പ്രശസ്ത തെന്നിന്ത്യൻ നടൻ ഹരീഷ് ഉത്തമൻ പ്രധാന വേഷത്തിൽ അഭിനയിച്ച് രജിത് കുമാർ നിർമ്മിച്ച് സംവിധാനം ചെയ്ത ചരം ഒക്ടോബർ 11 ന് സൈന പ്ലേ ഓടിടി യിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.45 മിനിറ്റ് ദൈർഘ്യമുള്ള ഒരു മലയാളം ചിത്രം കൂടിയാണിത്.ഈ ചിത്രം തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ കുടുങ്ങിയ ഒരു സമകാലിക സാമൂഹിക പ്രശ്നത്തെയാണ് കൈകാര്യം ചെയ്യുന്നത്.ഹരീഷ് ഉത്തമനു നായികയായി ഡയാന ഹമീദ് ആണ് എത്തുന്നത്. കൂടാതെ ജിജോയ് പി ആർ,മണികണ്ഠൻ പി,അരവിന്ദ് എ ആർ,പോൾ ഡി ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം ചിന്നു കുരുവിളയാണ്, കലാസംവിധാനം അരുൺ വെഞ്ഞാറമ്മൂട്,എഡിറ്റിംഗ്;അയൂബ് ഖാൻ,സംഗീതവും പശ്ചാത്തല സംഗീതവും; വരുൺ ഉണ്ണി. സൗണ്ട് ഡിസൈൻ;രാജേഷ് പി എം,ശബ്ദമിശ്രണം;ജിജു ടി ബ്രൂസ്,DI& കളറിംഗ്; ലിജു പ്രഭാകർ (Rangrays Studio)
VFX: ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത് (IVX സ്റ്റുഡിയോ)
വരികൾ: സോഹ സുക്കു, രജിത് കുമാർ
ഗായകർ: വരുൺ ഉണ്ണി, സീബ ടോമി, രജിത് കുമാർ
പ്രൊഡക്ഷൻ മാനേജർ: പോൾ ഡി ജോസഫ്
അസോസിയേറ്റ് ഡയറക്ടർ: വിവേക് ഇ
അസിസ്റ്റൻ്റ് ഡയറക്ടർമാർ: ഹേന ചന്ദ്രൻ, ആദിത്യ പട്ടേൽ