കുട്ടികളെ കണ്ടു വരുന്ന ക്യാൻസർ എങ്ങനെ കണ്ടുപിടിക്കാം. ഡോക്ടർ പറയുന്നത് കേൾക്കാം. വളരെ മികച്ച ഇൻഫർമേഷൻ.

0
16

പ്രായഭേദമന്യേ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരിലും കണ്ടുവരുന്ന മാരകമായ രോഗാവസ്ഥയാണ് ക്യാൻസർ. രോഗനിർണയവും ചികിത്സയുമാണ് ഈ രോഗത്തിൻറെ കാര്യത്തിൽ പ്രധാനം. കൃത്യമായ സമയത്ത് രോഗനിർണയം നടന്നില്ലെങ്കിൽ രോഗിയുടെ മരണത്തിന് പോലും കാരണമാകുന്ന മാരകരോഗമാണ് ക്യാൻസർ. ജീവിതശൈലിയിലുണ്ടായ മാറ്റത്തിൻറെ പ്രത്യാഘാതമാണ് ക്യാൻസർ പോലുള്ള രോഗങ്ങൾ. ഒരു പരിധിവരെ ഇവ നമ്മൾ നമ്മുടെ ശരീരത്തിലേക്ക് ക്ഷണിച്ചുവരുത്തുകയാണ്. ചിട്ടയായ ജീവിതശൈലിയും ആരോഗ്യ രീതിയും ഉണ്ടെങ്കിൽ കാൻസർ പോലുള്ള പല മാരക അസുഖങ്ങളെയും അകറ്റി നിർത്താൻ സാധിക്കും.

കുട്ടികളെ ക്യാൻസർ പോലുള്ള രോഗങ്ങൾ ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പല കുട്ടികളിലും കണ്ടുവരുന്ന ക്യാൻസർ അവരുടെ ശരീരത്തെ മാനസികമായും ശാരീരികമായും ബാധിക്കുന്നു. അവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ഈ രോഗം തളർത്തുന്നു. എന്നാൽ ശരിയായ ചികിത്സ വഴി കുട്ടികളിൽ ഉണ്ടാവുന്ന ക്യാൻസർ പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാം. കുട്ടികളിൽ പൊതുവേ രക്തകോശങ്ങളെ ബാധിക്കുന്ന ക്യാൻസർ കണ്ടുവരുന്നത്. ബ്രെയിൻ ട്യൂമറും, കിഡ്നി സംബന്ധമായ ക്യാൻസറും, എല്ലുകളെ ബാധിക്കുന്ന ക്യാൻസറും കണ്ടുവരുന്നു.

മൂന്നുതരം ചികിത്സാരീതിയാണ് ക്യാൻസറിന് ആയി ഇപ്പോൾ നിലവിലുള്ളത്. കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിവയാണ് പ്രധാന ചികിത്സാരീതികൾ. ഈ രീതികൾ ഉപയോഗിച്ചു കുട്ടികളിൽ കണ്ടുവരുന്ന കാൻസർ പൂർണമായും മാറ്റിയെടുക്കാം. രക്താർബുദം പൂർണ്ണമായി കീമോതെറാപ്പി ഉപയോഗിച്ച് മാറ്റാൻ സാധിക്കും. എന്നാൽ ഈ രീതിക്ക് വെല്ലുവിളികൾ ഏറെയാണ് . ദീർഘമായ ചികിത്സാ കാലയളവ്, പാർശ്വഫലങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവയാണ് അവ.

LEAVE A REPLY

Please enter your comment!
Please enter your name here