സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള” ഓ ടി ടി ഇലും വമ്പൻ ഹിറ്റ്. റിലീസ് ചെയ്ത് കുറച്ചു ദിവസത്തിനുള്ളിൽ 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്ഓടെ പ്രേക്ഷക ഹൃദയം കീഴടക്കി ZEE5 ഇൽ മുന്നേറുകയാണ്.
ചിത്രത്തിന്റെ റിലീസ് വലിയ തോതിൽ ചർച്ച ആയ സാഹചര്യത്തിൽ ഓ ടി ടി യിലും മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ZEE5 ഇൽ ഓഗസ്റ്റ് 15 ന് റിലീസ് ആയ ചിത്രം വലിയ തോതിൽ സോഷ്യൽ മീഡിയ ചർച്ചകളും പ്രശംസകളും ഇതിനോടകം ലഭിച്ചു.
കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിച്ചത്. ജെ. ഫനീന്ദ്ര കുമാർ നിർമ്മിച്ച ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ്സ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്നു..ഇവരെ കൂടാതെ,അനുപമ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി,ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, എന്നിവരും വേഷമിടുന്നു.
ഓ ടി ടി റിലീസിൽ ചിത്രം ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി ZEE5 ആണ് പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്.JSKയുടെ വമ്പൻ വിജയത്തോടെ ZEE5 മലയാള സിനിമ പ്രേക്ഷകർക്ക് വിശ്വാസത്തോടെയുള്ള OTT പ്ലാറ്റ്ഫോം ആയി മാറിക്കഴിഞ്ഞിരിക്കുകയാണ്. മികച്ച ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ ZEE5 ഉണ്ടാകും എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.




