Thursday, May 15, 2025
30 C
Kochi

‘ജയ് ഹനുമാൻ’, നായകനായി റിഷഭ് ഷെട്ടി, പ്രശാന്ത് വർമ്മ സംവിധാനം; ഫസ്റ്റ് ലുക്ക് പുറത്ത്

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം പ്രശാന്ത് വർമ്മ ഒരുക്കുന്ന ജയ് ഹനുമാനിൽ നായകനായി ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ‘ഹനുമാൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജയ് ഹനുമാൻ’ നിർമ്മിക്കുന്നത് തെലുങ്കിലെ വമ്പൻ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ്. പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി- മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ട്, പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായി ജയ് ഹനുമാനെ മാറ്റുന്നു.

കാന്താരയിലൂടെ വലിയ ജനശ്രദ്ധ നേടിയ റിഷഭ് ഷെട്ടി, സമകാലിക കഥകളെ പുരാണങ്ങളുമായി സംയോജിപ്പിക്കുന്നതിൽ വൈഭവമുള്ള പ്രശാന്ത് വർമ്മക്കും, ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിക്കുന്ന മൈത്രി മൂവി മേക്കേഴ്‌സിനുമൊപ്പം ഒന്നിക്കുമ്പോൾ ഇന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഹനുമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ആരാണെന്ന് വെളിപ്പെടുത്തിയതിനൊപ്പം ആ കഥാപാത്രത്തിന്റെ ആത്മാവിനെ യഥാർത്ഥത്തിൽ ആവാഹിക്കുന്ന അതിശയകരമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്ത് വിട്ടിട്ടുണ്ട്. കൈയ്യിൽ ശ്രീരാമ ഭഗവാന്റെ വിഗ്രഹം ആദരവോടെ പിടിച്ച്, കാലിൽ ഇരിക്കുന്ന ഹനുമാൻ എന്ന കഥാപാത്രമായി റിഷഭ് ഷെട്ടിയെ പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നു.

ഈ ആകർഷകമായ പോസ്റ്റർ റിഷഭിന്റെ ബലിഷ്ഠമായ ശരീരത്തോടൊപ്പം ഹനുമാൻ്റെ അഗാധമായ ഭക്തിയും ശക്തിയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഈ ഐതിഹാസിക വ്യക്തിത്വത്തെ അദ്ദേഹം എങ്ങനെ സ്ക്രീനിൽ ജീവസുറ്റതാക്കുന്നു എന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തകർക്കാനാവാത്ത ശക്തിയുടെയും വിശ്വസ്തതയുടെയും പ്രതീകമായ ഹനുമാന്റെ കഥ പറയുന്ന ചിത്രം വമ്പൻ ആക്ഷൻ ചിത്രമായാണ് പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്നത്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ജയ് ഹനുമാൻ. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉയർന്ന ബജറ്റിലും മികച്ച സാങ്കേതിക നിലവാരത്തിലുമായിരിക്കും ഒരുക്കുന്നത്. പിആർഒ- ശബരി

Hot this week

‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രവുമായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്

ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം,...

കല്യാണ ആഘോഷ മേളവുമായി ‘ജോഡി നമ്പർ വൺ’ പാട്ട് പുറത്ത്! ‘ഉടുമ്പന്‍ചോല വിഷന്‍’ സിനിമയിലെ ആദ്യ ഗാനം

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’...

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ അൻബറിവ് മാസ്റ്റേഴ്സ്

ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത്...

ശ്രീ ഗോകുലം ഗോപാലൻ- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ...

Topics

കേരളത്തിലും സൂപ്പർ വിജയവുമായി ശശികുമാർ- സിമ്രാൻ ചിത്രം “ടൂറിസ്റ്റ് ഫാമിലി”

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം...

ആദ്യ 3 ദിനം കൊണ്ട് 82 കോടിയും കടന്ന് “ഹിറ്റ് 3”; മെഗാവിജയം തുടർന്ന് നാനി ചിത്രം

തെലുങ്ക് സൂപ്പർതാരം നാനി നായകനായ 'ഹിറ്റ് 3' യുടെ മെഗാ വിജയം...

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ തമിഴ് താരം കതിർ

ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത്...
spot_img

Related Articles

Popular Categories

spot_imgspot_img