Tuesday, June 25, 2024
28 C
Kochi

ഇ എഫ് ജി പ്രൊഡക്ഷൻസും ലെമൺ പ്രൊഡക്ഷൻസും ചേര്‍ന്ന് ഒരുക്കുന്ന ശ്രീനാഥ് ഭാസി ചിത്രം; ‘സിബിൽ സ്കോർ’ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്ത്

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ എം രചന – സംവിധാനം നിർവഹിക്കുന്ന പുതിയ സിനിമ ‘സിബിൽ സ്കോർ’ന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. വിവേക് ശ്രീകണ്ഠയ്യാ ആണ് ചിത്രം നിർമിക്കുന്നത്. കന്നടയിലെ പ്രമുഖ പ്രൊഡക്ഷൻസ് കമ്പനിയായ മോഷൻസ് ഫാക്ടറി ഗ്രൂപ്പും ലെമൺ പ്രോഡക്ഷൻസും ചേർന്ന് മലയാളത്തിൽ ഒരുക്കുന്ന സിനിമ തികഞ്ഞ ഒരു സറ്റയർ ആയിരിക്കുമെന്നാണ് സൂചന.

ഡോട്ടർ ഓഫ് പർവതമ്മ, ഷുഗർലെസ് (രചന – സംവിധാനം), വീരം എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശശിധര കെ എം. നിർമ്മാതാവും ബിസിനസ്സുകാരനുമായ വിവേക് , ശ്രീകണ്ഠയ്യാ തനുജ, വീരം, ക്ഷേത്രപതി എന്നീ സിനിമകളുടെ കോ പ്രൊഡ്യൂസർ കൂടിയാണ്. ശ്രീനാഥ് ഭാസിക്ക് പുറമെ സോഹൻ സീനുലാൽ, ദീപക് പ്രിൻസ് എന്നിവരും പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നട താരങ്ങളും അണിനിരക്കുന്നു.

സംവിധായകനും നിർമ്മാതാവും മറ്റ് അണിയറപ്രവർത്തകരും ഉൾപ്പടെ കന്നടയില്‍ നിന്നുള്ള പ്രൊഡക്ഷൻസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഹിറ്റ് സിനിമയായ ‘മഞ്ഞുമ്മൽ ബോയ്സിന്’ ശേഷം ശ്രീനാഥ് ഭാസി എത്തുന്ന ‘സിബിൽ സ്കോർ’ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത് പ്രദീപ്‌ നായർ ആണ്. മ്യൂസിക്‌ പി സ് ജയ്ഹരി. എഡിറ്റർ – സോബിൻ കെ സോമൻ. ആർട്ട്‌ – ത്യാഗു തവനൂർ. കോ ഡയറക്ടർ – സംജി എം ആന്റണി. ഡയലോഗ്സ് – അർജുൻ ടി സത്യൻ. കോ പ്രൊഡ്യൂസർ – ദീപു കരുണാകരൻ / ലെമൺ പ്രൊഡക്ഷൻസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാജി ഫ്രാൻസിസ്. പ്രൊജക്റ്റ്‌ ഡിസൈൻ – എസ് മുരുഗൻ. ചീഫ് അസോസിയേറ്റ് – ശ്രീരാജ് രാജശേഖരൻ. ക്രീയേറ്റീവ് ഹെഡ് – ശരത് വിനായക്. മേക്കപ്പ് – പ്രദീപ്‌ വിതുര. കോസ്‌റ്റ്യും – ബുസി ബേബി ജോൺ. ഡിസൈൻ – മാ മി ജോ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സെന്തിൽ കുമാർ. പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്. ബാനർ – ഇ എഫ് ജി. സ്റ്റിൽസ് – ജയപ്രകാശ് പയ്യന്നൂർ. മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.

Hot this week

പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ ! റിലീസ് ട്രെയിലർ പുറത്തുവിട്ടു, ചിത്രം ജൂൺ 27ന് റിലീസ്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി...

സായ് ദുർഘ തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ ‘എസ്ഡിടി18’ !

'വിരൂപാക്ഷ', 'ബ്രോ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം സായ് ദുർഘ തേജ്...

സ്വർ​ഗ്​ഗവും നരകവും തമ്മിലുള്ള യുദ്ധമാണോ ‘കൽക്കി 2898 എഡി’ ? സംവിധായകൻ നാഗ് അശ്വിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്...

മൈത്രി മൂവി മേക്കേഴ്‌സ്-പീപ്പിൾ മീഡിയ ഫാക്ടറി ചിത്രം ‘എസ്ഡിജിഎം’ ! നായകൻ സണ്ണി ഡിയോൾ

2023-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ 'ഗദർ 2' എന്ന ചിത്രത്തിലൂടെ...

Topics

പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ ! റിലീസ് ട്രെയിലർ പുറത്തുവിട്ടു, ചിത്രം ജൂൺ 27ന് റിലീസ്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി...

സായ് ദുർഘ തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ ‘എസ്ഡിടി18’ !

'വിരൂപാക്ഷ', 'ബ്രോ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം സായ് ദുർഘ തേജ്...

സ്വർ​ഗ്​ഗവും നരകവും തമ്മിലുള്ള യുദ്ധമാണോ ‘കൽക്കി 2898 എഡി’ ? സംവിധായകൻ നാഗ് അശ്വിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്...

‘ടർബോ’ അറബിക്ക് വേർഷൻ എത്തുന്നു; ഷാർജ സെൻട്രൽ മാളിൽ ‘ടർബോ’ സക്‌സസ് ഇവന്റ് നടന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ വൻ വിജയത്തോട്...

താരനിബിഢമായ ‘കൽക്കി 2898 AD’ പ്രി റിലീസ് ചടങ്ങ് മുംബൈയിൽ നടന്നു

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് - നാഗ് അശ്വിൻ ബ്രഹ്മാണ്ഡ ചിത്രം...

ഭൈരവ ആന്തം; കല്‍ക്കി 2898 AD-ലെ പുതിയ ഗാനം പുറത്തിറങ്ങി

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img