ഒരു കുഞ്ഞിൻറെ അമ്മയാകുക എന്നത് ഏതു പെൺകുട്ടിയും ആഗ്രഹിക്കുന്ന കാര്യമാണ്. തനിക്ക് കുഞ്ഞു പിറന്നു കഴിഞ്ഞാൽ പിന്നീടവർ കുഞ്ഞിനു വേണ്ടിയാണ് ജീവിക്കുക. ഒരു പെൺകുട്ടി പരിപൂർണതയിൽ എത്തുക അവൾ ഒരു അമ്മയായാൽ ആണെന്ന് പറയപ്പെടുന്നു. അത്രയ്ക്കും മഹത്വമാണ് മാതൃത്വം. അതുകൊണ്ടുതന്നെ തൻറെ കുഞ്ഞിൻറെ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുക എന്നത് ഏതൊരു അമ്മയുടെയും കടമയാണ്. നവജാത ശിശുക്കൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ എങ്ങനെ മനസ്സിലാക്കാം എന്ന കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്.
തൻറെ കുഞ്ഞിന് എന്തെങ്കിലും രോഗം ഉണ്ട് എന്നറിഞ്ഞാൽ അത് മാതാപിതാക്കളെ ശാരീരികമായും മാനസികമായും ബാധിക്കാറുണ്ട്. നവജാത ശിശുക്കൾക്ക് പല രോഗങ്ങളും വരാം. ഈ രോഗം നിർണയം പെട്ടെന്ന് നടത്തിയാൽ കുഞ്ഞിനെ തീർച്ചയായും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും. പല കുഞ്ഞുങ്ങളിലും കണ്ടുവരുന്ന മാരകമായ പ്രശ്നമാണ് ഹൃദ്രോഗ വൈകല്യം. നേരത്തെ കണ്ടു പിടിച്ചില്ലെങ്കിൽ ഇവ മരണത്തിനുപോലും കാരണമാകാം. ചില സന്ദർഭങ്ങളിൽ ഗർഭാവസ്ഥയിൽ തന്നെ ഈ പ്രശ്നം തിരിച്ചറിയാറുണ്ട്. ഹൈ റിസ്ക് വിഭാഗത്തിൽപെട്ട ഡെലിവറികളിൽ ഇത് അറിയാൻ ടെസ്റ്റുകൾ നടത്താറുണ്ട്.
കുഞ്ഞിന് രോഗമുണ്ടെങ്കിൽ ശരീരം പല ലക്ഷണങ്ങളും കാണിച്ചേക്കാം. കൈകളിലും കാലുകളിലും വിടുന്ന നീലനിറം, ചുണ്ടിനു ചുറ്റും കാണുന്ന നീല നിറം എന്നിവ ശ്രദ്ധിക്കുക. ഓക്സിജൻ അളവിൽ കാണിക്കുന്ന വ്യതിയാനവും ശ്രദ്ധിക്കണം. ഈ അവസ്ഥയിൽ കുഞ്ഞിന് പാലു കുടിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കുഞ്ഞിനു വിളർച്ചയും കിതപ്പും അനുഭവപ്പെട്ടേക്കാം. ചില സന്ദർഭങ്ങളിൽ ജനിച്ച ഉടനെ തന്നെ കുഞ്ഞിന് ഈ ലക്ഷണങ്ങൾ കാണിക്കുകയില്ല. രണ്ടുദിവസം കഴിഞ്ഞാൽ കാണിച്ചു തുടങ്ങും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഡോക്ടറെ കണ്ട് ലഭ്യമായ ചികിത്സ തേടണം