കിഡ്നി രോഗം, നമ്മൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ എന്തെല്ലാം. ഡോക്ടർ പറയുന്നത് കാണാം. വളരെ മികച്ച ഇൻഫർമേഷൻ.

0
15

നമ്മുടെ സമൂഹത്തിൽ വൃക്കസംബന്ധമായ രോഗങ്ങൾ എല്ലാവർക്കും പരിചിതമാണ്. ശരീരത്തിൻറെ പ്രവർത്തനത്തിന് ഏറെയധികം ആവശ്യമായ ഒരു അവയമാണ് വൃക്ക. നമ്മുടെ ശരീരത്തിലെ മലിനം വേർതിരിച്ച് പുറന്തള്ളൽ ആണ് വൃക്കയുടെ പ്രധാന ജോലി. വൃക്കയുടെ ഈ ജോലി തടസ്സപ്പെട്ടാൽ നമ്മുടെ ശരീരം തന്നെ അപകടത്തിലാവും.
ജീവിതശൈലി കാരണം ഉണ്ടായേക്കാവുന്ന മാരകമായ രോഗങ്ങൾ ആണ് വൃക്കസംബന്ധമായ രോഗങ്ങൾ .

വൃക്ക രോഗങ്ങൾ ഇപ്പോൾ വളരെയധികം വർദ്ധിച്ചിരിക്കുന്നു. ജീവിതശൈലിയിലുണ്ടായ പ്രകടമായ മാറ്റം ഇതിനു വഴിതെളിച്ചു. നമ്മുടെ ശരീരത്തിലെ പ്രധാന വിസർജന അവയവമാണ് വൃക്ക. ഒരു ജോഡി വൃക്കകളാണ് നമുക്കുള്ളത്. വൃക്കകൾക്ക് നൂറ്റമ്പത് ഗ്രാം ഭാരമുണ്ട്. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കൾ മൂത്രത്തിലൂടെ പുറന്തള്ളാൻ വൃക്ക നമ്മളെ സഹായിക്കും.വൃക്ക സംബന്ധമായ രോഗങ്ങൾ തികച്ചും സങ്കീർണം ആവാറുണ്ട്. നമ്മുടെ ശരീരത്തിലെ അഭിവാജ്യ ഘടകമാണ് വൃക്ക. രക്തസമ്മർദ്ദം കൺട്രോൾ ചെയ്യൽ, ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കൽ, വൈറ്റമിൻ ഡിയുടെ സജീവമാക്കൽ എന്നിവ വൃക്ക ചെയ്യുന്നു. വൈറ്റമിൻ ഡി എല്ലുകൾക്ക് ബലം നൽകാൻ സഹായിക്കുന്നു. വൃക്കയുടെ പ്രവർത്തനം നിലയ്ക്കുന്നതോടെ ഈ ജോലികളും നിലയ്ക്കുന്നു അല്ലെങ്കിൽ പരിമിതപ്പെടുന്നു.

തീർത്തും ജീവിതശൈലി കൊണ്ട് വരുന്ന കിഡ്നി ഫെയിലിയർ ആണ് ഇതിൻറെ എക്സ്ട്രീം രോഗാവസ്ഥ. കിഡ്നി ഫെയിലിയർ വരുന്നവരുടെ ശരീരമാകെ ക്ഷീണിക്കാൻ സാധ്യതയുണ്ട്. മുഖത്തും കാലിനും നീർക്കെട്ട്, വിശപ്പില്ലായ്മ, ക്ഷീണം, ശർദ്ദി എന്നീ ലക്ഷണങ്ങൾ കണ്ടുവരുന്നു. ഇത് ഹൈപ്പർ ടെൻഷനും കാരണമാവും. കിഡ്നിയിൽ ഉണ്ടാവുന്ന അണുബാധയും കിഡ്നി ഫെയിലിയറിന് കാരണമാവുന്നു. ഭക്ഷണക്രമവും, മരുന്നുകളും, ഡയാലിസിസും ആണ് ചികിത്സാരീതികൾ. വൃക്ക സംബന്ധമായ രോഗങ്ങളെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here