നിങ്ങളുടെ ഹൃദയം സുരക്ഷിതമാണോ? ഈ ലക്ഷണം നിങ്ങളിൽ ഉണ്ടെങ്കിൽ സൂക്ഷിക്കുക. വളരെ വിലപ്പെട്ട ഇൻഫർമേഷൻ.

0
14

പലപ്പോഴും വളരെ സങ്കീർണവും ഗുരുതരവുമായ രോഗാവസ്ഥയാണ് ഹാർട്ട് അറ്റാക്ക്. രോഗനിർണ്ണയത്തിന് സംഭവിക്കുന്ന പിഴവുകൾ ഒരുപക്ഷേ മരണത്തിനുപോലും കാരണമായേക്കാം .ഹൃദയസംബന്ധമായ രോഗങ്ങൾ മലയാളികൾക്ക് വളരെ പരിചിതമാണ്. നമ്മുടെ ജീവിതശൈലിയിലുണ്ടായ ഗണ്യമായ മാറ്റം ഈ രോഗങ്ങൾക്ക് കാരണമാവുന്നു. പലപ്പോഴും ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് രോഗങ്ങൾ. നമ്മുടെ രാജ്യത്ത് കൂടുതലും ഹൃദ്രോഗികൾ താരതമ്യേനെ വയസ്സ് കുറഞ്ഞ ആൾക്കാർ ആണെന്ന വസ്തുത ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

പൊതുവേ ഹൃദയത്തിൽ ഉണ്ടാവുന്ന ബ്ലോക്ക് ആണ് ഹാർട്ട് അറ്റാക്ക്ലേക് നയിക്കുന്നത്. നെഞ്ചുവേദന അനുഭവപ്പെടുമ്പോൾ ചിലർ അത് ഗ്യാസ് ആണെന്ന് പറഞ്ഞു തള്ളും. മറ്റു രോഗങ്ങളെ അപേക്ഷിച്ചു മരണ നിരക്ക് വളരെ കൂടുതൽ ആണ്. ഹാർട്ട് അറ്റാക്ക് മൂലം ഉള്ള വേദന നെഞ്ചിൻറെ ഇടതുവശത്ത് വളരെ ശക്തിയായി അനുഭവപ്പെടും. പലർക്കും വേദനയോടുകൂടിയ വിയർപ്പും ഉണ്ടായേക്കാം. പതിയെ ഈ വേദന ഇടതു കൈയിലേക്ക് പകരുന്നതായി അനുഭവപ്പെടാം. താടിയെല്ലിലേക്കും സമാനമായി ഇത് ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലർക്ക് ചർദ്ദിയും ബോധക്ഷയവും അനുഭവപ്പെടും.

രോഗനിർണയവും ആണ് ഹൃദയസ്തംഭനത്തിന് പ്രധാനം. അറ്റാക്ക് വന്നു കഴിഞ്ഞാൽ ചികിത്സനൽകുന്ന സമയമാണ് ഏറ്റവും പ്രധാനം. നെഞ്ചുവേദന അനുഭവപ്പെട്ടു 30 മിനിറ്റിനകം അടുത്തുള്ള ഹോസ്പിറ്റലിൽ എത്തി പ്രഥമ ശുശ്രൂഷ നൽകണം. വേദന വലിയതോതിൽ ആണെങ്കിൽ മികച്ച ഹോസ്പിറ്റലിലേക്ക് മാറ്റുവാൻ സാധിക്കണം. ലഭ്യമായ ചികിത്സ മൂന്ന് മണിക്കൂറിനുള്ളിൽ ചികിത്സ കിട്ടിയില്ലെങ്കിൽ രോഗിയുടെ മരണത്തിനുവരെ കാരണമാവാം. ഹൃദയസംബന്ധമായ പ്രശ്നങ്ങളെപ്പറ്റി കൂടുതലറിയാൻ വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here