തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവയുടെ ആദ്യ 3 ദിവസത്തെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്. 3 ദിനം കൊണ്ട് 127 കോടി 64 ലക്ഷമാണ് ഈ വമ്പൻ ചിത്രം നേടിയ ആഗോള കളക്ഷൻ. നവംബർ പതിനാലിന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 58 കോടിക്ക് മുകളിൽ ഗ്രോസ് നേടി സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസർ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഏറ്റവും വേഗത്തിൽ നൂറു കോടി ക്ലബിലെത്തുന്ന സൂര്യ ചിത്രമായും കങ്കുവ മാറി. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.
350 കോടി രൂപ ബഡ്ജറ്റിൽ, പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ചിത്രം, 2 വ്യത്യസ്ത കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് പറയുന്നത്. സൂര്യ കങ്ക , ഫ്രാൻസിസ് എന്നീ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോൾ ആണ് വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദിശ പട്ടാണി. തമിഴ്നാട്ടിലും ഓവർസീസ് മാർക്കറ്റിലും ഗംഭീര കളക്ഷൻ നേടുന്ന ചിത്രത്തിൻ്റെ ഹൈലൈറ്റ് വമ്പൻ കാൻവാസിൽ ഒരുക്കിയ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. ചിത്രത്തിൻ്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ- ടി ഉദയ് കുമാർ, സ്റ്റിൽസ്- സി. എച്ച് ബാലു, എഡിആർ- വിഘ്നേഷ് ഗുരു, കോ ഡിറക്ടർസ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടർ- എസ് കണ്ണൻ-ആർ തിലീപൻ- രാജാറാം- എസ്. നാഗേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- കബിലൻ ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരൻ, വിഎഫ്എക്സ് ഹെഡ്- ഹരിഹര സുതൻ, പ്രൊഡക്ഷൻ കൺട്രോളർ- ആർ.എസ് സുരേഷ്മണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്