എല്ലാ കൊളസ്ട്രോളിനും മരുന്ന് ആവശ്യമില്ല. ഡോക്ടർ പറയുന്നത് കേൾക്കാം. വളരെ വിലപ്പെട്ട ഇൻഫർമേഷൻ.

0
13

ഇന്ന് സമൂഹത്തിൽ എല്ലാ തരക്കാരും അഭിമുഖീകരിക്കുന്ന ഒരു രോഗാവസ്ഥയാണ് കൊളസ്ട്രോൾ. നമ്മുടെ ജീവിതശൈലിയിലുണ്ടായ വ്യതിയാനം കാരണം ഈ രോഗാവസ്ഥ പലരിലും കണ്ടു വരുന്നു .ചിട്ടയില്ലാത്ത ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും വ്യായാമ കുറവും കൊളസ്ട്രോൾ എന്ന രോഗത്തെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ കൊളസ്ട്രോൾ എന്ന രോഗത്തെ അകറ്റി നിർത്താൻ നമുക്കു കഴിയും.

തീർച്ചയായും മനുഷ്യശരീരത്തിന് ആവശ്യമായ സാധനമാണ് കൊളസ്ട്രോൾ. പൊതുവേ നമ്മുടെ കോശങ്ങളിൽ കൊളസ്ട്രോളിൻറെ അംശം കാണാൻ സാധിക്കും. നമുക്കാവശ്യമായ ഹോർമോൺ ഉൽപാദനത്തിനും വൈറ്റമിൻ ആഗിരണ ത്തിനും കൊളസ്ട്രോൾ അത്യന്താപേക്ഷിതമാണ്. നമ്മുടെ ശരീരത്തിന് വേണ്ട കൊളസ്ട്രോൾ ശരീരം തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്.എന്നാൽ ജീവിതശൈലി കാരണം കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണസാധനങ്ങൾ നമ്മൾ ശീലമാക്കുന്നു. ഇതുകാരണം ശരീരത്തിലെ കൊളസ്ട്രോളിൻറെ അളവ് വലിയതോതിൽ തന്നെ വ്യതിചലിക്കുന്നു. ഇതു പതിയെ രക്തക്കുഴലുകളിലെ ബ്ലോക്കിന് കാരണമാകുന്നു.

കൊളസ്ട്രോൾ എന്ന രോഗം പൊതുവേ പാരമ്പര്യമാണെന്ന് പറയുന്നുണ്ടെങ്കിലും, ജീവിതശൈലി ഒന്നു നിയന്ത്രിച്ചാൽ നമുക്ക് കുഴപ്പം ഉണ്ടാവില്ല. നാരുള്ള ഭക്ഷണം കഴിക്കുന്നത്, അന്നജത്തിൻറെ അളവ് കുറയ്ക്കുന്നത്, ഫ്രൂട്ട്സ് കഴിക്കുന്നത്, പഞ്ചസാര കുറയ്ക്കുന്നത്, വ്യായാമം ചെയ്യുന്നത് ഒക്കെ ഇതിൻറെ ഭാഗമാണ്. ഈ രീതി പിന്തുടർന്നാൽ മരുന്നില്ലാതെ തന്നെ ഒരുപരിധി വരെ കൊളസ്ട്രോൾ എന്ന രോഗത്തെ നമുക്ക് അകറ്റി നിർത്താൻ സാധിക്കും. ഈ രോഗത്തെപ്പറ്റി കൂടുതലറിയാൻ ഡോക്ടർ പറയുന്നത് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here