Wednesday, July 17, 2024
27 C
Kochi

സ്വർ​ഗ്​ഗവും നരകവും തമ്മിലുള്ള യുദ്ധമാണോ ‘കൽക്കി 2898 എഡി’ ? സംവിധായകൻ നാഗ് അശ്വിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘കൽക്കി 2898 എഡി’. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തെ കുറിച്ച് സംവിധായകൻ നാഗ് അശ്വിൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുന്നു.

‘കാശി’ അഥവാ ‘വാരണാസി’ പശ്ചാത്തലമാക്കി ഗം​ഗ നദിയുടെ സമീപത്തായ് ചിത്രീകരിച്ച ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. ആദ്യത്തെത് ‘കാശി’, രണ്ടാമത്തെത് ‘കോംപ്ലക്സ്’, മൂന്നാമത്തെത് ‘ശംഭാള’.

തങ്ങൾക്ക് ആവശ്യമായ വെള്ളവും വിഭവവും ഗം​ഗ നദി നൽകും എന്ന പ്രതീക്ഷിയിൽ ലോകത്തുള്ള മനുഷ്യരെല്ലാം ‘കാശി’യിലേക്ക് കൃഷിയും കച്ചവടവും ചെയ്യാനായ് എത്തുന്നു. എന്നാൽ അവരുടെ പ്രതീക്ഷകൾക്ക് വിപരീതമായ് ​നദി വറ്റുന്നതോടെ ദാരിദ്ര്യം അവരെ വലിഞ്ഞുമുറുക്കുന്നു. പ്രതിസന്ധിയിലായ മനുഷ്യർ നിലനിൽപ്പിനായ് കൊള്ളയടിക്കുകയും അക്രമങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ മനുഷ്യർ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവർക്ക് പ്രതീക്ഷ പകരുന്ന വിധത്തിൽ ഇൻവേർട്ടഡ് പിരമിഡിന്റെ രൂപത്തിൽ ആകാശം തൊട്ട് നിൽക്കുന്ന ഒരു പാരഡൈസ് അപ്രതീക്ഷിതമായ് പ്രത്യക്ഷപ്പെടുന്നത്. ‘കോംപ്ലക്സ്’ എന്ന പേരിൽ അറിയപ്പെടുന്ന പാരഡൈസ് വിഭവങ്ങളാൽ സമൃദമാണ്. നരകത്തിന് സമാനമായ് ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യർക്കിടയിലേക്ക് സ്വർഗ്ഗത്തോടെ ചേർന്നുനിൽക്കുന്ന ‘കോംപ്ലക്സ്’ വന്നെത്തുന്നതോടെ കാശിയിലെ മനുഷ്യർ ‘കോംപ്ലക്സ്’ൽ ആകൃഷ്ടരാവുന്നു. തുടർന്ന് ‘കോംപ്ലക്സ്’ലെ ആളുകൾക്ക് വേണ്ടി അടിമകളെ പോലെ പണിയെടുക്കുന്നു.

ദാരിദ്ര്യത്തിൽ നിന്നും സമ്പന്നതയിലേക്ക് കടക്കാൻ മനുഷ്യർ നടത്തുന്ന ശ്രമങ്ങളാണ് ‘കൽക്കി 2898 എഡി’യിൽ പ്രധാനമായും ദൃശ്യാവിഷ്കരിക്കുന്നത്. ആദ്യത്തെ ലോകം എന്ന് വിശ്വസിക്കുന്ന ‘കാശി’ക്കും രണ്ടാമത്തെ ലോകമായ ‘കോംപ്ലക്സ്’നും ശേഷമാണ് മൂന്നാമത്തെ ലോകമായ ‘ശംഭാള’യെ കുറിച്ച് പരാമർശിക്കുന്നത്. അമാനുഷികർ വസിക്കുന്ന ‘ശംഭാള’ മറ്റ് രണ്ട് ലോകങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ടിബറ്റൻ സംസ്കാരത്തിലെ ‘ഷാംഗ്രി-ലാ’എന്ന സങ്കൽപത്തിന് സമാനമായ ലോകമാണ് ശംഭാള എന്നാണ് സംവിധായകൻ പറയുന്നത്. ‘കോംപ്ലക്സ്’ലെ ആളുകൾക്ക് അടിമപ്പെട്ടുപോയ കാശിയിലെ മനുഷ്യർ തങ്ങളെ രക്ഷിക്കാൻ ‘ശംഭാള’യിൽ നിന്ന് കൽക്കി വരും എന്ന് പ്രതീക്ഷയിലാണ് ജിവിക്കുന്നത്.

പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിനായ് വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Hot this week

വീര്യവും സ്നേഹവും ചേർന്ന പുതിയ അദ്ധ്യായം : വിടുതലൈ പാർട്ട് 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാ ഭേദമന്യേ ഗംഭീര...

ശരത് കുമാറിന് പിറന്നാള്‍ ആശംസയുമായി ‘ഓപ്പറേഷന്‍ റാഹത്ത്’ ടീസര്‍ പുറത്ത്

മലയാളികളുടെ പ്രിയ സംവിധായകനായ മേജര്‍ രവി ഒരിടവേളയ്ക്കുശേഷം സംവിധാനം ചെയ്യുന്ന ഓപ്പറേഷന്‍...

‘സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന ‘പൊറാട്ട് നാടകം’ വരുന്നു; റിലീസ് ആഗസ്റ്റ് 9 ന്

സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ...

കേക്കിന്റെ ജന്മനാട്ടില്‍നിന്ന് ‘കേക്ക് സ്റ്റോറി’; ഹിറ്റ് സംവിധായകന്‍ സുനില്‍ കാരന്തൂര്‍ വീണ്ടും, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും...

Topics

സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും; നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം ‘ഐ ആം കാതലൻ’ ഓഗസ്റ്റിൽ എത്തും

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു...

പനോരമ മ്യൂസിക് മലയാളത്തിലേക്ക്… ആദ്യചിത്രം മീരാ ജാസ്മിൻ നായികയായ “പാലും പഴവും”.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പനോരമ മ്യൂസിക് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു....

തെന്നിന്ത്യൻ കുലപതിമാർ അണിനിരന്ന ആനന്ത് അംബാനി വിവാഹം

സാംസ്കാരിക ഐക്യത്തിന്റെയും താരശക്തിയുടെയും തിളക്കമാർന്ന പ്രദർശനം കൊണ്ട് ശ്രദ്ധ നേടിയ അനന്ത്...
spot_img

Related Articles

Popular Categories

spot_imgspot_img