Wednesday, January 15, 2025
26 C
Kochi

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – ലുധീർ ബൈറെഡ്ഡി ചിത്രം “ഹൈന്ദവ”

തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “ഹൈന്ദവ” എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ വെളിപ്പെടുത്തികൊണ്ടുള്ള ഒരു ഗ്ലിമ്പ്സ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ ജന്മദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിൻറെ കഥാപാത്രത്തിൻ്റെ പോസ്റ്ററും പുറത്തു വിട്ടിരുന്നു. മൂൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ മഹേഷ് ചന്ദു നിർമ്മിക്കുന്ന ചിത്രത്തിൻ്റെ 35% ചിത്രീകരണം പൂർത്തിയായി. ശിവൻ രാമകൃഷ്ണൻ അവതരിപ്പിക്കുന്ന “ഹൈന്ദവ” ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമാണ്.

400 വർഷം പഴക്കമുള്ള ദശാവതാര ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള നിഗൂഢത നിറഞ്ഞ ഈ മിസ്റ്ററി ത്രില്ലറിൽ സംയുക്തയാണ് നായിക. ഇടതൂർന്ന കാട്ടിൽ ഒരു കൂട്ടം അക്രമികൾ വിശുദ്ധ ദശാവതാര ക്ഷേത്രം കത്തിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്ന ഭയാനകമായ ഒരു രംഗത്തോടെയാണ് ഗ്ലിമ്പ്സ് വീഡിയോ ആരംഭിക്കുന്നത്. മുന്നോട്ട് ആഞ്ഞു കുതിക്കുന്ന ഒരു സിംഹത്തിനും കാട്ടു പന്നിക്കുമൊപ്പം ഒരു ബൈക്ക് ഓടിച്ചു കൊണ്ടാണ് നായകനായ ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ ശ്കതമായ എൻട്രി ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. അതേസമയം ഒരു കഴുകൻ അവരുടെ തലയ്ക്കു ചുറ്റും വട്ടമിട്ടു പറക്കുന്നു. . ക്ഷേത്രം നശിപ്പിക്കാനുള്ള ശ്രമത്തെ അതിശയകരമായ രീതിയിൽ വില്ലന്മാരെ നേരിട്ട് കൊണ്ട് നായകൻ പരാജയപ്പെടുത്തുന്നു. ഒട്ടേറെ പ്രതീകാത്മകമായ നിമിഷങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ വീഡിയോ.

രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ഒരു ചിത്രത്തിന് അനുയോജ്യമായ പാൻ ഇന്ത്യൻ ടൈറ്റിലാണ് “ഹൈന്ദവ”. ഹിന്ദുമതത്തിന്റെ സത്തയുമായി പ്രതിധ്വനിക്കുന്ന രീതിയിലാണ് ഈ ടൈറ്റിൽ നൽകിയിരിക്കുന്നത്. കട്ടിയുള്ള മീശയുമായി ഏറെ പൊരുഷമുള്ളതും പരുക്കനുമായ ലുക്കിലാണ് നായകനായ ബെല്ലംകൊണ്ട ശ്രീനിവാസിനെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു അവതാരങ്ങളുടെയും നാമലു ചിഹ്നങ്ങളുടെയും പ്രതീകങ്ങൾ വളരെ മനോഹരമായാണ് സംവിധായകൻ ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഗംഭീര വിഎഫ്എക്സ്, ദൃശ്യങ്ങൾ, കലാസംവിധാനം, എഡിറ്റിംഗ് എന്നിവ ഈ രംഗത്തെ വിസ്മയകരമാക്കുന്നു. തിരക്കഥാകൃത്ത്, സംവിധായകൻ-ലുധീർ ബൈറെഡ്ഡി, നിർമ്മാതാവ്- മഹേഷ് ചന്ദു, ബാനർ- മൂൺഷൈൻ പിക്ചേഴ്സ്, അവതരണം – ശിവൻ രാമകൃഷ്ണൻ, ഛായാഗ്രഹണം – ശിവേന്ദ്ര, സംഗീതം- ലിയോൺ ജെയിംസ്,എഡിറ്റർ- കാർത്തിക ശ്രീനിവാസ് ആർ, കല സംവിധാനം – ശ്രീ നഗേന്ദ്ര തംഗല, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർള, മാർക്കറ്റിംഗ്- വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ – ശബരി

Hot this week

‘1098’ (Ten Nine Eight) ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവരെ കേന്ദ്ര...

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ...

ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” ; നിർമ്മാണം അജിത് വിനായക ഫിലിംസ്

വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന...

റാഫി മതിര ചിത്രം “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്

റാഫി മതിര ആദ്യമായി രചിച്ചു സംവിധാനം ചെയ്‌ത, ക്യാമ്പസ് കഥ പറയുന്ന...

1 മില്യൺ കാഴ്ചക്കാരേയും നേടി യൂട്യൂബിൽ ട്രെൻഡിങ്ങായി ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ജനുവരി 23 -ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം...

Topics

ഇൻവെസ്റ്റിഗേഷന്റെ ത്രില്ലും ചിരിയുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ കാണാം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം...

ആസിഫ് അലി- താമർ ചിത്രം ചിത്രീകരണം പൂർത്തിയായി; നിർമ്മാണം അജിത് വിനായക ഫിലിംസ്

ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന...

കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ നാളെ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം...
spot_img

Related Articles

Popular Categories

spot_imgspot_img