Sunday, January 26, 2025
32 C
Kochi

മുസ്തഫ സംവിധാനം ചെയ്ത ചിത്രം “മുറ”ക്ക് അഭിനന്ദനങ്ങളുമായി ലിജോ ജോസ് പെല്ലിശ്ശേരിയും സുരഭി ലക്ഷ്മിയും

പ്രേക്ഷകരുടെയും നിരൂപകരുടെയും സിനിമാ പ്രവർത്തകരുടെയും മുക്തകണ്ഠമായ പ്രശംസ നേടി രണ്ടാം വാരത്തിലേക്കു വിജയകരമായി കടക്കുകയാണ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ. മുറയെ “ബ്രാൻഡ് ന്യൂ ബാച്ച്” എന്നാണ് സംവിധായകൻ ലിജോ ജോസ് വിശേഷിപ്പിച്ചത്. സുരഭി ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്ഇപ്രകാരമാണ് ;”മുസ്തു,ഇന്നലെ മുറ മൂവി കണ്ടു. നിങ്ങളുടെ അഭിനയക്കളരിയിൽ പുതുമുഖ അഭിനേതാക്കൾ ഹൃദു ഹാറൂൺ, അനുജിത്, യെദു,ജോബിൻ എല്ലാവരും അതിഗംഭീരം, ഒപ്പം പാർവതി ചേച്ചിയും സുരാജേട്ടനും തകർത്തു.മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് ‘കരുതു’ന്ന
തലമുറയോട്, അതുമുറ പോലെ തല പോകാനുള്ള പണിയാണെന്ന ഒരു ഓർമ്മിപ്പിക്കലാണ് ഈ ‘മുറ’. വിജയത്തിന് കുറുക്കുവഴികളില്ല, ഹാർഡ് വർക്ക് ചെയ്യു, എന്ന് പറഞ്ഞു പഠിപ്പിച്ച, പ്രോത്സാഹിപ്പിക്കുന്നപ്രിയ മുസ്തു …. നിങ്ങൾക്കും എല്ലാം “മുറ”പോലെ വന്നു ചേരട്ടെ.സ്ക്രിപ്റ്റും, മ്യൂസിക്കും,ക്യാമറയും എഡിറ്റും,എല്ലാം തകർത്തു,..മുറയുടെ എല്ലാ അണിയറ പ്രവർത്തകർക്കെല്ലാവർക്കും ആശംസകൾ. കണ്ണൂർ സ്‌ക്വാഡ് ഡയറക്ടർ റോബി രാജും സംവിധായകൻ ആർ എസ് വിമലും മുറ ചിത്രത്തെയും അണിയറപ്രവർത്തകരെയും നേരത്തെ അഭിനന്ദിച്ചിരുന്നു. ഹൗസ്ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി പ്രേക്ഷക പ്രീതി നേടുകയാണ് കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ മുറ.

എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് മുറയുടെ നിർമ്മാണം നിർവഹിക്കുന്നത്. സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിച്ചിരിക്കുന്നത്.ഹൃദു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Hot this week

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ‘ആർഭാടം’ പ്രോമോ സോങ് പുറത്ത്; ചിത്രം ജനുവരി 30 ന്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ'...

മലയാള സിനിമയിലെ ഷെർലക് ഹോംസും വാട്സണുമായി ഡൊമിനിക്കും വിക്കിയും; കയ്യടി നേടി മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം

സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ 'ഡൊമിനിക്...

ടോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 31 മുതൽ ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ...

‘1098’ (Ten Nine Eight) ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവരെ കേന്ദ്ര...

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ...

Topics

ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” ; നിർമ്മാണം അജിത് വിനായക ഫിലിംസ്

വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന...

റാഫി മതിര ചിത്രം “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്

റാഫി മതിര ആദ്യമായി രചിച്ചു സംവിധാനം ചെയ്‌ത, ക്യാമ്പസ് കഥ പറയുന്ന...

1 മില്യൺ കാഴ്ചക്കാരേയും നേടി യൂട്യൂബിൽ ട്രെൻഡിങ്ങായി ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ; മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ജനുവരി 23 -ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം...
spot_img

Related Articles

Popular Categories

spot_imgspot_img