നിങ്ങൾ പുകവലിക്ക് അടിമയാണോ? പുകവലി എങ്ങനെ ഉപേക്ഷിക്കാം. വളരെ മികച്ച ഇൻഫർമേഷൻ.

0
21

പുകവലി സമൂഹത്തിൽ പലരും അനുഭവിക്കുന്ന ദുരിതമാണ്. പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇതൊക്കെ അറിഞ്ഞു കൊണ്ട് പുകവലിക്കുന്ന നിരവധിപ്പേർ ഇപ്പോഴും സമൂഹത്തിൽ ഉണ്ട്. പുകവലിക്കുന്നവരെ കൂടാതെ അവരുടെ കൂടെയുള്ളവരെയും വലിയ അളവിൽ തന്നെ പുകവലി ബാധിക്കുന്നു. പലരും പുകവലിക്ക് അടിമ ആവുന്നത് വളരെ പെട്ടെന്ന് ആണ്. അതുകൊണ്ടുതന്നെ ഈ ശീലം ഉപേക്ഷിക്കാനും പലരും ശ്രമിക്കുന്നുണ്ട്.

നമ്മുടെ ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒരു ദുശ്ശീലമാണ് പുകവലി. ശ്വാസകോശത്തെ പൂർണ്ണമായി ബാധിക്കുന്ന ഈ ശീലം മരണത്തിനുപോലും കാരണമാവാറുണ്ട്. ശ്വാസകോശത്തെ കൂടാതെ തലച്ചോറിനെയും ഹൃദയത്തെയും വരെ പുകവലി ബാധിക്കുന്ന. ശ്വാസകോശം ചുരുങ്ങൽ, ആസ്മ, ശ്വാസകോശാർബുദം എന്നിവ പുകവലി മൂലമുണ്ടാകുന്ന രോഗങ്ങൾ ആണ്. പുകവലി പൂർണ്ണമായും ഉപേക്ഷിച്ചാൽ മാത്രമേ ഈ രോഗങ്ങളിൽനിന്നും രക്ഷ നേടാൻ സാധിക്കു. വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചിൽ പിടുത്തം, കിതപ്പ് എന്നിവയാണ് ശ്വാസകോശം ചുരുങ്ങൽ സംബന്ധിച്ച ലക്ഷണങ്ങൾ. കൃത്യമായ ഗുളികകളുടെ സഹായത്തോടെ ഈ രോഗത്തെ മറികടക്കാൻ സാധിക്കും.

ശ്വാസകോശാർബുദം വളരെ സങ്കീർണമായ ഒരു അവസ്ഥയാണ്. ഈ രോഗം ബാധിക്കുന്ന പലരും മരണപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്. എക്സ്-റേ, സിടി സ്കാൻ എന്നിവ ഉപയോഗിച്ച് ശ്വാസകോശാർബുദം നിർണയിക്കാം. രോഗം നിർണയിച്ച് കഴിഞ്ഞാൽ ചിട്ടയായ ചികിത്സാ രീതിയിലൂടെ നമുക്ക് ഭേദപ്പെടുത്താൻ സാധിക്കും . പുകവലി നിർത്താൻ ആവശ്യമായ ഘടകം പുകവലി നിർത്തണം എന്ന മനോഭാവമാണ്. പ്രധാനപ്പെട്ട ആശുപത്രികളിൽ പുകവലി നിർത്താൻ ആവശ്യമായ ക്ലിനിക്കുകൾ ഉണ്ട്. ഇവിടെ കൗൺസിലിങ്ങും മറ്റും ലഭിക്കുന്നു. പല മരുന്നുകളും ഇന്ന് ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here