Wednesday, January 15, 2025
30.3 C
Kochi

ആക്ഷന്റെ ആഘോഷവുമായി മാസിന്റെ രാജകുമാരൻ വീണ്ടും; ആന്റണി വർഗീസ് ചിത്രം ‘കൊണ്ടൽ’ ഓണത്തിന്

മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങളുടെ രാജകുമാരനായി പ്രേക്ഷകരുടെ മനസ്സിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇടം പിടിച്ച താരമാണ് പെപ്പെ എന്നവർ സ്‌നേഹത്തോടെ വിളിക്കുന്ന ആന്റണി വർഗീസ്. ആക്ഷൻ ഉത്സവമാക്കി മാറ്റുന്ന ആന്റണി വർഗീസ്, മലയാള സിനിമയിൽ അരങ്ങേറുന്നത് തന്നെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ ലോക്കൽ ആക്ഷൻ മാസ്സ് രംഗങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചു കൊണ്ടാണ്. ശേഷം ‘ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘ജെല്ലിക്കെട്ട്’ , ‘അജഗജാന്തരം’ ‘ആർഡിഎക്സ്’ എന്നീ ചിത്രങ്ങളിലൂടെയൊക്കെ മലയാളി പ്രേക്ഷകർ ഈ നടന്റെ കിടിലൻ ആക്ഷൻ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ഓരോ ചിത്രത്തിലും ആക്ഷൻ രംഗങ്ങളിൽ ആന്റണി വർഗീസ് കൊണ്ട് വരുന്ന സൂക്ഷ്മമായ വ്യത്യസ്തതയും, അതിനോടൊപ്പം അയാളുടെ തനതായ ശൈലി നൽകുന്ന മാസ്സ് എഫക്റ്റും വളരെ വേഗത്തിലാണ് പ്രേക്ഷകരുടെ മനസ്സിൽ അദ്ദേഹത്തിനൊരു സ്ഥാനം നേടിക്കൊടുത്തത്.

കഴിഞ്ഞ ഓണക്കാലത്ത് ‘ആർഡിഎക്സ്’ എന്ന ആക്ഷൻ ചിത്രത്തിലൂടെ ആന്റണി വർഗീസ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു. ഓണക്കപ്പടിച്ചു കളം വിട്ട ആർഡിഎക്‌സിന്റെ പാത പിന്തുടർന്ന്, ഈ വർഷവും മലയാളികളുടെ ഓണം ആക്ഷന്റെ ഉത്സവമാക്കി മാറ്റാൻ ‘കൊണ്ടൽ’ എന്ന ചിത്രവുമായി എത്തുകയാണ് ആന്റണി വർഗീസ്. പതിവ് പോലെ വ്യത്യസ്തവും ശ്കതവുമായ ആക്ഷന്റെ ആഘോഷമാണ് ഈ ആന്റണി വർഗീസ് ചിത്രത്തിന്റെയും ഹൈലൈറ്റ് എന്ന് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു. ആക്ഷനും ഇമോഷനും കൃത്യമായി കോർത്തിണക്കിയൊരുക്കിയ ‘കൊണ്ടൽ’ ആന്റണി വർഗീസ് എന്ന താരത്തിന്റെ വളർച്ചയിൽ നിർണ്ണായകമായി മാറുന്ന ഒന്നാകും. മാസ്സ് ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന മലയാളി യുവ പ്രേക്ഷകരുടെ മനസ്സിലെ ആക്ഷൻ സൂപ്പർതാരത്തിന്റെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ താരശരീരമാണ് തന്റേതെന്നത് ആന്റണി വർഗീസ് പല തവണയായി തെളിയിച്ചും കഴിഞ്ഞു.

കടലിലാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളേറെയും ചിത്രീകരിച്ചിരിക്കുന്നത്. വളരെ ബുദ്ധിമുട്ടിയൊരുക്കിയ, അപകടം പിടിച്ച ആക്ഷൻ രംഗങ്ങൾ ഗംഭീരമായാണ് ആന്റണി വർഗീസ് ചെയ്തിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ തരുന്നത്. കൊണ്ടലിലെ ആക്ഷൻ രംഗമൊരുക്കുമ്പോൾ കൈക്ക് പരിക്കേറ്റ ആന്റണി വർഗീസ്, തന്റെ വിരലുകളിൽ നാല് തുന്നിക്കെട്ടുമായാണ് പെരുമഴയത്തുള്ള ഇതിലെ ഒരു വമ്പൻ ആക്ഷൻ രംഗം പൂർത്തിയാക്കിയതെന്നത്, ഈ നടന്റെ അർപ്പണമനോഭാവത്തെ എടുത്തു കാണിക്കുന്നു. നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടൽ നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. ഓണം റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.

Hot this week

‘1098’ (Ten Nine Eight) ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവരെ കേന്ദ്ര...

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ...

ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” ; നിർമ്മാണം അജിത് വിനായക ഫിലിംസ്

വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന...

റാഫി മതിര ചിത്രം “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്

റാഫി മതിര ആദ്യമായി രചിച്ചു സംവിധാനം ചെയ്‌ത, ക്യാമ്പസ് കഥ പറയുന്ന...

1 മില്യൺ കാഴ്ചക്കാരേയും നേടി യൂട്യൂബിൽ ട്രെൻഡിങ്ങായി ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ജനുവരി 23 -ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം...

Topics

ഇൻവെസ്റ്റിഗേഷന്റെ ത്രില്ലും ചിരിയുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ കാണാം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – ലുധീർ ബൈറെഡ്ഡി ചിത്രം “ഹൈന്ദവ”

തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി...

ആസിഫ് അലി- താമർ ചിത്രം ചിത്രീകരണം പൂർത്തിയായി; നിർമ്മാണം അജിത് വിനായക ഫിലിംസ്

ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img