Thursday, March 12, 2026
24.7 C
Kochi

ഒമ്പത് കഥകൾ, എട്ട് സംവിധായകർ ! ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ ഓഗസ്റ്റ് 15ന് ZEE5ൽ റിലീസ് ചെയ്യുന്നു

എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി എട്ട് പ്രശസ്ത സംവിധായകർ സംവിധാനം നിർവഹിക്കുന്ന ആന്തോളജി ചിത്രമാണ് ‘മനോരഥങ്ങൾ’. ZEE5 എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ഓഗസ്റ്റ് 15ന് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, ആസിഫ് അലി, ഇന്ദ്രൻസ്, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, വിനീത്, നരേൻ, അപർണ ബാലമുരളി, പാർവതി തിരുവോത്ത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ, ദുർഗ കൃഷ്ണ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. എംടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതിയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ആസിഫ് അലിയും മധുബാലയും സുപ്രധാന വേഷങ്ങളിലെത്തുന്ന ‘മനോരഥങ്ങൾ’ലെ ‘വിൽപ്പന’ എന്ന ചിത്രം സംവിധാനം ചെയ്യുന്നതും അശ്വതിയാണ്. ഒട്ടനവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ZEE5 ഇത്തവണ ഒരു ബ്രഹ്മാണ്ഡ ചിത്രവുമായിട്ടാണ് എത്തുന്നത്.

ബിജു മേനോൻ, ശാന്തി കൃഷ്ണ, ജോയ് മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ‘ശിലാലിഖിതം’വും മോഹൻലാലും ദുർഗ കൃഷ്ണയും നായകനും നായികയുമായ് പ്രത്യക്ഷപ്പെടുന്ന ‘ഓളവും തീരവും’വും പ്രിയദർശനാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി, അനുമോൾ, വിനീത് എന്നിവർ പ്രധാന അഭിനേതാക്കളായെത്തുന്ന ‘കടുകെണ്ണവാ ഒരു യാത്ര കുറിപ്പ്’ സംവിധാനം ചെയ്യുന്നത് രഞ്ജിത്താണ്. ജയരാജ് സംവിധാനം ചെയ്യുന്ന ‘സ്വർഗം തുറക്കുന്ന സമയം’ത്തിൽ ഇന്ദ്രൻസ്, നെടുമുടി വേണു, രഞ്ജി പണിക്കർ, സുരഭി ലക്ഷ്മി എന്നിവർ അണിനിരക്കുമ്പോൾ സിദ്ദീഖ് മുഖ്യവേഷം കൈകാര്യം ചെയ്യുന്ന ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവയാണ് സംവിധാനം ചെയ്യുന്നത്. രതീഷ് അമ്പാട്ട് ചിത്രം ‘കടൽക്കാറ്റ്’ൽ അപർണ ബാലമുരളി, ഇന്ദ്രജിത്ത് സുകുമാരൻ, ആൻ അഗസ്റ്റിൻ എന്നിവരും മഹേഷ് നാരായണൻ ചിത്രം ‘ഷെർലക്ക്’ൽ ഫഹദ് ഫാസിൽ നദിയ മൊയ്തു എന്നിവരും ശ്യാമപ്രസാദ് ചിത്രം ‘കാഴ്ച’യിൽ പാർവതി തിരുവോത്ത്, നരേൻ, ഹരീഷ് ഉത്തമൻ എന്നിവരും അണിനിരക്കുന്നു.

ഒട്ടനവധി മികച്ച ചിത്രങ്ങൾ റിലീസ് ചെയ്ത ZEE5ലൂടെ എത്തുന്ന ‘മനോരഥങ്ങൾ’ക്കായ് പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Hot this week

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ...

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

Topics

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം...

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്...
spot_img

Related Articles

Popular Categories

spot_imgspot_img