സ്തനാർബുദം ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്, ഡോക്ടർ പറയുന്നത് കേൾക്കാം. വളരെ മികച്ച ഇൻഫർമേഷൻ

0
24

പ്രായഭേദമന്യേ സമൂഹത്തിൽ കണ്ടുവരുന്ന ഒരു മഹാ രോഗമാണ് ക്യാൻസർ. നിരവധി ക്യാൻസറുകൾ ഇപ്പോൾ നിലവിലുണ്ട്. പലപ്പോഴും ക്യാൻസറിന് സങ്കീർണത വളരെയധികമാണ്. മാത്രമല്ല രോഗനിർണയത്തിന് ഉണ്ടാകുന്ന താമസം ഈ സങ്കീർണ്ണത വർദ്ധിപ്പിക്കുന്നു. ഒരു പക്ഷേ മനുഷ്യരാശിയെ കാർന്നു തിന്നാൻ കഴിവുള്ള ഒരു ഭീകരമായ രോഗാവസ്ഥയാണ് ക്യാൻസർ എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. മറ്റു ജീവിതശൈലി രോഗങ്ങളെപ്പോലെ തന്നെ ക്യാൻസർ രോഗികളുടെ കാര്യത്തിലും നമ്മൾ മലയാളികൾ മുൻപന്തിയിൽ തന്നെയാണ്.

ഇന്നത്തെ ജീവിതശൈലിയുടെ പ്രത്യാഘാതമാണ് ക്യാൻസർ പോലുള്ള രോഗങ്ങൾ. ഒരു പക്ഷേ മനുഷ്യൻറെ ഉന്മൂലനത്തിന് പോലും കാരണമാവുന്ന ഈ രോഗങ്ങൾ നമ്മൾ ക്ഷണിച്ചുവരുത്തുന്ന അപകടം തന്നെയാണ്. പ്രായഭേദമന്യേ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദമാണ്. നിലവിൽ ആകെ രോഗികളുടെ 25% ബ്രസ്റ്റ് ക്യാൻസർ രോഗികൾ ആണെന്ന് വളരെ വലിയ അപകടം സൂചികയാണ്. പത്തുവർഷം മുൻപ് ഇത് ഗർഭാശയ ക്യാൻസർ ആയിരുന്നു. ഈ കണക്കുകൾ സ്തനാർബുദത്തിൻറെ ഭീകരത വെളിപ്പെടുത്തുന്നു.

പൊതുവേ എല്ലാ തരം സ്ത്രീകളിലും സ്തനാർബുദം കണ്ടുവരുന്ന എങ്കിലും പ്രായമായ സ്ത്രീകളിൽ ഈ രോഗം കൂടുതലായി കാണപ്പെടുന്നു. ഇന്ന് ലോകത്ത് 60 മുതൽ 65 വരെ പ്രായമുള്ള സ്ത്രീകളെയാണ് സ്തനാർബുദം കൂടുതലായി ബാധിക്കുന്നത് എങ്കിൽ ഇന്ത്യയിൽ അത് 40-45 ആണ്. അതുമാത്രമല്ല ഗർഭം ധരിക്കാൻ പറ്റാത്ത സ്ത്രീകളെയും സ്തനാർബുദം ബാധിക്കുന്നു. മദ്യപാനം, അമിതവണ്ണം, അന്തരീക്ഷ മലിനീകരണം എന്നിവയും സ്തനാർബുദത്തിനു കാരണമാകുന്നു. പാലൂട്ട് കുറഞ്ഞ സ്ത്രീകളിൽ ഏറെയും സ്തനാർബുദം കണ്ടുവരുന്നു. സ്തനത്തിന് വേദന, മുഴ, കട്ടി, നിപ്പിൾ ഉള്ളിലോട്ടു വലിഞ്ഞു പോവുക എന്നിവയാണ് ഇതിൻറെ ലക്ഷണങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here