Tuesday, March 17, 2026
28.6 C
Kochi

ഭൈരവ ആന്തം; കല്‍ക്കി 2898 AD-ലെ പുതിയ ഗാനം പുറത്തിറങ്ങി

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898 എ.ഡി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രശസ്ത ബോളിവുഡ് – പഞ്ചാബി നടനും ഗായകനുമായ ദില്‍ജിത്ത് ദോസാന്‍ഝ് ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിനുവേണ്ടി ആലപിക്കുന്ന ഗാനമാണ് ഇത്. സന്തോഷ്‌ നാരായണന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം പ്രഭാസിന്റെ ‘ഭൈരവ’ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ഗാനമായാണ് ഒരുക്കിയിരിക്കുന്നത്. തെലുങ്കിനെക്കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച സ്വീകരണമാണ് ഗാനത്തിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. കല്‍ക്കിയുടെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ബുജ്ജി ആന്‍ഡ്‌ ഭൈരവ എന്ന ആമസോണ്‍ പ്രൈം വീഡിയോ ആനിമേഷന്‍ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂണ്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണ്‍ ഇവന്റില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി.

ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. പിആര്‍ഒ: ആതിര ദില്‍ജിത്ത്

Hot this week

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ...

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

Topics

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം...

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്...
spot_img

Related Articles

Popular Categories

spot_imgspot_img