Monday, September 9, 2024
27 C
Kochi

ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ ത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു !

ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച്, ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി, ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഓണം റിലീസായി സെപ്റ്റംബർ 12ന് ചിത്രം തിയറ്ററുകളിലെത്തും. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിയാണ് നായിക. വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ടീസറിന് പിന്നാലെ ജഗദീഷ്, അശോകൻ, നിഷാൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ‘സുമദത്തൻ’ എന്ന കഥാപാത്രമായ് ജഗദീഷും ‘ശിവദാസൻ’ എന്ന കഥാപാത്രമായ് അശോകനും വേഷമിടുന്ന ചിത്രത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ ‘സുധീർ’നെയാണ് ‘ഋതു’ ഫെയിം നിഷാൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ നീണ്ട കാലയളിവിനൊടുവിൽ നിഷാൻ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ തമിഴിലെ ഒട്ടുമിക്ക ചിത്രങ്ങളുടെയും ഭാ​ഗമായ നിഴൽകൾ രവി തീർത്തും ശക്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘അമൃത് ലാൽ’ എന്നാണ് നിഴൽകൾ രവിയുടെ കഥാപാത്രത്തിന്റെ പേര്. ‘ഇടുക്കി ഗോൾഡ്’ എന്ന ചിത്രത്തിലൂടെ അഭിയത്തിലേക്ക് ചുവടുവെച്ച താരമാണ് ഷെബിൻ ബെൻസൺ. ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച താരം ഈ ചിത്രത്തിൽ ‘പ്രശോഭ്’ എന്ന കഥാപാത്രമായാണ് പ്രത്യക്ഷപ്പെടുന്നത്.

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: എന്റെർറ്റൈൻമെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.

Hot this week

ആക്ഷന്റെ ആഘോഷവുമായി മാസിന്റെ രാജകുമാരൻ വീണ്ടും; ആന്റണി വർഗീസ് ചിത്രം ‘കൊണ്ടൽ’ ഓണത്തിന്

മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങളുടെ രാജകുമാരനായി പ്രേക്ഷകരുടെ മനസ്സിൽ ചുരുങ്ങിയ കാലം...

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ആരംഭിച്ചു; നിർമ്മാണം വേഫേറർ ഫിലിംസ്, സ്പിരിറ്റ് മീഡിയ

പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്കറിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം...

കടലിൽ നിന്നൊരു ആക്ഷൻ കൊടുങ്കാറ്റ്; ‘കൊണ്ടൽ’ ട്രൈലെർ പുറത്ത്

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടൽ'...

ടിബറ്റൻ വരികളുമായ് ‘കിഷ്കിന്ധാ കാണ്ഡം’ത്തിലെ ലിറിക്കൽ വീഡിയോ ! ആലാപനം ജോബ് കുര്യൻ&ജെ’മൈമ

ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച്, 'കക്ഷി അമ്മിണിപ്പിള്ള' എന്ന...

Topics

അദ്വയ്- പി രവിശങ്കർ ചിത്രം ‘സുബ്രമണ്യ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ശിവരാജ് കുമാർ

പ്രശസ്ത നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പി. രവിശങ്കർ സംവിധാനം ചെയ്യുന്ന 'സുബ്രമണ്യ'യുടെ...

കുടുംബ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ പുത്തൻ പോസ്റ്റർ പുറത്ത്

തെന്നിന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളിലൊരാളായ ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ...
spot_img

Related Articles

Popular Categories

spot_imgspot_img