Wednesday, March 11, 2026
28.1 C
Kochi

നാഗ ചൈതന്യ- സായ് പല്ലവി ചിത്രം ‘തണ്ടേൽ’ ആദ്യ ഗാനമെത്തി; ഒപ്പം നാഗ ചൈതന്യയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്ററും

നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘തണ്ടേൽ’- ലെ ആദ്യ ഗാനം പുറത്ത്. അതിനൊപ്പം നാഗ ചൈതന്യയുടെ ജന്മദിനം പ്രമാണിച്ചു ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് ചെയ്തു. “ബുജി തല്ലി” എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ജാവേദ് അലി ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് ശ്രീ മണി, സംഗീതം ദേവി ശ്രീ പ്രസാദ്. 2025 ഫെബ്രുവരി 7 -നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക സായ് പല്ലവിയാണ്.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലവ് സ്റ്റോറിക്ക് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘തണ്ടേൽ’ . കടലിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ നിന്നുള്ള നാഗ ചൈതന്യയുടെ ഒരു മാസ്സ് പോസ്റ്ററാണ് ജന്മദിനം പ്രമാണിച്ചു പുറത്ത് വിട്ടിരിക്കുന്നത്. കയ്യിൽ വമ്പൻ നങ്കൂരവുമേന്തി മഴയിൽ കുതിർന്നു ബോട്ടിൽ നിൽക്കുന്ന നാഗ ചൈതന്യ കഥാപാത്രത്തെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. രചന- ചന്ദു മൊണ്ടേട്ടി, ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റർ- നവീൻ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖർ മാസ്റ്റർ, ബാനർ- ഗീത ആർട്സ്, നിർമ്മാതാവ്- ബണ്ണി വാസ്, അവതരണം- അല്ലു അരവിന്ദ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Hot this week

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ...

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

Topics

കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹന്‍റെ വരവ്! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന...

ഹണി റോസ് വേറിട്ട വേഷത്തിൽ എത്തുന്ന ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന...

ആമിർ അലിയുടെ പാരമ്പര്യം വിളിച്ചോതി “ഖലീഫ” ബ്ലഡ് ലൈൻ ഗ്ലിമ്പ്സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ" ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം...

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ് പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ്...

തായ്‌ലൻഡിൽ നടക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ്...
spot_img

Related Articles

Popular Categories

spot_imgspot_img