Friday, January 16, 2026
30 C
Kochi

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.

കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടനെ പൂർത്തിയാകും. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി.

Hot this week

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ...

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

Topics

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം...

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്...
spot_img

Related Articles

Popular Categories

spot_imgspot_img