കരൾ രോഗത്തിൻറെ ഈ ലക്ഷണങ്ങൾ ഡോക്ടർ പറയുന്നത് കേൾക്കാം, വളരെ മികച്ച ഇൻഫർമേഷൻ.

0
13

നമ്മുടെ സമൂഹത്തിൽ ഒട്ടുമിക്കപേരും അനുഭവിക്കുന്ന ഒരു ഗുരുതരമായ രോഗാവസ്ഥയാണ് കരൾ രോഗം. രോഗനിർണയത്തിൽ വരുന്ന പാളിച്ച പോലും രോഗിയുടെ മരണത്തിന് കാരണമാകുന്ന ഈ രോഗം നമ്മുടെ ശരീരത്തിന് തികച്ചും ഭീഷണിയാണ്. പലപ്പോഴും പലരിലും ലിവർ രോഗം വളരെ സങ്കീർണമാണ്. രോഗം നിർണ്ണയിക്കുക എന്നതാണ് വൃക്കരോഗം തടയാനുള്ള ആദ്യപടി. ഒരുപക്ഷേ ജീവിതശൈലിയിൽ ഉണ്ടാവുന്ന മാറ്റത്തിൻറെ പ്രത്യാഘാതമാണ് കരൾ സംബന്ധമായ രോഗങ്ങൾ.

ഇന്നത്തെ തലമുറ പല കാര്യങ്ങളിലും വളരെ മാറി ചിന്തിക്കുന്ന സമൂഹമാണ്. നമ്മുടെ ഭക്ഷണരീതിയും ആരോഗ്യ രീതിയും വരെ മാറി, അതുകൊണ്ടുതന്നെ പല മാറാരോഗങ്ങളും നമ്മളെ പിടിച്ചു കൊണ്ടിരിക്കുകയാണ്. പല രോഗങ്ങളും കരളിന് വന്നേക്കാം. ഫാറ്റി ലിവർ പലരിലും കണ്ടുവരുന്ന മാരകമായ പ്രശ്നമാണ്. തികച്ചും ജീവിതശൈലി കാരണമാണ് ഈ രോഗം പിടിപെടുന്നത്. വ്യായാമമില്ലായ്മയും, മദ്യപാനവും, ജങ്ക് ഫുഡും എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഫാറ്റിലിവർ എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നു.

30% കരൾ രോഗങ്ങളും മദ്യപാനം മൂലമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം മൂലവും കരൾ രോഗങ്ങൾ വരാം. പല വൈറസുകളും ലിവറിനെ ബാധിക്കാറുണ്ട്. ഹെപ്പറ്റൈറ്റിസ് ബി എന്ന രോഗം അങ്ങനെ പിടി പെടുന്നതാണ്. വാക്സിനേഷനിലൂടെ നമുക്ക് ഈ രോഗം വരാതെ സൂക്ഷിക്കാം. മഞ്ഞപ്പിത്തം, കാലിൽ നീര്, ക്ഷീണം എന്നിവയാണ് കരൾ രോഗത്തിൻറെ ലക്ഷണങ്ങൾ. തികച്ചും നിശബ്ദമായ രോഗമാണ് കരൾ സംബന്ധമായ അസുഖങ്ങൾ . ചില കൂടിയ കേസുകളിൽ രക്തം ചർദ്ദിക്കാൻ ഇടയുണ്ട്. കരൾ രോഗത്തെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here