Wednesday, March 4, 2026
26.8 C
Kochi

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി മെഗാ ഹിറ്റായ ചിത്രം, ആഗോള തലത്തിൽ 100 കോടിയും കടന്നാണ് കുതിക്കുന്നത്. ദീപാവലി റിലീസായി തീയേറ്ററുകളിലെത്തിയ ചിത്രം മൂന്നാം വാരത്തിലും ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡിങ് ആണ്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴും ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ തുടങ്ങിയ തെന്നിന്ത്യൻ നഗരങ്ങളിലെല്ലാം ലക്കി ഭാസ്കറിന് ഗംഭീര ബുക്കിംഗ് ആണ് ലഭിക്കുന്നത്. പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച ഈ പീരീഡ് ഡ്രാമ ത്രില്ലർ പാൻ ഇന്ത്യൻ വിജയമാണ് നേടിയത്.

ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം നൂറ് കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ദുൽഖർ ചിത്രവുമാണ്. 98 കോടി ആഗോള ഗ്രോസ് നേടിയ സീതാരാമത്തെയാണ് ലക്കി ഭാസ്കർ മറികടന്നത്. ഇതോടെ തെലുങ്കിൽ തുടർച്ചയായ മൂന്നു ബ്ലോക്ക്ബസ്റ്റർ സമ്മാനിക്കുന്ന ആദ്യ മലയാള താരമായും ദുൽഖർ സൽമാൻ മാറി. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ഈ പീരീഡ് ഡ്രാമ ത്രില്ലറിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാറും, കാമറ ചലിപ്പിച്ചത് മലയാളിയായ നിമിഷ് രവിയുമാണ്. 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്. അവതരണം ശ്രീകര സ്റ്റുഡിയോസ്.

Hot this week

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ...

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

Topics

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം...

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്...
spot_img

Related Articles

Popular Categories

spot_imgspot_img