വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം. വളരെ ഉപകാരപ്രദമായ ഇൻഫോർമേഷൻ.

0
14

ഇന്നത്തെ സാഹചര്യത്തിൽ വൃക്കസംബന്ധമായ രോഗങ്ങൾ വളരെ കൂടിക്കൂടിവരികയാണ്. ജീവിതശൈലിയിലുണ്ടായ പ്രകടമായ മാറ്റത്തിൻറെ പ്രത്യാഘാതമാണ് നമ്മളെ വേട്ടയാടുന്ന പലരോഗങ്ങളും. ആരും തന്നെ സ്വന്തം ശരീരം നോക്കി ചിട്ടയായ ജീവിതശൈലി നയിക്കുന്നില്ല എന്നത് വളരെ പരസ്യമായ ഒരു കാര്യമാണ്. ജീവിതശൈലി രോഗങ്ങളും മറ്റു രോഗങ്ങളും കൂടി വരുന്ന ഈ സാഹചര്യത്തിൽ ആരോഗ്യപരമായ ഭക്ഷണരീതിയും വ്യായാമവും അത്യാവശ്യമാണ്. ചിട്ടയായ ആരോഗ്യ രീതി ഉണ്ടെങ്കിൽ തന്നെ പല രോഗങ്ങളെയും നമുക്ക് ഇല്ലായ്മ ചെയ്യാൻ സാധിക്കും.

വൃക്കസംബന്ധമായ രോഗങ്ങൾ ഇന്ന് ജനങ്ങൾക്കിടയിൽ വളരെ അധികം ആണ്. ദിവസം കഴിയുംതോറും നമ്മുടെ നാട്ടിൽ ഡയാലിസിസ് സെൻറർ കൂടിക്കൂടിവരികയാണ്. വൃക്കയിൽ പെട്ടെന്നുണ്ടാവുന്ന രോഗാവസ്ഥയാണ് അക്യൂട്ട് കിഡ്നി ഫെയിലിയർ. ഉചിതമായ ചികിത്സ പെട്ടെന്ന് ലഭിച്ചാൽ മാത്രമേ നമുക്ക് അക്യൂട്ട് കിഡ്നി ഫെയിലിയർ ഇൽ നിന്ന് രക്ഷപ്പെടാൻ സാധിക്കൂ. പതുക്കെ നമ്മുടെ കിഡ്നി തകരാറിലാകുന്ന അവസ്ഥയാണ് ക്രോണിക് കിഡ്നി ഫെയിലിയർ. ഈ അവസ്ഥ ബാധിച്ചു കഴിഞ്ഞാൽ മരുന്നുകൾ കൊണ്ടു മാത്രമേ രോഗിക്ക് മുന്നോട്ടു പോകാൻ സാധിക്കൂ. ജീവിതകാലം മുഴുവൻ ഡയാലിസ് ചെയ്യേണ്ടിവരും.

ഈ രോഗത്തിന് കിഡ്നി ട്രാൻസ്ലേഷൻ അഥവാ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ ആണ് പ്രധാന ഉപായം. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാൽ ഇന്നത്തെ കാലത്ത് ഈ ശാസ്ത്രക്രിയ വലിയ സങ്കീർണതകൾ ഒന്നുമില്ല. ഒരു വൃക്ക ദാതാവ് തീർച്ചയായും ഉണ്ടായിരിക്കണം. അദ്ദേഹം ജീവനുള്ള വ്യക്തിയോ അല്ലെങ്കിൽ മസ്തിഷ്കാഘാതം സംഭവിച്ച വ്യക്തിയോ ആയിരിക്കാം. അനുയോജ്യ ഗ്രൂപ്പുകൾ തമ്മിൽ മാത്രമേ വൃക്ക മാറ്റി വെക്കാൻ സാധിക്കു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ചിലവ് വളരെ കൂടുതലാണ്. പക്ഷേ ഈ ശസ്ത്രക്രിയ കഴിഞ്ഞാൽ 20 വർഷമെങ്കിലും ആയുസ്സ് നീട്ടി കിട്ടുമെന്നു പറയപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here