Friday, February 14, 2025
26.6 C
Kochi

വിഷ്ണു മഞ്ചു ചിത്രം “കണ്ണപ്പ”; പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പാൻ ഇന്ത്യൻ സൂപ്പർതാരം പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിൻ്റെ നാഥൻ, ഭൂത ഭാവി വർത്തമാന കാലങ്ങളുടെ വഴികാട്ടി, ശിവ കല്പനയാൽ സത്യപ്രതിജ്ഞ ചെയ്ത ഭരണാധികാരി എന്നാണ് പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രം 2025 ഏപ്രിൽ 25 ന് ആഗോള റിലീസായെത്തും. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്.

കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിർമ്മിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. സംവിധായകൻ മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ സംഭാഷണം രചിച്ചിരിക്കുന്നത്. പ്രഭാസിനെ കൂടാതെ ബോളിവുഡ് താരം അക്ഷയ് കുമാർ, മോഹൻലാൽ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, അക്ഷയ് കുമാർ എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കിരാത എന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ, ശിവ ഭഗവാൻ ആയാണ് അക്ഷയ് കുമാർ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിൻ്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫൻ ദേവസി, എഡിറ്റർ- ആന്റണി ഗോൺസാൽവസ്, പ്രൊഡക്ഷൻ ഡിസൈനർ – ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് മഹേശ്വർ, ആർ വിജയ് കുമാർ, പിആർഒ- ശബരി.

Hot this week

ഒ.ടി.ടിയിലും ബ്ലോക്ക് ബസ്റ്ററായി ‘ഐഡന്റിറ്റി’ ! 10 ദിവസങ്ങൾ കൊണ്ട് 200 മില്യൺ സ്ട്രീമിംഗ് മിനിറ്റ് പിന്നിടുന്നു !

ഈ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റിയുടെ വിജയത്തോരോട്ടം ഒ.ടി.ടി...

നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്ത്

അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യാൻ പോകുന്ന...

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ കൊല്ലം പാട്ട് പുറത്ത്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ'...

ബ്ലോക്ക്ബസ്റ്റർ വിജയം തുടരാൻ ദുൽഖർ സൽമാൻ; സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് പുറത്ത്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ'...

‘ഈ രാത്രി നമ്മളിൽ ഉന്മാദം നിറയും’, ആടിപ്പാടി മമ്മൂട്ടിയും സംഘവും; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ വീഡിയോ ഗാനം പുറത്ത്

മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ...

Topics

ഒ.ടി.ടിയിലും ബ്ലോക്ക് ബസ്റ്ററായി ‘ഐഡന്റിറ്റി’ ! 10 ദിവസങ്ങൾ കൊണ്ട് 200 മില്യൺ സ്ട്രീമിംഗ് മിനിറ്റ് പിന്നിടുന്നു !

ഈ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റിയുടെ വിജയത്തോരോട്ടം ഒ.ടി.ടി...

നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്ത്

അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ 2025 ൽ സ്ട്രീം ചെയ്യാൻ പോകുന്ന...

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ കൊല്ലം പാട്ട് പുറത്ത്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ'...

ബ്ലോക്ക്ബസ്റ്റർ വിജയം തുടരാൻ ദുൽഖർ സൽമാൻ; സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് പുറത്ത്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ'...

മോഹൻലാലിൻറെ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ചിത്രീകരണം പൂർത്തിയായി

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ...

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് ഇന്ന്

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം...
spot_img

Related Articles

Popular Categories

spot_imgspot_img