ശ്വാസകോശ ക്യാൻസർ എങ്ങനെ തുടക്കത്തിൽ തിരിച്ചറിയാം? ഡോക്ടർ പറയുന്നത് കേൾക്കാം. വളരെ ഉപകാരപ്രദമായ ഇൻഫോർമേഷൻ.

0
13

നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വരുന്ന വില്ലനാണ് ക്യാൻസർ എന്ന മഹാമാരി. സമൂഹത്തിൽ ക്യാൻസർ രോഗികൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ ക്യാൻസറിനെ പറ്റിയുള്ള ഒരു ബോധം ഉണ്ടാവൽ തികച്ചും അനിവാര്യമായ ഒരു കാര്യമാണ്. ജീവിതശൈലിയിൽ ഉണ്ടായ പ്രകടമായ മാറ്റമാണ് ഇന്ന് ക്യാൻസർ രോഗികളുടെ എണ്ണം കുത്തനെ കൂടാൻ കാരണം. ഈ പ്രത്യാഘാതം സമൂഹത്തിലെ എല്ലാ ജനങ്ങളെയും വലിയതോതിൽ തന്നെ ബാധിച്ചിട്ടുണ്ട് എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും.

മറ്റുള്ള നിരവധി രോഗങ്ങളെപ്പോലെ തന്നെ ക്യാന്സറും ഒരു ജീവിതശൈലി രോഗമാണ്. കുത്തഴിഞ്ഞ ജീവിതവും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാവുന്നു. ഇന്ത്യയിൽ 67000 പേർക്ക് വർഷത്തിൽ ശ്വാസകോശ അർബുദം വരുന്നു. ഇതിൽ രണ്ടായിരം പേർ മാത്രമേ ജീവിക്കുന്നുള്ളൂ എന്നത് വളരെ ഞെട്ടിക്കുന്ന വസ്തുതയാണ്. മാറാത്ത ചുമ, കഫത്തിൽ രക്തം, നെഞ്ചുവേദന, വിശപ്പില്ലായ്മ, ക്ഷീണം, ശരീര ഭാരം കുറയൽ എന്നിവയാണ് ശാസകോശ ക്യാൻസറിൻറെ ലക്ഷണങ്ങൾ. തുടക്കത്തിൽ രോഗനിർണയം നടക്കുകയാണെങ്കിൽ ചിട്ടയായ രീതിയിലൂടെ നമുക്ക് ഈ രോഗത്തെയും മറികടക്കാൻ സാധിക്കും.

ഏതൊരു ക്യാൻസറിനെ പോലെ തന്നെ രോഗനിർണയത്തിൽ ഉണ്ടാവുന്ന താമസം ആണ് ശ്വാസകോശ കാൻസറിൻറെ പ്രശ്നം. ഈ രോഗം മറ്റുള്ള ശരീരഭാഗങ്ങളിലേക്ക് പടരാനും സാധ്യതയുണ്ട്. പുകവലിയാണ് ഈ രോഗത്തിൻറെ പ്രധാന വില്ലൻ. സംഭവിക്കുന്ന 80 ശതമാനം മരണവും പുകവലിമൂലം ആണ്. ദീർഘകാലം പുകവലിക്കുന്ന ആളുടെ കൂടെയുള്ള താമസവും ശ്വാസകോശ അർബുദത്തിന് കാരണമാകുന്നു. പാരിസ്ഥിതിക മലിനീകരണവു ഈ രോഗത്തിന് കാരണമാവുന്നുണ്ട്. ശ്വാസകോശാർബുദത്തെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here