ബോഗയ്‌ന്‍വില്ല’ എന്നാണ് പ്രേക്ഷകാഭിപ്രായം. വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനത്തിൽ മികച്ച ഓപ്പണിംഗാണ് ലഭിച്ചത്. വീക്കെൻഡിൽ ബുക്ക് മൈ ഷോയിൽ ഇതിനകം തന്നെ തിയേറ്റർ സ്ക്രീനുകള്‍ ചുവന്നുകഴിഞ്ഞു. അമൽ നീരദിന്‍റെ ഇതുവരെ കാണാത്ത രീതിയിലുള്ളൊരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറാണ് ചിത്രം. തിയേറ്ററുകളിൽ തന്നെ കണ്ട് അനുഭവിക്കേണ്ട ലോകോത്തര നിലവാരത്തിലുള്ള ചിത്രമെന്നാണ് പ്രേക്ഷകരുടേയും നിരൂപകരുടേയും അഭിപ്രായം.

Hot this week

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ‘ആർഭാടം’ പ്രോമോ സോങ് പുറത്ത്; ചിത്രം ജനുവരി 30 ന്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ'...

മലയാള സിനിമയിലെ ഷെർലക് ഹോംസും വാട്സണുമായി ഡൊമിനിക്കും വിക്കിയും; കയ്യടി നേടി മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം

സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ 'ഡൊമിനിക്...

ടോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 31 മുതൽ ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ...

‘1098’ (Ten Nine Eight) ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവരെ കേന്ദ്ര...

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ...

Topics

ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” ; നിർമ്മാണം അജിത് വിനായക ഫിലിംസ്

വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന...

റാഫി മതിര ചിത്രം “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്

റാഫി മതിര ആദ്യമായി രചിച്ചു സംവിധാനം ചെയ്‌ത, ക്യാമ്പസ് കഥ പറയുന്ന...

1 മില്യൺ കാഴ്ചക്കാരേയും നേടി യൂട്യൂബിൽ ട്രെൻഡിങ്ങായി ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ജനുവരി 23 -ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം...
spot_img

Related Articles

Popular Categories

spot_imgspot_img