നെല്ലിക്ക ജ്യൂസ് ആക്കി കുടിച്ചാൽ ഗുണങ്ങൾ ഏറെ . വളരെ മികച്ച ഇൻഫർമേഷൻ.

0
14

നമ്മുടെ നാട്ടിൽ വളരെ തുച്ഛമായ വിലയിൽ ലഭ്യമാവുന്ന ഒരു സാധനമാണ് നെല്ലിക്ക. പല അത്ഭുതങ്ങളും നെല്ലിക്ക ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാൽ അതിൽ അതിശയിക്കാൻ ഒന്നുമില്ല. കാരണം നമ്മൾക്കെല്ലാവർക്കും നെല്ലിക്കയുടെ ഔഷധഗുണങ്ങൾ അറിയാവുന്നതാണ്. പല രോഗങ്ങൾക്കും നെല്ലിക്ക അത്യന്താപേക്ഷിതമാണ്. നമ്മൾക്ക് ഇപ്പോൾ പരിചിതമായ മിക്ക ജീവിതശൈലി രോഗങ്ങൾക്കും നെല്ലിക്കയാണ് ഫലപ്രദമായ പ്രതിവിധി. ഇതൊക്കെ അറിഞ്ഞിട്ട് പോലും നെല്ലിക്ക ആരും കാര്യമായി ഗൗനിക്കുന്നില്ല എന്നത് യാഥാർഥ്യമായ ഒരു കാര്യമാണ്.

കഴിക്കുമ്പോൾ ഉള്ള ഒരു ബുദ്ധിമുട്ടുമൂലം പലരും ഒഴിവാക്കുന്ന ഒരു ഭക്ഷണമാണ് നെല്ലിക്ക ജ്യൂസ്. ഇത്ര ഫലവത്തായ ജ്യൂസ് വേറെ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ശരീര പോഷണത്തിന് നെല്ലിക്ക നൽകുന്ന സംഭാവന ചെറുതൊന്നുമല്ല. കൊറോണ പോലുള്ള മഹാമാരികൾ പടരുന്ന ഈ സാഹചര്യത്തിൽ, നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് ഗൗരവകരമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ പ്രതിരോധശേഷി വർദ്ധിക്കുന്നതിൽ നെല്ലിക്ക മികച്ച ഒരു ഉപായമാണ്.

നെല്ലിക്ക ജ്യൂസ് നമ്മുടെ ശരീരത്തെ ഇൻഫെക്ഷനുകളിൽ നിന്നും ബാക്ടീരിയയിൽ നിന്നും സംരക്ഷിക്കുന്നു. നെല്ലിക്ക ജ്യൂസ് കൊളസ്ട്രോൾ രോഗികൾക്ക് അത്യാവശ്യമാണ്. ഇത് ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കുന്നു എന്നതിനുപരി ശരീരത്തിനാവശ്യമായ നല്ല കൊളസ്ട്രോൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്ക ജ്യൂസ് തേനും ചേർത്ത് കഴിച്ചാൽ അത് മുഖസൗന്ദര്യത്തിന് വളരെ ഉപകാരപ്രദമാണ്. ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ ഏറ്റവും മികച്ച മാർഗ്ഗമാണ് നെല്ലിക്ക ജ്യൂസ്. പനി ജലദോഷം എന്നീ രോഗങ്ങൾക്കെതിരെ നെല്ലിക്ക ജ്യൂസ് ഫലപ്രദമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here