Tuesday, December 9, 2025
25 C
Kochi

കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പ്; ഏറ്റവും കൂടുതൽ വോട്ട് നേടി ലിസ്റ്റിൻ സ്റ്റീഫൻ

വാശിയേറിയ മത്സരത്തിനൊടുവിൽ ആണ് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിൻ സ്റ്റീഫൻ വിജയകൊടി പാറിച്ചത്. ബി. രാകേഷ് പ്രസിഡന്റായും ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയായും ആണ് തിരഞ്ഞെടുക്കപ്പെട്ടത്. രാകേഷും ലിസ്റ്റിനും ഉൾപ്പെട്ട നിലവിലെ
257 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിൻ സ്റ്റീഫന് ലഭിച്ചത് 128 വോട്ടുകളാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ എതിർ സ്ഥാനാർഥികളായി മത്സരിച്ച സംവിധായകൻ വിനയന്  87 വോട്ടും കല്ലിയൂർ ശശിക്ക് 25മാണ് ലഭിച്ചത്.

ഇപ്പോൾ ഇതാ തന്നെ വിജയിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് ലിസ്റ്റിൻ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്, “ഫിലിം ചേംബർ തിരഞ്ഞെടുപ്പിൽ എക്സിക്യൂട്ടീവ് ആയി മത്സരിച്ച എന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച എല്ലാവർക്കും നന്ദി” എന്നാണ്. നിരവധി പേരാണ് ഇതിന് കമന്റുമായി എത്തിയിരിക്കുന്നത്. അതേ സമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പതിനാലുപേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സുരേഷ് കുമാർ ജി., കൃഷ്ണകുമാർ എൻ. ഉണ്ണി,  ഷെർഗ സന്ദീപ്, ഔസേപച്ചൻ, സന്തോഷ് പവിത്രം, ഫിലിപ്പ് എം.സി., സെഞ്ച്വറി കൊച്ചുമോൻ, രമേഷ് കുമാർ, കെ.ജി. രമ, സിയാദ് കോക്കർ, സുബ്രഹ്മണ്യൻ എസ്.എസ്.ജി, എബ്രഹാം മാത്യു, മുകേഷ് ആർ മേത്ത, തോമസ് മാത്യൂ തോമസ് തിരുവല്ല ഫിലിംസ്, ജോബി ജോർജ് തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.

Hot this week

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ...

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

Topics

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം...

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്...
spot_img

Related Articles

Popular Categories

spot_imgspot_img