Wednesday, July 17, 2024
25 C
Kochi

പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ നാളെ മുതൽ കേരളത്തിൽ 280 തിയറ്ററുകളിൽ റീലീസ്

നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായെത്തുന്ന ‘കൽക്കി 2898 എഡി’ നാളെ (27 ജൂൺ 2024) മുതൽ തിയറ്ററുകളിലെത്തും. കേരളത്തിൽ 280 തിയറ്ററുകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്.

പ്രഭാസിനൊപ്പം മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽഹാസൻ, ദിഷാ പടാനി തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. ‘സുമതി’യായ് ദീപിക പ്രത്യക്ഷപ്പെടുമ്പോൾ ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും ‘യാസ്കിൻ’ എന്ന കഥാപാത്രമായ് കമൽഹാസനും ‘ഭൈരവ’യായ് പ്രഭാസും ‘റോക്സി’യായി ദിഷാ പടാനിയും വേഷമിടുന്നു. ബിസി 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ‘കൽക്കി 2898 എഡി’യിൽ ദൃശ്യാവിഷ്കരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ പുറത്തുവിട്ട ചിത്രത്തിന്റെ റിലീസ് ട്രെയിലറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

റിലീസ് ഡേറ്റ് പ്രഖ്യാപിച്ച മുതൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘കൽക്കി 2898 എഡി’.

Hot this week

വീര്യവും സ്നേഹവും ചേർന്ന പുതിയ അദ്ധ്യായം : വിടുതലൈ പാർട്ട് 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാ ഭേദമന്യേ ഗംഭീര...

ശരത് കുമാറിന് പിറന്നാള്‍ ആശംസയുമായി ‘ഓപ്പറേഷന്‍ റാഹത്ത്’ ടീസര്‍ പുറത്ത്

മലയാളികളുടെ പ്രിയ സംവിധായകനായ മേജര്‍ രവി ഒരിടവേളയ്ക്കുശേഷം സംവിധാനം ചെയ്യുന്ന ഓപ്പറേഷന്‍...

‘സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന ‘പൊറാട്ട് നാടകം’ വരുന്നു; റിലീസ് ആഗസ്റ്റ് 9 ന്

സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ...

കേക്കിന്റെ ജന്മനാട്ടില്‍നിന്ന് ‘കേക്ക് സ്റ്റോറി’; ഹിറ്റ് സംവിധായകന്‍ സുനില്‍ കാരന്തൂര്‍ വീണ്ടും, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും...

Topics

സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും; നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം ‘ഐ ആം കാതലൻ’ ഓഗസ്റ്റിൽ എത്തും

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു...

പനോരമ മ്യൂസിക് മലയാളത്തിലേക്ക്… ആദ്യചിത്രം മീരാ ജാസ്മിൻ നായികയായ “പാലും പഴവും”.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പനോരമ മ്യൂസിക് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു....

തെന്നിന്ത്യൻ കുലപതിമാർ അണിനിരന്ന ആനന്ത് അംബാനി വിവാഹം

സാംസ്കാരിക ഐക്യത്തിന്റെയും താരശക്തിയുടെയും തിളക്കമാർന്ന പ്രദർശനം കൊണ്ട് ശ്രദ്ധ നേടിയ അനന്ത്...
spot_img

Related Articles

Popular Categories

spot_imgspot_img