ആസ്ത്മയെ പറ്റി കൂടുതൽ അറിയാം, എങ്ങനെ പ്രതിരോധിക്കാം . വളരെ ഫലപ്രദമായ ഇൻഫർമേഷൻ.

0
17

വളരെ സാധാരണയായി പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന രോഗമാണ് ആസ്ത്മ. എന്നാൽ ഈ കാലഘട്ടങ്ങളിൽ കുട്ടികളിൽ ഈ രോഗാവസ്ഥ കൂടുതൽ പ്രകടമാകുന്നു. രാത്രികാലങ്ങളിലും രാവിലെ എഴുന്നേൽക്കുമ്പോഴും ഉണ്ടാവുന്ന ചുമ പൊടികളിൽ നിന്നും ഉണ്ടാകുന്ന അലർജി തുടങ്ങിയവ ആസ്ത്മയുടെ പ്രാരംഭലക്ഷണങ്ങൾ ആണ്.ആസ്ത്മയെ പ്രതിരോധിക്കുന്നതിൽ ഇൻഹേലറുകൾ പ്രധാന പങ്കുവഹിക്കുന്നു. ഒരു പ്രാവശ്യം ഇൻഹെയ്ലർ ഉപയോഗിക്കുന്നത് ഗുളിക യെക്കാൾ വേഗത്തിൽ ശരീരത്തിന് ഫലപ്രദമാകുന്നു.

സാധാരണയായി ജനങ്ങൾ വലിവ്, ശ്വാസംമുട്ട് എന്നിങ്ങനെയാണ് ആസ്ത്മയെ വിശേഷിപ്പിക്കാറ്.
എന്നാൽ അന്തരീക്ഷത്തിലുള്ള ഏതെങ്കിലുമൊരു അലർജി അല്ലെങ്കിൽ അതിനോട് ശരീരം പ്രതികരിക്കുന്ന അവസ്ഥയെയാണ് ആസ്ത്മ എന്ന് പറയുന്നത്. ഈ രോഗാവസ്ഥ കടന്നുവരുന്നത് 80 ശതമാനത്തോളം പാരമ്പര്യമായി ആണ്. .കുട്ടികളിലെ ആസ്മ ചെറിയ കാലഘട്ടത്തിൽത്തന്നെ മാറിപ്പോകുന്നു.

കാലാവസ്ഥയിലെ വ്യതിചലനങ്ങൾ തണുപ്പിൽനിന്ന് ചൂടിലേക്ക്, ചൂടിൽനിന്നും തണുപ്പിലേക്ക്, അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, പുകപടലങ്ങൾ പുകവലി, പഴകിയ വസ്തുക്കളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടികൾ, സ്പ്രേ , പൗഡർ തുടങ്ങിയവ പ്രധാന കാരണങ്ങൾ ആവുന്നു. തണുത്ത ഭക്ഷണങ്ങൾ ജങ്ക് ഫുഡ് തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക. ഈ രോഗത്തെപ്പറ്റി കൂടുതൽ അറിയാനും പഠിക്കാനും ഡോക്ടർ പറയുന്ന വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here