Sunday, June 23, 2024
28 C
Kochi

അറുപതോളം പുതിയ താരങ്ങൾ; ജോജുവിന്റെ ‘പണി’ ഒരുങ്ങി കഴിഞ്ഞു

ഹിറ്റ് സിനിമകളുടെ തേരോട്ടം തുടരുന്ന മലയാള സിനിമയുടെ ഈ സുവർണ്ണ കാലത്തിലേക്ക് തന്റെ പങ്ക് കൂടി ചേർത്ത് വെക്കാൻ ഒരുങ്ങുകയാണ് ജോജുവിന്റെ ‘പണി’ സിനിമ. മികച്ച കഥാപാത്ര സൃഷ്ടികൾ തന്ന ജോജു രചനയും സംവിധാനവും നിർവഹിക്കുന്ന ‘പണി’യുടെ വിശേഷം ആദ്യം മുതൽ തന്നെ ശ്രദ്ധ നേടുകയായിരുന്നു. വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ അറുപതോളം പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്. തെരെഞ്ഞെടുക്കപ്പെട്ട അറുപതോളം ജൂനിയർ ആർട്ടിസ്റ്റുകളിളെ മൂന്ന് മാസത്തോളം ട്രെയിനിങ് നൽകിയാണ് ചിത്രത്തിൽ അണിനിരത്തിയിരിക്കുന്നത്. എല്ലാവിധ ഒരുക്കങ്ങളോടും കൂടി എത്തുന്ന സിനിമ അത് കൊണ്ട് തന്നെ പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതും.

അതേ സമയം ‘പണി’യുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യത നേടിയ പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പോസ്റ്റ്‌ പ്രൊഡക്ഷൻ പൂർത്തിയായി ഉടൻ തിയറ്ററുകളിൽ എത്താൻ കാത്തിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ജോജു ജോർജ്‌, അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്‌, സുജിത് ശങ്കർ തുടങ്ങിയവർ ആണ് പോസ്റ്ററിൽ ഉള്ളത്.

പ്രേക്ഷകരുടെ ഇഷ്ട താരമായ ജോജു ജോർജ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിൽ ആദ്യം മുതലേ ഏറെ ശ്രദ്ധ നേടിയിരുന്നു പണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരു ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പങ്ക് വെച്ചിരുന്നു.

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 100 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവിൽ തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന സിനിമയിലെ പ്രധാന നടനും ജോജു തന്നെയാണ്. അഭിനയ ആണ് നായികയായി എത്തുന്നത്. ഒപ്പം മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, എന്നിവർക്കൊപ്പം വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

അതേ സമയം, കാർത്തിക് സുബ്ബരാജ് – സൂര്യ കോമ്പോ, കമൽഹാസൻ എന്നിവർക്കൊപ്പമുള്ള തമിഴ് ചിത്രത്തിന് പുറമെ അനുരാഗ് കശ്യപ്ന്റെ ബോളിവുഡ് ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിലേക്ക് കൂടി കടക്കുകയാണ് ജോജു.

ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പണി നിർമ്മിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Hot this week

പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ ! റിലീസ് ട്രെയിലർ പുറത്തുവിട്ടു, ചിത്രം ജൂൺ 27ന് റിലീസ്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി...

സായ് ദുർഘ തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ ‘എസ്ഡിടി18’ !

'വിരൂപാക്ഷ', 'ബ്രോ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം സായ് ദുർഘ തേജ്...

സ്വർ​ഗ്​ഗവും നരകവും തമ്മിലുള്ള യുദ്ധമാണോ ‘കൽക്കി 2898 എഡി’ ? സംവിധായകൻ നാഗ് അശ്വിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്...

മൈത്രി മൂവി മേക്കേഴ്‌സ്-പീപ്പിൾ മീഡിയ ഫാക്ടറി ചിത്രം ‘എസ്ഡിജിഎം’ ! നായകൻ സണ്ണി ഡിയോൾ

2023-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ 'ഗദർ 2' എന്ന ചിത്രത്തിലൂടെ...

Topics

പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ ! റിലീസ് ട്രെയിലർ പുറത്തുവിട്ടു, ചിത്രം ജൂൺ 27ന് റിലീസ്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി...

സായ് ദുർഘ തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ ‘എസ്ഡിടി18’ !

'വിരൂപാക്ഷ', 'ബ്രോ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം സായ് ദുർഘ തേജ്...

സ്വർ​ഗ്​ഗവും നരകവും തമ്മിലുള്ള യുദ്ധമാണോ ‘കൽക്കി 2898 എഡി’ ? സംവിധായകൻ നാഗ് അശ്വിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്...

‘ടർബോ’ അറബിക്ക് വേർഷൻ എത്തുന്നു; ഷാർജ സെൻട്രൽ മാളിൽ ‘ടർബോ’ സക്‌സസ് ഇവന്റ് നടന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ വൻ വിജയത്തോട്...

താരനിബിഢമായ ‘കൽക്കി 2898 AD’ പ്രി റിലീസ് ചടങ്ങ് മുംബൈയിൽ നടന്നു

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് - നാഗ് അശ്വിൻ ബ്രഹ്മാണ്ഡ ചിത്രം...

ഭൈരവ ആന്തം; കല്‍ക്കി 2898 AD-ലെ പുതിയ ഗാനം പുറത്തിറങ്ങി

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img