Sunday, January 26, 2025
34 C
Kochi

അക്കാദമി ലൈബ്രറിയിൽ ഇടംപിടിച്ച് ആസിഫലി ചിത്രം “ലെവൽ ക്രോസ് “

ആസിഫലിയെ നായകനാക്കി അഭിഷേക് ഫിലിംസ് നിർമ്മിച്ച് നവാഗതനായ
അർഫാസ് അയൂബ് സംവിധാനം ചെയ്ത “ലെവൽ ക്രോസ്” മറ്റൊരു തിളക്കമാർന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ്ന്റെ ലൈബ്രറിയിലേക്ക് ലെവൽ ക്രോസ് ചിത്രത്തിന്റെ തിരക്കഥയും തെരഞ്ഞെടുക്കപ്പെട്ടു. ആസിഫ് അലിയെ കൂടാതെ അമല പോളും ഷറഫുദ്ദീനും മികച്ച വേഷങ്ങൾ ചെയ്ത ചിത്രത്തിന്റെ സംവിധായകൻ അർഫാസ് അയൂബാണ്. പ്രശസ്ത സംവിധായകൻ ജിത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തന പരിചയമുള്ള അർഫാസ് അയൂബ് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയത്. സംഭാഷണങ്ങൾ എഴുതിയത് അർഫാസിന്റെ പിതാവും അറിയപ്പെടുന്ന നടൻ കൂടിയായ ആദം അയൂബാണ്. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പി പിള്ള നിർമ്മിച്ച് ജിത്തു ജോസഫ് അവതരിപ്പിച്ച “ലെവൽ ക്രോസ് ” സംവിധാന മികവുകൊണ്ടും തിരക്കഥയുടെ പ്രത്യേകത കൊണ്ടും ഏറെ പ്രശംസ നേടിയിരുന്നു. തീയറ്ററുകളിലും നല്ല പ്രതികരണം സൃഷ്ടിച്ചിരുന്നു. ആമസോൺ പ്രൈമിൽ ഓ ടി ടി റിലീസ് ആയി എത്തിയ ചിത്രത്തിനും ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ലെവൽ ക്രോസിന് സ്വന്തമാണ്. സഹാറാ മരുഭൂമിയുടെ എല്ലാ വശ്യതയും ഗംഭീര ഷോട്ടുകൾ ആക്കി മാറ്റിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്
അപ്പു പ്രഭാകർ.

മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മുവിയായ മോഹൻലാൽ നായകനായ “റാം” ചിത്രത്തിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തിയ ആദ്യ മലയാള ചിത്രവുമാണിത്.

സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം ഒരുക്കിയത്. ആസിഫ്, അമലപോൾ , ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.  ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിൽ താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയാണ്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വെഫറർ ആണ് ചിത്രം ജൂലൈ 26 ന് തീയറ്ററുകളിലെത്തിച്ചത്.

Hot this week

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ‘ആർഭാടം’ പ്രോമോ സോങ് പുറത്ത്; ചിത്രം ജനുവരി 30 ന്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ'...

മലയാള സിനിമയിലെ ഷെർലക് ഹോംസും വാട്സണുമായി ഡൊമിനിക്കും വിക്കിയും; കയ്യടി നേടി മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം

സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ 'ഡൊമിനിക്...

ടോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 31 മുതൽ ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ...

‘1098’ (Ten Nine Eight) ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവരെ കേന്ദ്ര...

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ...

Topics

ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” ; നിർമ്മാണം അജിത് വിനായക ഫിലിംസ്

വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന...

റാഫി മതിര ചിത്രം “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്

റാഫി മതിര ആദ്യമായി രചിച്ചു സംവിധാനം ചെയ്‌ത, ക്യാമ്പസ് കഥ പറയുന്ന...

1 മില്യൺ കാഴ്ചക്കാരേയും നേടി യൂട്യൂബിൽ ട്രെൻഡിങ്ങായി ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ജനുവരി 23 -ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം...
spot_img

Related Articles

Popular Categories

spot_imgspot_img