Thursday, April 24, 2025
29.6 C
Kochi

‘ബോഗയ്‌ന്‍വില്ല’ വിജയാഘോഷം ആലപ്പുഴ കൈരളി തിയേറ്ററിൽ; കേക്ക് മുറിച്ച് മധുരം പങ്കിട്ട് ചാക്കോച്ചനും ഫഫയും

കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ‘ബോഗയ്‌ന്‍വില്ല’യെ ഹൃദയത്തിൽ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറയാൻ നേരിട്ടെത്തി കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും. ആലപ്പുഴ കൈരളി തിയേറ്ററിലാണ് ഇരുവരും അപ്രതീക്ഷിത സന്ദർശനം നടത്തിയത്. കേക്ക് മുറിച്ച് വിജയ മധുരം ഇരുവരും പങ്കിടുകയുമുണ്ടായി.

‘എല്ലാവരോടും വന്ന് കാണാൻ പറയുക’ എന്നാണ് തിയേറ്ററിൽ ഉണ്ടായിരുന്നവരോടായി ചാക്കോച്ചൻ പറഞ്ഞത്. ‘നിങ്ങൾ ഇനിയും രണ്ടുമൂന്ന് പ്രാവശ്യം വന്ന് കാണൂ’ എന്നാണപ്പോൾ ഫഹദ് പറഞ്ഞത്. ‘വീട്ടിൽ ചെന്ന് കുരിശുവരച്ച് ഉറങ്ങണം’ എന്ന് അപ്പോൾ പ്രേക്ഷകർക്കിടയിൽ നിന്നും വന്നൊരു കമന്‍റ് എല്ലാവരിലും ചിരി പടർത്തി. സിനിമയെ വൻ വിജയമാക്കിയ എല്ലാവർക്കും ബോഗയ്‌ന്‍വില്ല ടീമിന്‍റെ പേരിൽ നന്ദി അറിയിക്കുന്നു എന്നും ചാക്കോച്ചൻ പറയുകയുണ്ടായി.

അമൽ നീരദിന്‍റെ സ്റ്റൈലിഷ് മേക്കിങും അതിദൂരൂഹവും ഏവരേയും പിടിച്ചിരുത്തുന്നതുമായ ലാജോ ജോസിന്‍റെ കഥപറച്ചിൽ മിടുക്കും ഒപ്പം ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുടെ സമാനതകളില്ലാത്ത പ്രകടനമികവുമാണ് ബോഗയ്‌ന്‍വില്ലയുടെ പ്രത്യേകതയെന്നാണ് പ്രേക്ഷകരുടേയും നിരൂപകരുടേയും അഭിപ്രായം. ഏറെ നാളുകള്‍ക്ക് ശേഷം സിനിമയിലേക്കുള്ള മടങ്ങിവരവ് ജ്യോതിർമയി ഗംഭീരമാക്കിയിട്ടുണ്ട്. അതോടൊപ്പം ആനന്ദ് സി ചന്ദ്രൻ ഒരുക്കിയ ദൃശ്യങ്ങളും സുഷിൻ ശ്യാമിന്‍റെ സംഗീതവും വിവേക് ഹർഷന്‍റെ എഡിറ്റിംഗുമെല്ലാം സിനിമയോട് ചേർന്ന് നീങ്ങുന്നതാണെന്നും പ്രേക്ഷകർ പറയുന്നു.

ഓരോ നിമിഷവും ത്രില്ലടിപ്പിച്ച് സീറ്റിൻ തുമ്പത്ത് കണ്ടിരുന്നുപോകുന്ന സിനിമയാണ് ബോഗയ്‌ന്‍വില്ല എന്നാണ് പ്രേക്ഷകാഭിപ്രായം. വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനത്തിൽ മികച്ച ഓപ്പണിംഗാണ് ലഭിച്ചത്. വീക്കെൻഡിൽ ബുക്ക് മൈ ഷോയിൽ ഇതിനകം തന്നെ തിയേറ്റർ സ്ക്രീനുകള്‍ ചുവന്നുകഴിഞ്ഞു. അമൽ നീരദിന്‍റെ ഇതുവരെ കാണാത്ത രീതിയിലുള്ളൊരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്നാണഅ ഏവരുടേയും അഭിപ്രായം. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Hot this week

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു !

ആന്റണി വർഗീസ് നായകനായെത്തിയ 'ദാവീദ്' 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ...

‘മേനേ പ്യാർ കിയ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു...

‘കേക്ക് സ്റ്റോറി’യുടെ പ്രചരണാര്‍ത്ഥം വലിയങ്ങാടിയിലെത്തി തൊഴിലാളികളോടൊപ്പം മുൻകാല ഓർമ്മകള്‍ പങ്കുവെച്ച് ബാബു ആന്‍റണി; ചിത്രം ഏപ്രിൽ 19ന് റിലീസിനൊരുങ്ങുന്നു

കോഴിക്കോട് വലിയങ്ങാടിയിലെത്തി അവിടുത്തെ തൊഴിലാളികള്‍ക്കൊപ്പം സൗഹൃദം പങ്കുവച്ച് നടന്‍ ബാബു ആന്‍റണി....

Topics

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു !

ആന്റണി വർഗീസ് നായകനായെത്തിയ 'ദാവീദ്' 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ...

‘മേനേ പ്യാർ കിയ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു...

ഒരു ഈച്ചയെ ഫ്രണ്ടായി കിട്ടിയാലോ! മാത്യു തോമസ് നായകനായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി ‘ മെയ് 2ന് തിയേറ്ററുകളിൽ

ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം 'ലൗലി' റിലീസ്...

വിഷ്ണുവും ബിബിനും ലാലു അലക്സും ഒന്നിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ കളർഫുൾ പോസ്റ്റർ പുറത്ത്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ...
spot_img

Related Articles

Popular Categories

spot_imgspot_img